'വിദേശിയായ സ്ത്രീക്ക് ജനിച്ചയാൾക്ക് രാജ്യസ്നേഹിയാകാനാവില്ല', രാഹുൽ ഗാന്ധിക്കെതിരെ പ്രഗ്യ സിംഗ്!
ഭോപ്പാല്‍: കോണ്‍ഗ്രസ് മുന്‍ എംപി രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് ബിജെപിയുടെ ഭോപ്പാല്‍ എംപി പ്രഗ്യ സിംഗ് ടാക്കൂര്‍. വിദേശ വനിതയ്ക്ക് പിറന്നവര്‍ക്ക് ഒരിക്കലും രാജ്യസ്നേഹിയാകാന്‍ സാധിക്കില്ലെന്നാണ് പ്രഗ്യ സിംഗ് ടാക്കൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ പേരെടുത്ത് പറയാതെ ആയിരുന്നു വിമര്‍ശനം.
Recommended Video
'അദ്ദേഹത്തിന് സംസ്ക്കാര സമ്പന്നമായ തരത്തില്‍ എങ്ങനെ സംസാരിക്കണം എന്ന് അറിയില്ല. എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് രാജ്യസ്നേഹവും ഇല്ല. രണ്ട് രാജ്യങ്ങളുടെ പൗരത്വം സൂക്ഷിക്കുന്ന ഒരാളില്‍ നിന്നും രാജ്യസ്നേഹം പ്രതീക്ഷിക്കാനും സാധിക്കില്ല' എന്നാണ് ഭോപ്പാലില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ പ്രഗ്യ സിംഗ് ടാക്കൂര്‍ പറഞ്ഞത്.

'ഈ മണ്ണിന്റെ മകന് മാത്രമേ രാജ്യത്തെ സംരക്ഷിക്കാന്‍ സാധിക്കുകയുളളൂ എന്ന് ചാണക്യന് പറഞ്ഞത് ശരിയാണ്. വിദേശ വനിതയ്ക്ക് മകനായി ജനിച്ചവര്‍ക്ക് ഒരിക്കലും ദേശസ്നേഹിയാകാന്‍ സാധിക്കില്ല' എന്നാണ് പ്രഗ്യ സിംഗ് പറഞ്ഞത്. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തി നാഥുറാം വിനായക് ഗോഡ്സെയെ ഒരിക്കല്‍ രാജ്യസ്നേഹി എന്ന് വിളിച്ച് വിവാദത്തിലായ നേതാവാണ് പ്രഗ്യ സിംഗ് ടാക്കൂര്‍. വിവാദത്തിന് ശേഷവും ഇവര്‍ നിലപാട് തിരുത്താന്‍ തയ്യാറായിരുന്നില്ല.
രാഹുല്‍ ഗാന്ധിക്ക് എതിരായ പ്രഗ്യ സിംഗ് ടാക്കൂറിന്റെ പരാമര്‍ശത്തിന് മറുപടി നല്കി മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് നരേന്ദ്ര സലൂജ രംഗത്ത് വന്നിട്ടുണ്ട്. പ്രഗ്യ സിംഗ് ടാക്കൂറിന്റെ വാക്കുകളെ തങ്ങള്‍ ആരും തന്നെ ഗൗരവത്തോടെ എടുക്കുന്നില്ലെന്ന് നരേന്ദ്ര സലൂജ പ്രതികരിച്ചു. മഹാത്മാ ഗാന്ധിയുടെ ഘാതകനെ പുകഴ്ത്താന്‍ പോലും സാധിക്കുന്ന ഒരു ജനപ്രതിനിധിക്ക് ഏതറ്റം വരെയും പോയി എന്തും പറയാം. അതുകൊണ്ട് തന്നെ അവര്‍ പറയുന്നത് ഗൗരവത്തോടെ കാണണം എന്നില്ല എന്നാണ് സലൂജ തിരിച്ചടിച്ചത്.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം












Click it and Unblock the Notifications