ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ഹിന്ദുത്വ സംസ്ഥാനമാക്കും; വിവാദ പ്രസ്താവനയുമായി പ്രഗ്യാ സിംഗ്
ഭോപ്പാല്‍: ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ വാഹന വ്യൂഹത്തിനുനേരെ ആക്രമണം ഉണ്ടായ സംഭവത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂര്‍. നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ ബംഗാളില്‍ ഹിന്ദുത്വ സംസ്ഥാനമാക്കുമെന്ന് പ്രഗ്യാ സിംഗ് താക്കൂര്‍ പറഞ്ഞു.

ബംഗാളിലെ തൃണമൂലിന്റെ ഭരണം അവസാനിക്കുമെന്ന തിരിച്ചറിവിനെ തുടര്‍ന്ന് മമത ബാനര്‍ജി നിരാശയിലാണ്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കും. ഇതോടെ ബംഗാളില്‍ ഹിന്ദുത്വ രാജ് നടപ്പിലാക്കുമെന്നും പ്രഗ്യാ സിംഗ് താക്കൂര്‍ മധ്യമപ്രദേശിലെ ഒരു പരിപാടിയില്‍ പറഞ്ഞു.
അതേസമയം, കല്‍ക്കത്തയിലെ ഡയമണ്ട് ഹാര്‍ബറിലേക്കുള്ള യാത്രാമദ്ധ്യേയാണ് നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ആക്രമണം. ആറു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്ന ബംഗാളില്‍ ബിജെപി പ്രചരണ പരിപാടികളുടെ ഭാഗമായിട്ടായിരുന്നു നദ്ദ എത്തിയത്. കല്ലുകളും ഇഷ്ടികകളും കൊണ്ടുള്ള ആക്രമണത്തില്‍ സംസ്ഥാന ബിജെപി നേതാക്കന്മാരായ മുകുള്‍ റോയിക്കും കൈലാഷ് വിജയ് വര്‍ഗിയയ്ക്കും ഉള്‍പ്പെടെ പരിക്കേറ്റിരുന്നു.
സംഭവത്തെ തുടര്‍ന്ന് 3 ഐപിഎസ് ഉദ്യോഗസ്ഥരെ സര്‍വ്വീസിലേക്ക് തിരികെ വിളിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഭോല്‍നാഥ് പാണ്ഡെ (എസ്പി, ഡയമണ്ട് ഹാര്‍ബര്‍), രാജീവ് മിശ്ര (എഡിജി, ദക്ഷിണ ബംഗാള്‍), പ്രവീണ്‍ ത്രിപാഠി (ഡിഐജി, പ്രസിഡന്‍സി റേഞ്ച്)എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കം കേന്ദ്രത്തിന്റെ സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.
ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു നദ്ദയ്ക്ക് സുരക്ഷ ഒരുക്കിയിരുന്നത്.ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് കൊണ്ടുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാരിന് കേന്ദ്രസര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.അതേസമയം ഉദ്യോഗസ്ഥരെ തിരികെ അയക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരാണ് തിരുമാനമെടുക്കേണ്ടത്. നേരത്തേ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാള്‍ ഡിജിപിയെ ചീഫ് സെക്രട്ടറി വിളിച്ച് വരുത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന് മുന്‍പാകെ ഡിസംബര്‍ 14 ന് നേരിട്ട് ഹാജരാകന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications