ഷാരൂഖ് ഖാനെ ആക്രമിക്കരുതെന്ന് ഹേമ മാലിനി
മുംബൈ: തീവ്ര ഹിന്ദുത്വവാദികള്‍ നടന് ഷാരൂഖ് ഖാനെ കൂട്ടായി ആക്രമിക്കുന്നതിനെതിരെ നടിയും ബിജെപി എംപിയുമായ ഹേമ മാലിനി രംഗത്ത്. ലോകമാകെയുള്ള ആയിരക്കണക്കിന് പേര് ഇഷ്ടപ്പെടുന്ന ഷാരൂഖാനെ നാം ആക്രമിക്കുകയല്ല വേണ്ടത് മറിച്ച് ബഹുമാനിക്കുകയും അഭിമാനംകൊള്ളുകയുമാണ് വേണ്ടതെന്ന് ഹേമ മാലിനി പറഞ്ഞു.
ഷാരൂഖാനെ ആക്രമിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഷാരൂഖ് ഏതെങ്കിലും തരത്തില്‍ മോശമായി പ്രതികരിച്ചിട്ടില്ല. അദ്ദേഹം തന്റെ പുരസ്കാരം തിരിച്ചു നല്‍കിയിട്ടുമില്ല. ഷാരൂഖിനെ ലക്ഷ്യമിട്ടുള്ള വ്യക്തമായ ആക്രമണമാണിത്. അതു ശരിയല്ല. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയാണ് ഷാറൂഖ് ഖാനെ ആക്രമിക്കരുതെന്നും ഹേമ മാലിനി വ്യക്തമാക്കി.

വിജയ് വര്‍ഗീയ, യോഗി ആദിത്യനാഥ്, സ്വാഥ്വി പ്രാചി തുടങ്ങിയ തീവ്രഹിന്ദുത്വ വാദികളാണ് ഷാരൂഖാനെതിരെ മോശം പരാമര്‍ശവുമായി രംഗത്തെത്തിയത്. വിജയ് വര്‍ഗീയ തന്റെ പരമാര്‍ശം പിന്നീട് പിന്‍വലിച്ചെങ്കിലും മറ്റുള്ളവര്‍ ഷാരൂഖ് ഖാനെ വളരെ മോശമായ ഭാഷയില്‍ അധിക്ഷേപിക്കുകയും ഇന്ത്യവിട്ടു പോകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
തന്റെ 50ാം പിറന്നാള്‍ ദിനത്തില്‍ രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചുവരുന്നതായുള്ള ഷാരൂഖ് ഖാന്റെ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. ഷാരൂഖിന് മുന്‍പ് പലരും ഇക്കാര്യം തുറന്നു പറഞ്ഞിരുന്നെങ്കിലും മുസ്ലീം ആണെന്ന ഒറ്റ കാരണത്താല്‍ ഷാരൂഖാനെ ഹിന്ദു നേതാക്കള്‍ വളഞ്ഞിട്ട് അധിക്ഷേപിക്കുകയായിരുന്നു.
-
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications