Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനസംഖ്യ വര്‍ധിപ്പിക്കുന്ന കാര്യം ഹിന്ദുക്കള്‍ പരിഗണിക്കണം, ആഹ്വാനവുമായി ബിജെപി എംപി

ഹിന്ദുക്കളുടെ ജനസംഖ്യ ഉയര്‍ത്തണമെന്ന ആഹ്വാനവുമായി ബിജെപി എംപി ഗിരിരാജ് സിംഗ്

പട്‌ന: ജനസംഖ്യ വര്‍ധിപ്പിക്കുന്ന കാര്യം ഹിന്ദുക്കള്‍ ഗൗരവമായി ആലോചിക്കണമെന്ന ആഹ്വാനവുമായി ബിജെപി എംപി. ബിജെപി എംപി ഗിരിരാജ് സിംഗാണ് ഹിന്ദുക്കളുടെ ജനസംഖ്യ വര്‍ധിപ്പിക്കുന്നതിനായി കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ ഹിന്ദുക്കളോട് ആവശ്യപ്പെടുന്നത്.

രാജ്യത്ത് ഹിന്ദുക്കളുടെ ജനസംഖ്യ വര്‍ധിപ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ എട്ടുവര്‍ഷമായി ഹിന്ദുക്കളുടെ ജനസഖ്യയില്‍ കുറവുവന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ രാജ്യത്തെ എട്ട് സംസ്ഥാനങ്ങള്‍ ശ്രദ്ധ ചെലുത്തണമെന്നുമായിരുന്നു മാധ്യമങ്ങള്‍ക്ക് മുമ്പാകെ എംപി പറഞ്ഞത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം മുസ്ലിം ജനസംഖ്യയില്‍ 24 ശതമാനം വര്‍ധനവും ഹിന്ദു ജനസംഖ്യയില്‍ 90 ശതമാനം കുറവും സംഭവിച്ചുവെന്നാണ് എംപി ഉന്നയിക്കുന്ന വാദം. ജനസംഖ്യ വര്‍ധിച്ച സാഹചര്യത്തില്‍ മുസ്ലിങ്ങളുടെ ന്യൂനപക്ഷ പദവിയെക്കുറിച്ച് വിലയിരുത്തണമെന്നും ഗിരിരാജ് സിംഗ് പറയുന്നു. ബിഹാറിലെ നവാഡ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള ബിജെപിയുടെ ലോക്‌സഭാംഗമാണ് സിംഗ്.

giriraj-singh

നേരത്തെ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗതവതും ഹിന്ദു സ്ത്രീകള്‍ കൂടുതല്‍ മക്കള്‍ക്ക് ജന്മം നല്‍കണമെന്ന ആഹ്വാനവുമായി രംഗത്തെത്തിയിരുന്നു. കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതില്‍ നിന്ന് ആര്‍ക്കും തങ്ങളെ തടയാനാവില്ലെന്നും ഭാഗവത് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+