എടിഎം ക്യൂവിലെ സാധാരണക്കാരെ കളിയാക്കി ബിജെപി അദ്ധ്യക്ഷന്‍!! ആര്‍ത്ത് ചിരിച്ച് നേതാക്കള്‍ ! വീഡിയോ
നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള എടിഎം ക്യൂവിനെ പരിഹസിച്ച് ബിജെപി ദില്ലി അദ്ധ്യക്ഷന്‍. വീഡിയോ വൈറല്‍.
ദില്ലി: നോട്ട് നിരോധനത്തിലൂടെ ഏറ്റവുമധികം ബുദ്ധിമുട്ടിലായത് സാധാരണക്കാരാണ് എന്ന് നിസംശയം പറയാം. നെറ്റ് ബാങ്കിംങ്ങോ ഇന്റര്‍നെറ്റ് വഴിയുള്ള പണമിടപാടുകളോ പരിചയമില്ലാത്ത സാധാരണക്കാരനാണ് കുടുങ്ങിയത്. എടിഎമ്മിലെയും ബാങ്കിലെയും ക്യൂവില്‍ നിന്ന് തളര്‍ന്ന് വീണ് മനുഷ്യര്‍ മരിക്കുക പോലുമുണ്ടായി.
എന്നാല്‍ സാധാരണക്കാരന്റെ ഈ ബുദ്ധിമുട്ടുകളൊക്കെ വെറും തമാശയാണ് ഈ ബിജെപി നേതാവിന്. എടിഎമ്മില്‍ പണമെടുക്കാന്‍ ക്യൂ നില്‍ക്കുന്നവരെ പരിഹസിക്കുകയാണ് ബിജെപി എംപി മനോജ് തിവാരി.

ദില്ലി ബിജെപി അദ്ധ്യക്ഷനും പാര്‍ലമെന്റ് അംഗവുമായ മനോജ് തിവാരി എടിഎം ക്യൂവില്‍ നില്ക്കുന്ന സാധാരണ ജനങ്ങളെ പരിഹസിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തമാശ കേട്ട് ചിരിക്കുന്ന മറ്റ് ബിജെപി നേതാക്കളെയും വീഡിയോയില്‍ കാണാം.

ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് നേരംപോക്ക് പറയുന്ന കൂട്ടത്തിലാണ് സാധാരണക്കാരന്റെ ബുദ്ധിമുട്ടുകളെ ദേശസ്നേഹവുമായി കൂട്ടിക്കുഴച്ച് ബിജെപി നേതാക്കള്‍ കളിയാക്കുന്നത്. മനോജ് തിവാരിക്കൊപ്പം ബിജെപിയുടെ ദേശീയ വക്താക്കളിലൊരാളായ സുധാന്‍ശു ത്രിവേദി അടക്കമുള്ള നേതാക്കളേയും ദൃശ്യങ്ങളില്‍ കാണാം.

വീഡിയോയിലെ മനോജ് തിവാരിയുടെ വാക്കുകള്‍ ഇങ്ങനെയാണ്. താന്‍ നല്ല തിരക്കുള്ള ഒരു എടിഎം ക്യൂവിനടുത്തേക്ക് പോയപ്പോള്‍ ക്യൂവില്‍ നില്ക്കുന്ന ആളുകള്‍ അവരുടെ കഷ്ടപ്പാടുകളെക്കുറിച്ച് പറഞ്ഞു. അപ്പോള്‍ താനവര്‍ക്ക് ഒരു ദേശഭക്തിഗാനം പാടിക്കൊടുത്തു എന്ന് പറഞ്ഞ് മറ്റു നേതാക്കള്‍ക്കൊപ്പം ആര്‍ത്തു ചിരിക്കുന്ന ബിജെപി അദ്ധ്യക്ഷനെ വീഡിയോയില്‍ കാണാം.

നിങ്ങള്‍ ദേശസ്നേഹികളാണെന്നും നിങ്ങളുടെ ഈ ത്യാഗം രാജ്യത്തിന് വേണ്ടിയാണെന്നും താന്‍ എടിഎംമ്മില്‍ ക്യൂനില്ക്കുന്ന ആളുകളോട് പറഞ്ഞതായും മനോജ് തിവാരി പറയുന്നത് കാണാം. തന്റെ വാക്കുകള്‍ കേട്ട് ദേശസ്നേഹം ഉണര്‍ന്ന ആളുകള്‍ ക്യൂവില്‍ തുടരാമെന്ന് പറഞ്ഞു എന്ന് പറഞ്ഞുകൊണ്ട് പൊട്ടിച്ചിരിക്കുന്ന എംപയും ബിജെപി നേതാക്കളുമാണ് വൈറലാവുന്നത്.

ബിഎസ്പിയാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇന്നലെ വൈകിട്ട് വീഡിയോ പുറത്ത് വിട്ടത്. വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മനോജ് തിവാരിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
|
ഭോജ്പൂരി സിനിമയിലെ സൂപ്പര്‍താരമായിരുന്നു മനോജ് തിവാരി. അടുത്തിടെയാണ് ബിജെപിയുടെ ദില്ലി ഘടകത്തിന്റെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. നോര്‍ത്ത് ഈസ്റ്റ് ദില്ലി മണ്ഡലത്തില്‍ നിന്നാണ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications