ബിജെപി എംപി റാം സ്വരൂപ് ശർമയെ മരിച്ച നിലയിൽ കണ്ടെത്തി
കഴിഞ്ഞ രണ്ട് തവണയും മാണ്ഡിയിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് റാം സ്വരൂപ് ശർമയായിരുന്നു
ന്യൂഡൽഹി: ബിജെപി എംപി റാം സ്വരൂപ് ശർമയെ ഡൽഹിയിൽ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം. ഫ്ലാറ്റിലെ സീലിങ് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള ലോക്സഭാംഗമാണ്. 62 വയസായിരുന്നു.

ബിജെപിയിലെ കരുത്തന്‍; വിട പറഞ്ഞ ബിജെപി എംപി മാണ്ടി റാം സ്വരൂപ് ശര്‍മയുടെ ചിത്രങ്ങള്‍ കാണാം
ആത്മഹത്യയാണെന്നാണ് ഡൽഹി പൊലീസ് നൽകുന്ന വിവരം. എന്നാൽ ആത്മഹത്യ കുറിപ്പ് കണ്ടെത്താൻ പൊലീസിന് സാധിച്ചട്ടില്ല. വീട് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇദ്ദേഹത്തിന്റെ ജോലിക്കാരാണ് മൃതദേഹം ആദ്യം കണ്ട് പൊലീസിൽ വിവരം അറിയിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു.
Recommended Video

കഴിഞ്ഞ രണ്ട് തവണയും മാണ്ഡിയിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് റാം സ്വരൂപ് ശർമയായിരുന്നു. 2014ലും 2019ലും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മോദി മന്ത്രിസഭയിൽ വിദേശകാര്യമന്ത്രാലയം പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 1958ൽ മാണ്ഡിയിൽ തന്നെയാണ് ജനനം. ഭാര്യയും മൂന്ന് മക്കളുമുണ്ട്.
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ട്വന്റി20 മത്സരത്തിന്റെ തകര്‍പ്പന്‍ ചിത്രങ്ങള്‍ കാണാം
അതേസമയം അടുത്തിടെ ജീവനൊടുക്കുന്ന രണ്ടാമത്തെ പാർലമെന്റ് അംഗമാണ് റാം സ്വരൂപ് ശർമ. കഴിഞ്ഞ മാസം ദാദ്ര നാഗര്‍ഹവേലി എംപി മോഹന്‍ ദേല്‍ക്കറേയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മുംബൈയിലെ ഹോട്ടമുറിയിലാണ് മോഹൻ ദേൽക്കർ മരണപ്പെട്ടത്. മൃതദേഹത്തിന് സമീപത്തു നിന്നും ആത്മഹത്യാ കുറിപ്പും ലഭിച്ചിരുന്നു. നാല് പേജുള്ള ഗുജറാത്തി ഭാഷയിൽ എഴുതിയിരിക്കുന്ന ആത്മഹത്യാ കുറിപ്പിൽ മുതിർന്ന രാഷ്ട്രീയ നേതാക്കൾക്കെതിരെയടക്കം പരാമർശങ്ങളുണ്ടെന്നാണ് സൂചന.
ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ കാജൽ അഗർവാൾ- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications