കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാരൂഖ് ഖാനെ ആക്രമിക്കരുതെന്ന് ഹേമ മാലിനി

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: തീവ്ര ഹിന്ദുത്വവാദികള്‍ നടന്‍ ഷാരൂഖ് ഖാനെ കൂട്ടായി ആക്രമിക്കുന്നതിനെതിരെ നടിയും ബിജെപി എംപിയുമായ ഹേമ മാലിനി രംഗത്ത്. ലോകമാകെയുള്ള ആയിരക്കണക്കിന് പേര്‍ ഇഷ്ടപ്പെടുന്ന ഷാരൂഖാനെ നാം ആക്രമിക്കുകയല്ല വേണ്ടത് മറിച്ച് ബഹുമാനിക്കുകയും അഭിമാനംകൊള്ളുകയുമാണ് വേണ്ടതെന്ന് ഹേമ മാലിനി പറഞ്ഞു.

ഷാരൂഖാനെ ആക്രമിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഷാരൂഖ് ഏതെങ്കിലും തരത്തില്‍ മോശമായി പ്രതികരിച്ചിട്ടില്ല. അദ്ദേഹം തന്റെ പുരസ്‌കാരം തിരിച്ചു നല്‍കിയിട്ടുമില്ല. ഷാരൂഖിനെ ലക്ഷ്യമിട്ടുള്ള വ്യക്തമായ ആക്രമണമാണിത്. അതു ശരിയല്ല. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയാണ് ഷാറൂഖ് ഖാനെ ആക്രമിക്കരുതെന്നും ഹേമ മാലിനി വ്യക്തമാക്കി.

hema-malini

വിജയ് വര്‍ഗീയ, യോഗി ആദിത്യനാഥ്, സ്വാഥ്വി പ്രാചി തുടങ്ങിയ തീവ്രഹിന്ദുത്വ വാദികളാണ് ഷാരൂഖാനെതിരെ മോശം പരാമര്‍ശവുമായി രംഗത്തെത്തിയത്. വിജയ് വര്‍ഗീയ തന്റെ പരമാര്‍ശം പിന്നീട് പിന്‍വലിച്ചെങ്കിലും മറ്റുള്ളവര്‍ ഷാരൂഖ് ഖാനെ വളരെ മോശമായ ഭാഷയില്‍ അധിക്ഷേപിക്കുകയും ഇന്ത്യവിട്ടു പോകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

തന്റെ 50ാം പിറന്നാള്‍ ദിനത്തില്‍ രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചുവരുന്നതായുള്ള ഷാരൂഖ് ഖാന്റെ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. ഷാരൂഖിന് മുന്‍പ് പലരും ഇക്കാര്യം തുറന്നു പറഞ്ഞിരുന്നെങ്കിലും മുസ്ലീം ആണെന്ന ഒറ്റ കാരണത്താല്‍ ഷാരൂഖാനെ ഹിന്ദു നേതാക്കള്‍ വളഞ്ഞിട്ട് അധിക്ഷേപിക്കുകയായിരുന്നു.

English summary
BJP MP Hema Malini Shah Rukh Khan targeted for no reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X