ഓം ബിര്‍ള പുതിയ ലോക്സഭാ സ്പീക്കര്‍; തിരഞ്ഞെടുപ്പ് ഐക്യകണ്ഠ്യേന, അമിത് ഷായുടെ അടുപ്പക്കാരന്
ദില്ലി: 17ാം ലോക്സഭയുടെ സ്പീക്കറായി മുതിര്‍ന്ന ബിജെപി എംപി ഓം ബിര്‍ളയെ തിരഞ്ഞെടുത്തു. രാജസ്ഥാനിലെ കോട്ട പാര്‍ലമെന്റില്‍ നിന്നാണ് ഇദ്ദേഹം ലോക്സഭയിലെത്തിയത്. കഴിഞ്ഞ രണ്ടുതവണ ഇവിടെ നിന്ന് വിജയിച്ചതും ഇദ്ദേഹം തന്നെ. കോണ്‍ഗ്രസിന്റെ തട്ടകമായിരുന്ന കോട്ട 2003ല്‍ ബിജെപി പിടിച്ചെടുത്തത് ഓം ബിര്ളയിലൂടെയാണ്.

അപ്രതീക്ഷിതമായിട്ടാണ് ഓം ബിര്‍ളയെ സ്പീക്കറായി തിരഞ്ഞെടുത്തത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചര്‍ച്ച ചെയ്താണ് ഇദ്ദേഹത്തെ സ്പീക്കറാക്കാന്‍ തീരുമാനിച്ചത്. അമിത് ഷായുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തി കൂടിയാണ് ഓം ബിര്‍ള. വിദ്യാര്‍ഥിയായിരിക്കെ തന്നെ ആര്‍എസ്എസ്സുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇദ്ദേഹം പത്രിക സമര്‍പ്പിച്ചിരുന്നു. പ്രതിപക്ഷം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് വളരെ വേഗത്തില്‍ പൂര്‍ത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഓം ബിര്‍ളയെ സ്പീക്കറായി തിരഞ്ഞെടുക്കുന്ന പ്രമേയം അവതരിപ്പിച്ചത്. എല്ലാവരും പിന്തുണച്ചു.
കഴിഞ്ഞ രണ്ടു തവണയായി കോട്ടയെ പ്രതിനിധീകരിക്കുന്ന ഓം ബിര്‍ള ഇത്തവണ കോണ്‍ഗ്രസ് നേതാവ് രാംനാരായണന് മീണയെ രണ്ടര ലക്ഷം വോട്ടിന് പരാജയപ്പെടുത്തിയാണ് ലോക്സഭയിലെത്തിയത്. സുമിത്ര മഹാജന് പിന്‍ഗാമിയായിട്ടാണ് ഓം ബിര്‍ള സ്പീക്കറാകുന്നത്. സുമിത്ര മഹാജന് ഇത്തവണ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടില്ല. മന്ത്രിസഭ ഓം ബിര്‍ളയെ സ്പീക്കര്‍ പദവിയിലേക്ക് തിരഞ്ഞെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഭാര്യ അമിത് ബിര്‍ള വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications