'രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ കൊവിഡ് നശിക്കും'; ബിജെപി എംഎല്‍എക്ക് പിന്നാലെ എംപിയും
ദില്ലി: അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മ്മിച്ചാല്‍ കൊറോണ വൈറസ് നശിക്കുമെന്ന് ബിജെപി എംപി. രാജസ്ഥാനിലെ ദൗസ ലോക്‌സഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപി മീനയാണ് ഇത്തരമൊരു വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.
കൊവിഡിന് തുരത്താനുള്ള ഏക പരിഹാരം അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മാണമാണെന്ന് മീന പറയുന്നു. 'ആത്മീയ ശക്തിയില്‍ വിശ്വസിക്കുന്നവരാണല്ലോ നമ്മളെല്ലാവരും. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ കൊറോണ നശിക്കും.' മീന പറഞ്ഞു.

മധ്യപ്രദേശിലെ ബിജെപി എംഎല്‍എ രാമേശ്വര്‍ ശര്‍മയുടെ പ്രസ്താവനക്ക് പിന്നാലെയാണ് മീന രംഗത്തെത്തുന്നത്. അയാധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചാല്‍ കൊവിഡ് നശിക്കുമെന്നായിരുന്നു രാമേശ്വര്‍ ശര്‍മയുടെ പ്രതികരണം.
Recommended Video
ആഗസ്റ്റ് 5 നാണ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഭൂമി പൂജ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ ഒട്ടേറെ വിഐപികള്‍ പങ്കെടുക്കുന്ന പരിപാടിയാണിത്. ആഗസ്റ്റ് അഞ്ചിലെ ചടങ്ങുകള്‍ വിലയിരുത്തുന്നതിന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശനിയാഴ്ച അയോധ്യയിലെ നിര്‍ദിഷ്ട ക്ഷേത്ര പരിസരം സന്ദര്‍ശിച്ചിരുന്നു.
തറക്കല്ലിടല്‍ കര്‍മം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിരുന്നു. ആഗസ്റ്റ് അഞ്ചിന് നടക്കുന്ന വിപുലമായ പരിപാടിയില്‍ 200 പേര്‍ പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 150 ക്ഷണിതാക്കള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, മറ്റു പ്രമുഖര്‍ പങ്കെടുക്കും. അയോധ്യയിലെത്തുന്ന നരേന്ദ്ര മോദി ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തും. ശേഷമാണ് തറക്കല്ലിടല്‍ കര്‍മത്തിന് എത്തുക. രാമക്ഷേത്രം നിര്‍മിക്കുന്ന സ്ഥലത്ത് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. മൂന്ന് ദിവസം നീളുന്ന പ്രത്യേക പ്രാര്‍ഥനകളും പൂജകളുമാണ് നടക്കുക.
അതേസമയം, രാമക്ഷേത്ര നിര്‍മാണത്തിന് തറക്കല്ലിടല്‍ കര്‍മം നടക്കാനിരിക്കെ എതിര്‍ ശബ്ദവുമായി ശങ്കരാചാര്യ സ്വരൂപാന്ദ സരസ്വതി രംഗത്ത്. ആഗസ്റ്റ് അഞ്ച് അശുഭകരമായ സമയമാണെന്ന് ശങ്കരാചാര്യ സ്വാമി പറയുന്നുആഗസ്റ്റ് അഞ്ച് അശുഭകരമായ സമയമാണെന്ന് ശങ്കരാചാര്യ സ്വാമി പറയുന്നു. ഉചിതമായ സമയത്താണ് നിര്‍മാണം തുടങ്ങേണ്ടത്. രാമക്ഷേത്രത്തിന് പ്രത്യേക ട്രസ്റ്റിന്റെ ആവശ്യമില്ല. ക്ഷേത്രം ഭംഗിയായി നിര്‍മിക്കുക മാത്രമാണ് വേണ്ടതെന്നും സ്വാമി വ്യക്തമാക്കി.












Click it and Unblock the Notifications