കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒവൈസിയുടെ സത്യപ്രതിജ്ഞയ്ക്കിടെ ജയ് ശ്രീറാം വിളിച്ച് ബിജെപി എംപിമാര്‍,അല്ലാഹു അക്ബര്‍ വിളിച്ച് മറുപടി

  • By
Google Oneindia Malayalam News

ദില്ലി: ലോക്സഭ എംപിയായി ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടി നേതാവ് അസാസുദ്ദീന്‍ ഒവൈസി സത്യപ്രതിജ്ഞ ചെയ്യവേ പാര്‍ലമെന്‍റില്‍ ജയ് ശ്രീറാം വിളികളുമായി ബിജെപി നേതാക്കള്‍. ഒവൈസി സത്യപ്രതിജ്ഞ ചെയ്യാന്‍ എത്തിയതോടെ ഭാരത് മാതാ കി ജയ്, വന്ദേമാതരം വിളികള്‍ ബിജെപി എംപിമാര്‍ ഉയര്‍ത്തി. തുടര്‍ന്ന് സത്യവാചകം ചൊല്ലിയ ഒവൈസി ജയ് ഭിം, തക്ബീര്‍ അല്ലാഹു അക്ബര്‍, ജയ് ഹിന്ദ് എന്നിവ വിളിച്ചാണ് തന്‍റെ സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്.

owaisiddnew

<strong>എംഎല്‍എയും 11 കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നു! മമതയ്ക്ക് വീണ്ടും ഇരുട്ടടി </strong>എംഎല്‍എയും 11 കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നു! മമതയ്ക്ക് വീണ്ടും ഇരുട്ടടി

ജയ് ശ്രീം, വന്ദേ മാതരം വിളികളില്‍ പിന്നീട് ഒവൈസി പ്രതികരിക്കുകയും ചെയ്തു. തന്നെ കാണുമ്പോള്‍ അവര്‍ ഇതൊക്കെ ഓര്‍ക്കുന്നത് നല്ലതാണ്. ഭരണഘടനയെ കുറിച്ചും മുസാഫര്‍പൂരിലെ മരിച്ച കുട്ടികളെ കുറിച്ചും അവര്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്നും ഒവൈസി പറഞ്ഞു.

<strong>ബംഗാളിലും ഒഡീഷയിലും ബിജെപി മുന്നേറിയത് 'ഈ തന്ത്രം' ഉപയോഗിച്ച്! രണ്ട് വര്‍ഷം മുന്‍പേ, ഷായുടെ പദ്ധതി</strong>ബംഗാളിലും ഒഡീഷയിലും ബിജെപി മുന്നേറിയത് 'ഈ തന്ത്രം' ഉപയോഗിച്ച്! രണ്ട് വര്‍ഷം മുന്‍പേ, ഷായുടെ പദ്ധതി

17 ലോക്സഭയില്‍ പരിസ്ഥിതി വകുപ്പ് മന്ത്രിയായി ബാബുള്‍ സുപ്രിയോ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ബിജെപി നേതാക്കള്‍ ജയ് ശ്രീറാം വിളി ഉയര്‍ത്തിയിരുന്നു. ഇതിനെതിരെ അമരാവതിയില്‍ നിന്നുളള എംപിയായ നവനീത് റാണ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ജയ് ശ്രീറാം വിളിക്കേണ്ടത് ക്ഷേത്രങ്ങളിലാണെന്നും മറ്റ് മതവിഭാഗത്തില്‍ ഉള്ളവരെ ലക്ഷ്യം വിളിച്ചല്ല അത് വിളിക്കേണ്ടതെന്നുമായിരുന്നു റാണ പ്രതികരിച്ചത്.നേരത്തേ ലോക്സഭ തിരഞ്ഞെടുപ്പിനെ പിന്നാലെ പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ബിജെപി പ്രവര്‍ത്തകര്‍ പലയിടത്തായി തടഞ്ഞതും ജയ് ശ്രീറാം വിളികള്‍ ഉയര്‍ത്തിയായിരുന്നു.

<strong>ഷീല ദീക്ഷിതിന്‍റെ രാജി ആവശ്യപ്പെട്ട് നേതാക്കള്‍! രാഹുല്‍ ഗാന്ധിക്ക് പ്രത്യേകം കത്ത്</strong>ഷീല ദീക്ഷിതിന്‍റെ രാജി ആവശ്യപ്പെട്ട് നേതാക്കള്‍! രാഹുല്‍ ഗാന്ധിക്ക് പ്രത്യേകം കത്ത്

English summary
BJP MP's chanted jai sri ram during Owaisi's oath taking, this is what his reaction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X