കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു കണ്ണിന് കാഴ്ച പോയി, രണ്ടാമത്തേതിന് 25% മാത്രം കാഴ്ച! ദയനീയാവസ്ഥയിൽ പ്രഗ്യ സിംഗ് ടാക്കൂർ!

Google Oneindia Malayalam News

ഭോപ്പാല്‍: കൊറോണ വൈറസ് പടരുമ്പോള്‍ ഭോപ്പാല്‍ എംപിയായ പ്രഗ്യ സിംഗ് ടാക്കൂറിനെ കാണാനില്ലെന്ന പോസ്റ്ററുകള്‍ മണ്ഡലത്തില്‍ പരന്നിരുന്നു. വിഷയം ഏറ്റെടുത്ത കോണ്‍ഗ്രസ് ബിജെപിക്കും പ്രഗ്യ സിംഗ് ടാക്കൂറിനും എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി രംഗത്ത് വന്നു.

പ്രഗ്യ സിംഗ് ടാക്കൂര്‍ എയിംസില്‍ കാന്‍സര്‍ ചികിത്സയിലാണ് എന്നാണ് ബിജെപി നല്‍കിയ വിശദീകരണം. അതിനിടെ പ്രഗ്യ സിംഗിന്റെ ആരോഗ്യനില അതീവ വഷളാണ് എന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

എംപിയെ കാണാനില്ല

എംപിയെ കാണാനില്ല

മധ്യപ്രദേശില്‍ കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിലാണ് ഭോപ്പാല്‍ എംപിയെ കാണാനില്ലെന്ന തരത്തില്‍ പോസ്റ്ററുകള്‍ പ്രചരിച്ചത്. ഭോപ്പാലിലെ ജനങ്ങള്‍ കൊവിഡ് മഹാമാരി കാരണം ദുരിതത്തിലായിരിക്കുമ്പോള്‍ എംപിയെ ഈ പരിസരത്തൊന്നും കാണുന്നില്ല എന്നാണ് പോസ്റ്ററുകള്‍ പരന്നത്. കടുത്ത പ്രതിസന്ധിക്കിടെ ബിജെപി ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്ന് കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചു.

വിമർശിച്ച് കോൺഗ്രസ്

വിമർശിച്ച് കോൺഗ്രസ്

പ്രഗ്യ സിംഗ് താക്കൂറിനെ പോലെ പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത നേതാക്കളെ തിരഞ്ഞെടുക്കരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗ് 24 മണിക്കൂറും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും എന്നാല്‍ മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ എവിടെയും കാണാനില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

മറുപടിയുമായി ബിജെപി

മറുപടിയുമായി ബിജെപി

പ്രഗ്യ സിംഗിന്റെ അസാന്നിധ്യത്തെച്ചൊല്ലിയുളള വിവാദം കനത്തതോടെ ബിജെപി വിശദീകരണവുമായി രംഗത്ത് വന്നു. കാന്‍സറും കണ്ണിനുളള അസുഖവും കാരണം പ്രഗ്യ സിംഗ് താക്കൂര്‍ ദില്ലി എയിംസില്‍ ചികിത്സ തേടിക്കൊണ്ടിരിക്കുകയാണ് എന്ന് ബിജെപി വക്താവ് രാഹുല്‍ കോത്താരി വിശദീകരിച്ചു. എംപിയുടെ അസാന്നിധ്യത്തിലും ഭോപ്പാലിലെ ജനങ്ങള്‍ക്ക് വേണ്ട ഭക്ഷണവും മറ്റും എത്തിക്കുന്നുണ്ടെന്നും ബിജെപി വ്യക്തമാക്കി.

ഒരു കണ്ണിന്റെ കാഴ്ച പോയി

ഒരു കണ്ണിന്റെ കാഴ്ച പോയി

അതിനിടെയാണ് ആശുപത്രിയില്‍ നിന്നും പ്രഗ്യ സിംഗ് താക്കൂറിന്റെ വീഡിയോ പുറത്ത് വന്നത്. തന്റെ ആരോഗ്യനില വളരെ മോശമാണ് എന്നാണ് മെയ് മാസം അവസാനം പുറത്ത് വന്ന വീഡിയോയില്‍ പ്രഗ്യ സിംഗ് പറയുന്നതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. രണ്ടാമത്തെ കണ്ണിന് 25 ശതമാനം കാഴ്ച മാത്രമാണുളളത്.

എയിംസിൽ ചികിത്സയിൽ

എയിംസിൽ ചികിത്സയിൽ

കുറച്ചേറെ നാളുകളായി താന്‍ ദില്ലി എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് എന്നും പ്രഗ്യ സിംഗ് ടാക്കൂര്‍ പറയുന്നു. ഒരു കണ്ണില്‍ ബാന്‍ഡേജ് ചുറ്റിയ നിലയിലാണ് പ്രഗ്യ സിംഗ് ടാക്കൂര്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു മാസത്തോളമായി തന്റെ ആരോഗ്യനില വളരെ മോശമാണ് എന്നും ഇവര്‍ വീഡിയോയില്‍ പറയുന്നുണ്ട്.

നീര്‍വീക്കവും പഴുപ്പും

നീര്‍വീക്കവും പഴുപ്പും

തലച്ചോറ് മുതല്‍ കണ്ണിലേക്ക് വരെ നീര്‍വീക്കവും പഴുപ്പും ഉണ്ടെന്നും പ്രഗ്യ സിംഗ് പറയുന്നു. താന്‍ സംസാരിക്കാന്‍ പറ്റിയ അവസ്ഥയില്‍ അല്ലെന്നും പ്രഗ്യ സിംഗ് വീഡിയോയില്‍ പറയുന്നുണ്ട്. തന്നെ കാണാനില്ലെന്ന് ഭോപ്പാലില്‍ പോസ്റ്റര്‍ ഒട്ടിച്ചവരെ എംപി വിമര്‍ശിച്ചു. എല്ലാത്തിലും രാഷ്ട്രീയം കാണുന്നവരെ കുറിച്ച് താന്‍ ശ്രദ്ധിക്കുന്നില്ലെന്നും തന്റെ പ്രതിനിധികള്‍ മണ്ഡലത്തിന് വേണ്ടത് ചെയ്യുന്നുണ്ടെന്നും പ്രഗ്യ പറഞ്ഞു.

കോണ്‍ഗ്രസിന്റെ സംഭാവന

കോണ്‍ഗ്രസിന്റെ സംഭാവന

താന്‍ പ്രവര്‍ത്തിയിലാണ് വിശ്വസിക്കുന്നത്. തന്റെ രോഗം പോലും കോണ്‍ഗ്രസിന്റെ സംഭാവന ആണെന്നും പ്രഗ്യ സിംഗ് ടാക്കൂര്‍ ആരോപിച്ചു. മലേഗാവ് സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ തനിക്ക് പോലീസ് കസ്റ്റഡിയില്‍ നിരവധി ക്രൂരതകള്‍ നേരിടേണ്ടി വന്നുവെന്നാണ് എംപി ആരോപിക്കുന്നത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദിഗ്വിജയ് സിംഗിനെ 3.60 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചാണ് ഭോപ്പാലില്‍ നിന്ന് പ്രഗ്യ സിംഗ് ലോക്‌സഭയിലെത്തിയത്.

English summary
BJP MP Pragya Singh Thakur says she lost vision in one eye
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X