കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഉരുളക്കിഴങ്ങില്‍ നിന്ന് സ്വര്‍ണ്ണം ഉണ്ടാക്കുകയാണ്, പൂവില്‍ നിന്ന് സിദ്ധരാമയ്യയും: കാട്ടീല്‍

Google Oneindia Malayalam News

ബെംഗളൂര്‍: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആശ്വാസമായി 1600 കോടിയുടെ സാമ്പത്തിക പാക്കേജായിരുന്നു കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. പ്രധാനമായും ഇടത്തരം വ്യവസായങ്ങൾ, ​ൈകത്തറി, പുഷ്​പകൃഷിക്കാർ, അലക്കുകാർ, ബാർബർമാർ, ഓ​ട്ടോ-ടാക്സി ഡ്രൈവർമാർ തുടങ്ങിയവരെ ലക്ഷ്യം വെച്ചുള്ളതായിരുന്നു യഡിയൂരപ്പ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ്.

എന്നാല്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തിന് പിന്നാലെ വലിയ തോതിലുള്ള രാഷ്ട്രീയ സംവാദങ്ങള്‍ക്കാണ് കര്‍ണാടക സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്.

പ്രഖ്യാപനം

പ്രഖ്യാപനം

പുഷ്​പകൃഷിക്കാർക്ക്​​ ഒരു ഹെക്​ടറിന്​ 25,000 രൂപ ധനസഹായം നൽകും. അലക്കുകാർക്കും ബാർബർമാർക്കും ഓ​ട്ടോ -ടാക്​സി ഡ്രൈവർമാർക്ക് ഒറ്റത്തവണയായി 5000 രൂപ. നിർമാണ ​തൊഴിലാളികൾക്ക്​ ആദ്യഘട്ടമായി 3000 രൂപയും പിന്നീട്​ 2000 രൂപയും ലഭ്യമാക്കും എന്നിങ്ങനെയായിരുന്നു കോവിഡ് കാലത്തെ ആശ്വാസമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

വിമര്‍ശനം

വിമര്‍ശനം

വളരെ തുച്ഛമായതും വൈകിതുമായ പാക്കേജാണ് മുഖ്യമന്ത്രി ഡെയിയൂരപ്പ പ്രഖ്യാപിച്ചതെന്ന വിമര്‍ശനായിരുന്നു മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ നടത്തിയത്. കൃഷിക്കാരെ പൂർണ്ണമായും അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക കൃഷിക്കാര്‍ക്ക് യഥാര്‍ത്ഥത്തില്‍ ആവശ്യമായ തുകയില്‍ നിന്ന് വളരെ ചെറുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മറുപടി

മറുപടി

എന്നാല്‍ അനാവശ്യമായ രാഷ്ട്രീയ വിവാദം ഉണ്ടാക്കാനുള്ള ശ്രമമാണ് സിദ്ധരാമയ്യ നടത്തുന്നതെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷനും എംപിയുമായ നളിന്‍ കുമാര്‍ കട്ടീല്‍ പ്രതികരിച്ചത്. കൃഷിക്കാർ, പുഷ്പകൃഷി ചെയ്യുന്നവർ, നെയ്ത്തുകാർ, ബാർബർമാർ, തുടങ്ങിയ ജനവിഭാഗങ്ങള്‍ക്കായാണ് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. ഇതിനെ ഞാൻ അഭിനന്ദിക്കുകയാണെന്നും കാട്ടീല്‍ പറഞ്ഞു.

അതിശയിപ്പിച്ചു

അതിശയിപ്പിച്ചു

സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തോടുള്ള സിദ്ധരാമയ്യയുടെ പ്രതികരണം അതിശയിപ്പിച്ചു. മുൻ മുഖ്യമന്ത്രിയും സംസ്ഥാന ധനമന്ത്രിയുമായിരുന്ന സിദ്ധരാമയ്യയ്ക്ക് പുഷ്പങ്ങൾ വളർത്തുന്ന ഒരു കർഷകൻ ഒരു ഏക്കർ ഉൽപാദനത്തിനായി എത്രമാത്രം ചെലവഴിക്കുന്നുവെന്നതിനെക്കുറിച്ച് പൊതുവായ അറിവില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.

സ്വർണം ഉത്പാദിപ്പിക്കാൻ

സ്വർണം ഉത്പാദിപ്പിക്കാൻ

പൂക്കൾ കൃഷിചെയ്യുന്ന കൃഷിക്കാരൻ ഏക്കറിന് 50 ലക്ഷം രൂപ ചിലവഴിക്കുന്നു വെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. രാഹുൽ ഗാന്ധി ഉരുളക്കിഴങ്ങിൽ നിന്ന് സ്വർണം ഉത്പാദിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്, സിദ്ധരാമയ്യ പുഷ്പത്തിൽ നിന്ന് സ്വർണം ഉൽപാദിപ്പിക്കുന്ന ജോലിയും. സിദ്ധരാമയ്യ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

സ്വാഗതം ചെയ്യണമായിരുന്നു

സ്വാഗതം ചെയ്യണമായിരുന്നു

മുഖ്യമന്ത്രി യെദ്യൂരപ്പ പ്രഖ്യാപിച്ച പദ്ധതികളെ സിദ്ധരാമയ്യ സ്വാഗതം ചെയ്യണമായിരുന്നുവെന്നാണ് എനിക്ക് പറയാനുള്ളത്. പകരം അതിൽ രാഷ്ട്രീയം കളിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ജനത്തിന്‍റെ താൽപ്പര്യങ്ങൾ നോക്കാതെ അവരുടെ രാഷ്ട്രീയ താൽപര്യം വർദ്ധിപ്പിക്കാനാണ് കോൺഗ്രസ് ഈ ബുദ്ധിമുട്ടേറിയ സമയം ഉപയോഗിക്കുന്നത്.

അധികാരത്തിലിരുന്നപ്പോൾ

അധികാരത്തിലിരുന്നപ്പോൾ

യെദ്യൂരപ്പ പ്രഖ്യാപിച്ച പദ്ധതികളെ വിമർശിക്കുന്നത് സിദ്ധരാമയ്യയെപ്പോലുള്ള മുതിർന്ന വ്യക്തിക്ക് ചേര്‍ന്നതല്ല. നിങ്ങൾ സംസ്ഥാനത്ത് അധികാരത്തിലിരുന്നപ്പോൾ നൂറുകണക്കിന് കർഷകർ ആത്മഹത്യ ചെയ്തു. അക്കാലത്ത് നിങ്ങൾ എന്തുകൊണ്ടാണ് കൃഷിക്കാർക്കായി പദ്ധതികളൊന്നും പ്രഖ്യാപിക്കാത്തതെന്ന് ഞാന്‍ സിദ്ധരാമയ്യയോട് ചോദിക്കാന്‍ ആഗ്രഹിക്കുകയാണെന്നും കാട്ടീല്‍ പറഞ്ഞു.

ഏറ്റവും മികച്ചത്

ഏറ്റവും മികച്ചത്

എന്തുകൊണ്ടാണ് നിങ്ങൾ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാത്തത്? നിങ്ങളുടെ ഭരണത്തില്‍ പതിനായിരക്കണക്കിന്. സംസ്ഥാനത്തുടനീളം യുവാക്കൾ കൊല്ലപ്പെട്ടു. മരിക്കപ്പെട്ട ഒരാൾക്ക് പോലും നിങ്ങൾ നഷ്ടപരിഹാരം നൽകിയിട്ടില്ല. കർഷകർക്കും സമൂഹത്തിലെ മറ്റ് പിന്നോക്ക വിഭാഗക്കാർക്കും യെഡിയൂരപ്പ വാഗ്ദാനം ചെയ്ത പദ്ധതികൾ കർണാടക ചരിത്രത്തിലെ ഏറ്റവും മികച്ചതാണ്.

രാഷ്ട്രീയം കളിക്കുകയാണ്

രാഷ്ട്രീയം കളിക്കുകയാണ്

പാക്കേജിനെ സ്വാഗതം ചെയ്യുന്നതിനുപകരം നിങ്ങൾ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്. പുഷ്പകൃഷിക്ക് ഏക്കറിന് 50 ലക്ഷം രൂപ എവിടെയാണ് ചെലവഴിക്കുന്നത് എന്നതിനെക്കുറിച്ച് നിങ്ങള്‍ ഒരു പഠനം നടത്തണം. ഈ പ്രയാസകരമായ സമയത്ത് രാഷ്ട്രീയം സംസാരിക്കുന്നതിനുമുമ്പ് ചിന്തിക്കണം. ഈ സംസ്ഥാനത്തെ ജനങ്ങളുടെ കണ്ണിൽ നിന്ന് കണ്ണുനീർ തുടയ്ക്കാനുള്ള ശ്രമമാണ് നിങ്ങളുടേയും കൂടി ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ശ്രമിക്കണമെന്നും ഞാൻ സിദ്ധരാമയ്യയോട് അഭ്യർത്ഥിക്കുന്നു. പറഞ്ഞു.

English summary
BJP mp Nalin Kumar Kateel about rahul and Siddaramaiah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X