Get Updates
Get notified of breaking news, exclusive insights, and must-see stories!

അറബ് സ്ത്രീകളെ മോശമായി ചിത്രീകരിച്ച് ബിജെപി എംപിയുടെ ട്വീറ്റ്; പ്രതിഷേധം ശക്തം

ദില്ലി: ബംഗ്‌ളൂരുവിലെ ഏറ്റവും ജനകീയനായ യുവ നേതാക്കൡ ഒരാളാണ് തേജസ്വി സൂര്യ. ബെംഗ്‌ളൂരു ഹൈക്കോടതിയിലെ അഭിഷാകന്‍ കൂടിയായ തേജസ്വി സൂര്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷായുടേയും പ്രത്യേക നോമിനിയായിട്ടായിരുന്നു ലോക്‌സഭ സ്ഥനാര്‍ത്ഥിത്വത്തിലേക്ക് എത്തുന്നത്.

Recommended Video

cmsvideo
    BJP MP's Racist Tweet against Arab Women Make Controversy | Oneindia Malayalam

    ബിജെപി യുവജന വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറി കൂടിയായ തേജസ്വി സൂര്യക്കെതിരെ ഇപ്പോള്‍ പ്രതിഷേധം ശക്തമാവുകയാണ്. അറബ് സ്ത്രീകള്‍ക്കെതിരെ ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തിയ സംഭവത്തിലാണ് ബിജെപി എംപിക്കെതിരെ പ്രതിഷേധം ശക്തമാവുന്നത്.

    തേജസ്വി സൂര്യ

    തേജസ്വി സൂര്യ

    അറബ് സ്ത്രീകളെ മോശമായി ചിത്രീകരിച്ച് ബെംഗ്‌ളൂരു സൗത്തിലെ ബിജെപി എംപി തേജസ്വി സൂര്യ നേരത്തെ ട്വിറ്ററില്‍ കുറിച്ച പോസ്റ്റിനെതിരെയാണ് പ്രതിഷേധം ശക്തമാവുന്നത്. 2015 ലായിരുന്നു തേജസ്വിയുടെ പോസ്‌ററ്. അന്ന് തന്നെ പോസ്റ്റിനതിരെ വലിയ പ്രതിഷേധം ഉയരുകയും തേജസ്വി അത് ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു.

    ട്വീറ്റ്

    ട്വീറ്റ്

    95 ശതമാനം അറബ് സ്തീകളിലും കഴിഞ്ഞ നൂറ് വര്‍ഷമായി ഓര്‍ഗാസം ഇല്ലെന്നും സ്ത്രീകള്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്നത് സ്‌നേഹത്തിന്റെ ഫലമായല്ല മറിച്ച് ലൈംഗികതയുടെ പുറത്താണെന്നുമായിരുന്നു തേജസ്വി സൂര്യയുടെ ട്വീറ്റ്. പിന്നാലെ ഇത് വലിയ വിമര്‍ശങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കുകയും തേജസ്വി സൂര്യ ട്വീറ്റ് നീക്കം ചെയ്യുകയുമായിരുന്നു. എന്നാല്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇപ്പോഴും പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

     പ്രതിഷേധം

    പ്രതിഷേധം

    ഏതെങ്കിലുമൊരു ഘട്ടത്തില്‍ വിദേശകാര്യ മന്ത്രിയായി അറബ് നാടുകളിലേക്ക് വരാന്‍ അവസരം ലഭിച്ചാല്‍ ഇങ്ങോട്ട് വരാന്‍ നില്‍ക്കേണ്ടതില്ലെന്ന് യുഎഇയിലെ പ്രമുഖ വനിത സംരംഭകയായ നൂറ അല്‍ ഗുറൈര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. അങ്ങനെ വരുന്ന പക്ഷം നിങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യില്ലെന്നായിരുന്നു അവരുടെ പ്രതികരണം.

     പ്രധാനമന്ത്രിക്ക് കത്ത്

    പ്രധാനമന്ത്രിക്ക് കത്ത്

    തേജസ്വി സൂര്യക്കെതിരെ നടപടിയാവശ്യപ്പെട്ട്് നിരവധി സാംസ്‌കാരിക പ്രവര്‍ത്തകരും പ്രമുഖ നിയജ്ഞരും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിട്ടുണ്ടെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

     രാഹുല്‍ ഗാന്ധി

    രാഹുല്‍ ഗാന്ധി

    നേരത്തെ ലോക്‌സഭയില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റുകള്‍ ലഭിക്കുമോയെന്ന വിഷയത്തിലും തേജസ്വി സൂര്യ ട്വീറ്റ് ചെയ്തിരുന്നു. ഒപ്പം ഇതിനിടെ എച്ച്ഡിഎഫ്‌സിയില്‍ ചൈനീസ് കേന്ദ്ര ബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ഓഹരി വര്‍ധിപ്പിച്ചത് വലിയ വിമര്‍ശനങ്ങള്‍ ഇടയാക്കിയിരുന്നു. ഇത്തരം നീക്കങ്ങള്‍ സര്‍ക്കാര്‍ അനുവദിക്കരുതെന്ന്ാവശ്യപ്പെട്ട രാബുല്‍ ഗാന്ധിയെ പിന്തുണച്ച് തേജസ്വി സൂര്യ രംഗത്തെത്തിയിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+