ബിജെപി എംപി മൂന്ന് ഡോക്ടര്‍മാരെ അടിച്ച് നിലംപരിശാക്കി, കേസുമില്ല കൂട്ടവുമില്ല
ഭാരതീയ ജനതാ പാര്‍ട്ടി എംപി ആശുപത്രിയില്‍ കയറി മൂന്ന് ഡോക്ടര്‍മാരെ അടിച്ച് നിലംപരിശാക്കി. കര്‍ണാടകയിലെ സിര്‍സിയിലാണ് സംഭവം.
ബെംഗളൂരു: ഭാരതീയ ജനതാ പാര്‍ട്ടി എംപി ആശുപത്രിയില്‍ കയറി മൂന്ന് ഡോക്ടര്‍മാരെ അടിച്ച് നിലംപരിശാക്കി. ഡോക്ടര്‍മാരുടെ മുഖത്ത് നിന്നു ചോര പൊടിഞ്ഞു. കര്‍ണാടകയിലെ സിര്‍സിയിലാണ് സംഭവം.

ബിജെപി എംപി ആനന്ദ് കുമാര്‍ ഹെഗ്‌ഡെയുടെ കൈ ചൂടാണ് ഡോക്ടര്‍മാര്‍ അറിഞ്ഞത്. എംപിയുടെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടര്‍മാരുടെ പരിചരണം പോരെന്ന് പറഞ്ഞാണ് എംപി പ്രകോപിതനായത്.
മധുകേശ്വര ജീവി, ബാലചന്ദ്ര, രാഹുല്‍ മര്‍ഷാകര്‍ എന്നീ ഡോക്ടര്‍മാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനം കൊണ്ട് നിലവിളിച്ച ഡോക്ടര്‍മാരെ രക്ഷിക്കാന്‍ നഴ്‌സ് ഓടിയെത്തി. അവര്‍ എംപിയുടെ അടി കൊണ്ട് നിലത്ത് വീണു.
സംഭവത്തിന്റെ ദൃശ്യം ആശുപത്രിയിലെ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. പോലിസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലിസിന്റെ പ്രതികരണം.












Click it and Unblock the Notifications