കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോഡ്‌സേ ഒരാളെ കൊന്നപ്പോള്‍ രാജീവ്ഗാന്ധി കൊലചെയ്തത് 17,000 പേരെ: ഗോഡ്സെെ രാജീവ് ഗാന്ധിയോടുപമിച്ചു!!!

  • By S Swetha
Google Oneindia Malayalam News

ദില്ലി: മഹാത്മഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സേയെ രാജ്യസ്‌നേഹിയെന്ന് വിളിച്ച പ്രഗ്യാ സിംഗിന് ശേഷം ഗാന്ധി ഘാതകനെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയോട് താരതമ്യം ചെയ്ത് കര്‍ണാടകയിലെ ബിജെപി എംപി നളിന്‍ കുമാര്‍ ഖട്ടീല്‍.

1995 മുമ്പ് ഇന്റര്‍നെറ്റ് ഇന്ത്യയില്‍ ഇല്ല, മോദിയുടെ ഇമെയില്‍ സിദ്ധാന്തത്തെ തള്ളി ബികെ സിംഗാല്‍!!1995 മുമ്പ് ഇന്റര്‍നെറ്റ് ഇന്ത്യയില്‍ ഇല്ല, മോദിയുടെ ഇമെയില്‍ സിദ്ധാന്തത്തെ തള്ളി ബികെ സിംഗാല്‍!!

ഗോഡ്‌സേ ഒരാളെ കൊന്നു, അജ്മല്‍ കസബ് 72 പേരെ കൊന്നു അതേസമയം രാജീവ് ഗാന്ധി കൊന്നത് 17,000 പേരെയാണ്. ഇതില്‍ ഏറ്റവും ക്രൂരന്‍ ആരാണെന്ന് നിങ്ങള്‍ തീരുമാനിക്കു. ഇതായിരുന്നു നളീന്‍ കുമാറിന്റെ ട്വീറ്റ്. എന്നാല്‍ ഈ ട്വീറ്റ് ഇപ്പോള്‍ നീക്കം ചെയ്തിരിക്കുകയാണ്. മുംബൈ ഭീകരാക്രമണത്തില്‍ പിടിയിലായ അജ്മല്‍ കസബിനെ 2012ലാണ് തൂക്കിലേറ്റിയത്. രണ്ടു തവണ ബിജെപി എംപിയായ നളിന്‍ കട്ടീല്‍ ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ദക്ഷിണ കന്നട മണ്ഡലത്തില്‍ നിന്നുമാണ് മത്സരിക്കുന്നത്.

rajiv-gandhi-1557490488

ഇപ്പോഴത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ അച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയെ ഈ തിരഞ്ഞെടുപ്പില്‍ ബിജെപി നിരവധി തവണ അനാവശ്യമായി വലിച്ചിഴച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തെ തുടര്‍ന്ന് 1984ല്‍ നടന്ന സിഖ് വിരുദ്ധ കലാപത്തില്‍ ഏതാണ്ട് മൂവായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. നാഥുറാം വിനായക് ഗോഡ്‌സേ ദേശഭക്തനാണെന്നും അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ക്കുള്ള ഉചിതമായ മറുപടി തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കുമെന്നും നേരത്തെ ബിജെപി സ്ഥാനാര്‍ഥി സ്വാധി പ്രഗ്യ സിംഗ് റോഡ് ഷോയില്‍ പറഞ്ഞിരുന്നു.

കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെയും ഗോഡ്‌സെയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. നാഥുറാം ഗോഡ്‌സേ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇപ്പോഴത്തെ ചര്‍ച്ചകളില്‍ സന്തോഷിച്ചേനേയെന്ന് അദ്ദേഹം പറഞ്ഞു. ഈ ട്വീറ്റും പിന്നീട് അദ്ദേഹം പിന്‍വലിച്ചു.

English summary
BJP MP compares Nathuram Godse to Rajiv Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X