കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ഹിന്ദുത്വ സംസ്ഥാനമാക്കും; വിവാദ പ്രസ്താവനയുമായി പ്രഗ്യാ സിംഗ്

Google Oneindia Malayalam News

ഭോപ്പാല്‍: ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ വാഹന വ്യൂഹത്തിനുനേരെ ആക്രമണം ഉണ്ടായ സംഭവത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂര്‍. നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ ബംഗാളില്‍ ഹിന്ദുത്വ സംസ്ഥാനമാക്കുമെന്ന് പ്രഗ്യാ സിംഗ് താക്കൂര്‍ പറഞ്ഞു.

bjp

ബംഗാളിലെ തൃണമൂലിന്റെ ഭരണം അവസാനിക്കുമെന്ന തിരിച്ചറിവിനെ തുടര്‍ന്ന് മമത ബാനര്‍ജി നിരാശയിലാണ്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കും. ഇതോടെ ബംഗാളില്‍ ഹിന്ദുത്വ രാജ് നടപ്പിലാക്കുമെന്നും പ്രഗ്യാ സിംഗ് താക്കൂര്‍ മധ്യമപ്രദേശിലെ ഒരു പരിപാടിയില് പറഞ്ഞു.

അതേസമയം, കല്‍ക്കത്തയിലെ ഡയമണ്ട് ഹാര്‍ബറിലേക്കുള്ള യാത്രാമദ്ധ്യേയാണ് നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ആക്രമണം. ആറു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്ന ബംഗാളില്‍ ബിജെപി പ്രചരണ പരിപാടികളുടെ ഭാഗമായിട്ടായിരുന്നു നദ്ദ എത്തിയത്. കല്ലുകളും ഇഷ്ടികകളും കൊണ്ടുള്ള ആക്രമണത്തില്‍ സംസ്ഥാന ബിജെപി നേതാക്കന്മാരായ മുകുള്‍ റോയിക്കും കൈലാഷ് വിജയ് വര്‍ഗിയയ്ക്കും ഉള്‍പ്പെടെ പരിക്കേറ്റിരുന്നു.

സംഭവത്തെ തുടര്‍ന്ന് 3 ഐപിഎസ് ഉദ്യോഗസ്ഥരെ സര്‍വ്വീസിലേക്ക് തിരികെ വിളിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഭോല്‍നാഥ് പാണ്ഡെ (എസ്പി, ഡയമണ്ട് ഹാര്‍ബര്‍), രാജീവ് മിശ്ര (എഡിജി, ദക്ഷിണ ബംഗാള്‍), പ്രവീണ്‍ ത്രിപാഠി (ഡിഐജി, പ്രസിഡന്‍സി റേഞ്ച്)എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കം കേന്ദ്രത്തിന്റെ സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു നദ്ദയ്ക്ക് സുരക്ഷ ഒരുക്കിയിരുന്നത്.ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് കൊണ്ടുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാരിന് കേന്ദ്രസര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.അതേസമയം ഉദ്യോഗസ്ഥരെ തിരികെ അയക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരാണ് തിരുമാനമെടുക്കേണ്ടത്. നേരത്തേ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാള്‍ ഡിജിപിയെ ചീഫ് സെക്രട്ടറി വിളിച്ച് വരുത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന് മുന്‍പാകെ ഡിസംബര്‍ 14 ന് നേരിട്ട് ഹാജരാകന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കര്‍ഷക സമരം അവസാനിപ്പിക്കാന്‍ ദില്ലി മോഡല്‍ കലാപമുണ്ടാക്കും; ഹിന്ദുത്വ നേതാവിന്റെ ഭീഷണികര്‍ഷക സമരം അവസാനിപ്പിക്കാന്‍ ദില്ലി മോഡല്‍ കലാപമുണ്ടാക്കും; ഹിന്ദുത്വ നേതാവിന്റെ ഭീഷണി

രണ്ടും കല്‍പ്പിച്ച അരവിന്ദ് കേജ്രിവാളും; കര്‍ഷകര്‍ക്ക് എല്ലാ പിന്തുണയും, ഒരു ദിവസത്തെ ഉപവാസം അനുഷ്ഠിക്കുംരണ്ടും കല്‍പ്പിച്ച അരവിന്ദ് കേജ്രിവാളും; കര്‍ഷകര്‍ക്ക് എല്ലാ പിന്തുണയും, ഒരു ദിവസത്തെ ഉപവാസം അനുഷ്ഠിക്കും

Recommended Video

cmsvideo
JP Nadda's car attacked in West Bengal | Oneindia Malayalam

കരുത്താർജ്ജിച്ച് കർഷക പ്രക്ഷോഭം, നൂറുകണക്കിന് കർഷകർ ദില്ലിയിലേക്ക്, സൈന്യത്തെ നിയോഗിച്ച് കേന്ദ്രംകരുത്താർജ്ജിച്ച് കർഷക പ്രക്ഷോഭം, നൂറുകണക്കിന് കർഷകർ ദില്ലിയിലേക്ക്, സൈന്യത്തെ നിയോഗിച്ച് കേന്ദ്രം

English summary
BJP MP Pragya Thakur Says, Hindutva Raj will be implemented if the BJP comes to power in Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X