കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയ്‌ക്കെതിരെ ഇടത് വിദ്യാർത്ഥി പ്രക്ഷോപം
കൊൽക്കത്ത: കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയ്‌ക്കെതിരെ ഇട്ത് വിദ്യാർത്ഥി പ്രതിഷേധം. ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ഇടത് വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ബാബുല്‍ സുപ്രിയോ ഗോ ബാക്ക് വിളികളുമായി യൂണിവേഴ്‌സിറ്റി കവാടത്തില്‍ നിലയുറപ്പിച്ച വിദ്യാര്‍ത്ഥികള്‍ ആരെയും അകത്തേക്ക് കയറ്റിവിട്ടില്ല.
ചെറിയതോതില്‍ സംഘര്‍ഷമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷത്തില്‍ ബാബുല്‍ സുപ്രിയോയുടെ വസ്ത്രം കീറിയതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍വകലാശാലയിലെ നവാഗതരെ സ്വീകരിക്കുന്നതിനായാണ് എബിവിപി പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. എന്നാൽ അദ്ദേഹത്തെ അകത്തേക്ക് കയറ്റിവിടാൻ പ്രതിഷേധക്കാർ തയ്യാറായില്ല.

ചുവന്ന പതാകയുമേന്തിയായിരുന്നു വിദ്യാർത്ഥികൾ പ്രതിഷേധത്തിനെത്തിയത്. അദ്ദേഹത്തിന്റെ ഷർട്ട് വിദ്യാർത്ഥികൾ വലിച്ച് കീറി. അതിൽ ഒരു വിദ്യാർത്ഥി അദ്ദേഹത്തിന്റെ തലമുടി വലിച്ചു. എന്നാൽ ക്യാപസ് വിടാൻ ബാബുല്‍ സുപ്രിയോ തയ്യാരായില്ല. പ്രശ്നത്തിന് അയവ് വരുത്താൻ വൈസ് ചാൻസിലർക്ക് ഇടപെടേണ്ടി വന്നു. "നിങ്ങൾ എന്നെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണ്, ഒരു കലഹം സൃഷ്ടിക്കുക. പക്ഷേ നിങ്ങൾക്ക് എന്നെ പുറത്താക്കാൻ കഴിയില്ല. നിങ്ങൾ ശാന്തമാകുന്നതുവരെ ഞാൻ പോകില്ല," എന്നായിരുന്നു സുബ്രിയോ പ്രതികരിച്ചത്.












Click it and Unblock the Notifications