കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാടിക്കളിയില്‍ ഒടുവില്‍ അടിവീണത് ബിജെപിക്ക്; ബിഎസ്പിക്ക് കിട്ടിയ പണിക്ക് തിരിച്ചടിച്ചത് എസ്പി!!

Google Oneindia Malayalam News

ദില്ലി: പൊതുതിരഞ്ഞെടുപ്പ് നേരിടുന്ന വേളയില്‍ ദേശീയ രാഷ്ട്രീയം സംഭവബഹുലമാണ്. കളംമാറ്റത്തിന്റെ കാലമാണിത്. പ്രമുഖര്‍ മുതല്‍ പ്രാദേശിക നേതാക്കള്‍ വരെ കൂറുമാറുന്നു. തീര്‍ത്തും അപ്രതീക്ഷിതമാണ് പലരുടെയും കാലുമാറ്റം. കോണ്‍ഗ്രസ് ദേശീയ വക്താക്കളില്‍ ഒരാളായിരുന്ന പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേരുമെന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും തോന്നിയിരുന്നില്ല.

ദിവസങ്ങള്‍ക്ക് മുമ്പ് വരെ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നവരാണ് പ്രിയങ്ക ചതുര്‍വേദി. എന്നാല്‍ ചാട്ടം അവിടെ നിന്നില്ല. യുപിയില്‍ ബിഎസ്പി നേതാവിനെ ബിജെപി ചൂണ്ടി. ഇതിന് മധുരപ്രതികാരം ചെയ്തത് സഖ്യകക്ഷിയായ എസ്പി. സിറ്റിങ് എംപിയാണ് ഇപ്പോള്‍ ബിജെപിക്ക് നഷ്ടമായിരിക്കുന്നത്. രസകരമായ രാഷ്ട്രീയ വിശേഷങ്ങള്‍ ഇങ്ങനെ....

ബിജെപിക്ക് കനത്ത തിരിച്ചടി

ബിജെപിക്ക് കനത്ത തിരിച്ചടി

യുപിയില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. സിറ്റിങ് എംപി സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. എസ്പി നേതാവ് അഖിലേഷിന്റെ സാന്നിധ്യത്തിലായിരുന്നു അംഗത്വമെടുക്കല്‍. ബിജെപിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു സിറ്റിങ് എംപി.

വന്‍ സ്വീകരണം

വന്‍ സ്വീകരണം

മഛ്‌ലിഷഹര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി എംപിയായിരുന്നു രാം ചരിത്ര നിഷാദ്. ഇദ്ദേഹമാണ് എസ്പിയില്‍ ചേര്‍ന്നത്. വന്‍ സ്വീകരണമൊരുക്കി അഖിലേഷ് ഇദ്ദേഹത്തെ സ്വീകരിച്ചു. ഇതില്‍ സമാധാനമായത് എസ്പിയുടെ സഖ്യകക്ഷിയായ ബിഎസ്പിക്കാണ്.

 സീറ്റാണ് വിഷയം

സീറ്റാണ് വിഷയം

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയാണ് രാം ചരിത്ര നിഷാദ് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന് ബിജെപി സീറ്റ് നല്‍കിയില്ല. പകരം വിപി സരോജിനാണ് ബിജെപി ടിക്കറ്റ് നല്‍കിയത്.

വിപി സരോജ് ആരാണ് എന്നറിയണം

വിപി സരോജ് ആരാണ് എന്നറിയണം

വിപി സരോജ് ആരാണ് എന്നറിയുമ്പോഴാണ് ഏറെ രസകരം. റാം ചരിത്ര നിഷാദിനെതിരെ 2014ല്‍ ബിഎസ്പിക്ക് വേണ്ടി മല്‍സരിച്ച നേതാവായിരുന്നു വിവി സരോജ്. ഇദ്ദേഹം കഴിഞ്ഞമാസമാണ് ബിഎസ്പി വിട്ട് ബിജപിയില്‍ ചേര്‍ന്നത്. ഉടനെ ബിജെപി സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു.

അതൃപ്തി സ്വാഭാവികം

അതൃപ്തി സ്വാഭാവികം

തന്നോട് മല്‍സരിച്ച് തോറ്റ വ്യക്തിയെ ഇത്തവണ സ്ഥാനാര്‍ഥിയാക്കതില്‍ റാം ചരിത്ര നിഷാദിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. അദ്ദേഹം ചില നേതാക്കളോട് ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. അധികം വൈകിയില്ല, എസ്പിയില്‍ ചേരുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ബിഎസ്പിയുടെ ആശ്വാസം

ബിഎസ്പിയുടെ ആശ്വാസം

സരോജ് പാര്‍ട്ടി വിട്ടതില്‍ ബിഎസ്പി ഏറെ ആശങ്കയിലായിരുന്നു. എന്നാല്‍ ബിഎസ്പിക്ക് ഇപ്പോഴാണ് ആശ്വാസമായത്. കാരണം തങ്ങളുടെ നേതാവ് ബിജെപിയിലേക്ക് പോയപ്പോള്‍ ബിജെപി നേതാവിനെ തങ്ങളുടെ പാളയത്തില്‍ എത്തിക്കാന്‍ സാധിച്ചുവെന്നതാണ് ബിഎസ്പിയുടെ ആശ്വാസം.

