കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി എംപി രാംപ്രസാദ് വര്‍മ്മ പാര്‍ലമെന്റിലെത്തിയത് കുതിരപ്പുറത്ത്

Google Oneindia Malayalam News

ദില്ലി: ബിജെപി എംപി രാംപ്രസാദ് വര്‍മ്മ ബുധനാഴ്ച പാര്‍ലമെന്റില്‍ എത്തിയത് കുതിരപ്പുറത്ത്. അരവിന്ദ് കെജ്രിവാളിന്റെ ഒറ്റ ഇരട്ട അക്ക നമ്പര്‍ പരിഷ്‌കാരത്തോടുള്ള പ്രതിഷധമായിരുന്നു എംപിയുടെ കുതിര പുറത്തുള്ള വരവെങ്കിലും, മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി എംപി സ്വീകരിച്ച നിലപാട് എന്നായിരുന്നു.

പൊലൂഷന്‍ ഫ്രീ എന്നെഴുതിയ ബോര്‍ഡും കുതിരപ്പുറത്തുണ്ടായിരുന്നു. അസ്സമിലെ തെസ്പൂരില്‍ നിന്നുള്ള എംപിയാണ് രാംപ്രസാദ് വര്‍മ്മ. മലിനീകരണം കുറയ്ക്കാനായി ദില്ലിയില്‍ കെജ്രിവാള്‍ നടപ്പിലാക്കിയ പരിഷ്‌കാരത്തോടുള്ള പ്രതിഷേധമാണ് ബിജെപി എംപിയുടെ കുതിര സവാരി.

Parliament

ഒറ്റ ഇരട്ട അക്ക നമ്പര്‍ നിയമം ലംഘിച്ചതിന്റെ പേരില്‍ നേരത്തെ ബിജെപി എംപിയായിരുന്ന പരേഷ് റവാല്‍ കെജ്രിവാള്‍ സര്‍ക്കാറിനോട് മാപ്പ് പറഞ്ഞിരുന്നു. തന്റെ മണ്ടത്തരമാണെന്ന പറഞ്ഞാണ് അദ്ദേഹം മാപ്പ് പറഞ്ഞത്.

പാര്‍ലമെന്റില്‍ പോകുന്നതിനായിരുന്നു അദ്ദേഹം സ്വകാര്യ വാഹനം ഉപയോഗിച്ചിരുന്നത്. എംപിമാര്‍ക്ക് യാത്ര ചെയ്യുന്നതിന് ദില്ലി സര്‍ക്കാര്‍ പ്രത്യേക ഡിറ്റിസി ബസ് ഏര്‍പ്പെടുത്തിയിരിക്കെയാണ് പരേഷ് റാവല്‍ നിയമം ലംഘിച്ചത്.

English summary
BJP MP Ram Prasad Sharma came to the Parliament riding a horse on Wednesday, marking his protest against the odd-even scheme implemented by the AAP-led government in Delhi. He labelled the horse a ‘pollution free vehicle’.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X