Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷക ആത്മഹത്യ ഇപ്പോള്‍ ഫാഷനെന്ന് ബിജെപി എംപി

ദില്ലി: കര്‍ഷക ആത്മഹത്യക്ക് കാരണം പട്ടിണിയോ തൊഴിലില്ലായ്മയോമ അല്ലെന്ന് ബിജെപി എംപി ഗോപാല്‍ ഷെട്ടി. ആത്മഹത്യ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. വടക്കന്‍ മുംബൈയില്‍ നിന്നുള്ള ബിജെപി എംപിയാണ് ഗോപാല്‍ ഷെട്ടി. പാര്‍ലമെന്റില്‍ ആയിരുന്നു ഇദ്ദേഹത്തിന്‍റെ വിവാദ പ്രസ്താവന.

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാറുകള്‍ പണം നല്‍കാന്‍ മത്സരിയ്ക്കുകയാണ്. മഹാരാഷ്ട്ര സര്‍ക്കാര്‍ അ‍ഞ്ച് ലക്ഷം കൊടുക്കുന്പോള്‍ മറ്റ് ചിലര്‍ ആറും ഏഴും ലക്ഷം കൊടുക്കുന്നു. തൊഴിലില്ലായ്മയോ എന്നും ഗോപാല്‍ ഷെട്ടി പരിഹസിച്ചു.

Gopal Shetty

മഹാരാഷ്ട്രയില്‍ അതിരൂക്ഷമായ കൃഷി പ്രതിസന്ധി നിലനില്‍ക്കുകയാണ്. ജനുവരിയില്‍ മാത്രം 124 കര്‍ഷകരാണ് ഇവിടെ ആത്മഹത്യ ചെയ്തത്. ഈ സാഹചര്യത്തിലാണ് ഷെട്ടിയുടെ പ്രസ്താവന വലിയ വിവാദമാകുന്നത്.

ഷെട്ടിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി. കര്‍ഷകരോടുള്ള ബി ജെ പിയുടെ വിവേചനമാണ് പ്രസ്താവനയിലൂടെ പുറത്തു വന്നിരിക്കുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ഫെബ്രുവരി 18 ന് മധ്യപ്രദേശിലെ കര്‍ഷക റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യാനിരിക്കെയാണ് ബി ജെ പി എം പിയുടെ വിവാദ പ്രസ്താവന. സീഹോറില്‍ നടക്കുന്ന 'കിസാന്‍ കല്യാണ്‍ മേള'യില്‍ പ്രധാന്‍മന്ത്രി ഫസല്‍ ബിമ യോജനയുടെ ഓപ്പറേഷന്‍ ഗൈഡ് ലൈന്‍സ് പ്രസിദ്ധീകരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+