 ശ്രദ്ധിക്കപ്പെട്ട കളംമാറ്റം

ശ്രദ്ധിക്കപ്പെട്ട കളംമാറ്റം

കഴിഞ്ഞദിവസം ഏറെ ശ്രദ്ധിക്കപ്പെട്ട കളംമാറ്റം കോണ്‍ഗ്രസ് ദേശീയ വക്താവ് പ്രിയങ്ക ചതുര്‍വേദിയുടേതായിരുന്നു. കോണ്‍ഗ്രസിന്റെ ഓരോ അനക്കങ്ങളും അറിയാവുന്ന നേതാവായിരുന്നു പ്രിയങ്ക ചതുര്‍വേദി. കോണ്‍ഗ്രസ് നേതാക്കള്‍ പോലും അറിയാതെയാണ് അവര്‍ രാജിവെച്ചത്. തൊട്ടുപിന്നാലെ ശിവസേനയില്‍ ചേരുകയും ചെയ്തു.

വടക്കന്റെ വഴി തേടി

വടക്കന്റെ വഴി തേടി

ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ ഏറെ പരിഹസിച്ച നേതാവായിരുന്നു പ്രിയങ്ക ചതുര്‍വേദി എന്നതാണ് ഏറെ വിചിത്രം. വടക്കന്റെ വഴിയേ പ്രിയങ്കയും പോകാന്‍ വേണ്ടി വന്നത് ഒരു മാസം മാത്രം. മാര്‍ച്ച് രണ്ടാംവാരമാണ് ടോം വടക്കന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി പ്രഖ്യാപിച്ചത്.

ശക്തയായ സ്ത്രീ സാന്നിധ്യം

ശക്തയായ സ്ത്രീ സാന്നിധ്യം

കോണ്‍ഗ്രസിന്റെ നയങ്ങളെ ചോദ്യം ചെയ്തും മോദിയുടെ നേതൃത്വത്തെ അംഗീകരിച്ചുമാണ് ടോം വടക്കന്‍ രാജിവെച്ചത്. ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹത്തിന് കേരളത്തില്‍ മല്‍സരിക്കാന്‍ സീറ്റ് നല്‍കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷേ അതുണ്ടായില്ല. വടക്കന്റെ രാജിയെ ഏറെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായിരുന്ന പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസ് വേദികളിലെ ശക്തയായ സ്ത്രീ സാന്നിധ്യം കൂടിയായിരുന്നു.

 അതൃപ്തികള്‍ പ്രശ്‌നമാകുന്നു

അതൃപ്തികള്‍ പ്രശ്‌നമാകുന്നു

ഉത്തര്‍ പ്രദേശിലെ മഥുരയില്‍ വാര്‍ത്താസമ്മേളനത്തിനിടെ ചില കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ പ്രിയങ്ക ചതുര്‍വേദിയോട് മോശമായി പെരുമാറി. അവര്‍ നേതൃത്വത്തെ വിവരം അറിയിച്ചു. പാര്‍ട്ടി നടപടിയെടുത്തു. എല്ലാവരെയും പുറത്താക്കി. എന്നാല്‍ പുറത്താക്കിയ എല്ലാവരും ദിവസങ്ങള്‍ക്ക് മുമ്പ് തിരിച്ച് കോണ്‍ഗ്രസിലെത്തി. ഇതില്‍ കടുത്ത അതൃപ്തി പ്രിയങ്ക ചതുര്‍വേദി പ്രകടിപ്പിച്ചു.

സ്മൃതി ഇറാനിയോട്

സ്മൃതി ഇറാനിയോട്

രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ മല്‍സരിക്കുന്ന ബിജെപി നേതാവ് സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത വിവാദമായപ്പോള്‍ പ്രിയങ്ക കളിയാക്കി രംഗത്തുവന്നിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ പാട്ടുപാടിയാണ് പ്രിയങ്ക ചതുര്‍വേദി സ്മൃതി ഇറാനിയെ വിമര്‍ശിച്ചത്. മുതിര്‍ന്ന വനിതാ അംഗം രാജിവെച്ചത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ്.

ആദര്‍ശമല്ല, സീറ്റാണ് വിഷയം

ആദര്‍ശമല്ല, സീറ്റാണ് വിഷയം

മിക്ക നേതാക്കളും കളംമാറുന്നതിന് കാരണം ആദര്‍ശം ഉയര്‍ത്തിപ്പിടിക്കലല്ല എന്നാണ് വ്യക്തമാകുന്നത്. സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് പല കളമാറ്റവും നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രിയങ്ക ചതുര്‍വേദിയുടെ രാജിക്ക് പിന്നിലും അങ്ങനെ ഒരു ഭാഗമുണ്ടെന്നാണ് വിവരം. മുംബൈ നോര്‍ത്ത് ഈസ്റ്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാത്തതാണ് പ്രിയങ്ക കോണ്‍ഗ്രസ് വിടാന്‍ കാരണമെന്ന് പറയപ്പെടുന്നു.

മായാവതിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; വോട്ടെടുപ്പിന് മുമ്പ് ജയം ഉറപ്പിച്ചു, ബിഎസ്പി സ്ഥാനാര്‍ഥി പിന്മാറിമായാവതിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; വോട്ടെടുപ്പിന് മുമ്പ് ജയം ഉറപ്പിച്ചു, ബിഎസ്പി സ്ഥാനാര്‍ഥി പിന്മാറി

ലോക്‌സഭാ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് ക്ലിക്ക് ചെയ്യൂ

English summary
BJP MP from Machhlishahr Ram Charitra Nishad joins Samajwadi Party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X