ബിജെപി എംപിയുടെ പരാമർശം തെറ്റ്; പ്രതിഷേധിച്ച് കർഷകർ; കേസെടുത്ത് പോലീസ്
ബിജെപി എംപിയുടെ പരാമർശം തെറ്റ്; പ്രതിഷേധിച്ച് കർഷകർ; കേസെടുത്ത് പോലീസ്
ഹരിയാന: ഹരിയാനയിലെ ഹിസാർ ജില്ലയിൽ ബിജെപി എം പിയ്ക്ക് നേരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്ത കർഷകർക്കെതിരെ എതിരെ ഹരിയാന പൊലീസ് കേസ് എടുത്തു. മൂന്ന് കർഷർക്ക് എതിരെയാണ് കേസ് പോലീസ് എടുത്തിരിക്കുന്നത്. സംഘർഷത്തിൽ പരിക്കേറ്റ കർഷകരുടെ നില ഗുരുതരമായി തുടരുകയാണ്. ഈ സാഹചര്യം നില നിൽക്കെയാണ് കേസ് എടുത്ത് പോലീസ് രംഗത്തെത്തിയത്.

അതേസമയം, കർഷകരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന ആവിശ്യവുമായി കിസാൻ മോർച്ച രംഗത്തെത്തിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് കർഷകർ ഇന്ന്നർനൗണ്ട് പൊലീസ് സ്റ്റേഷൻ ഉപരോധിക്കാനും തീരുമാനിച്ചു.
കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്കെതിരെ വിവാദ പരാമർശം നടത്തിയ ബി ജെ പി രാജ്യസഭ എം പി രാംചന്ദർ ജംഗ്രയ്‌ക്ക് എതിരെയാണ് കർഷകരുടെ വ്യാപക പ്രതിഷേധം ഉണ്ടായിരുക്കുന്നത്. ഹരിയാനയിലെ ഹിസാർ ജില്ലയിൽ ധർമശാല ഉദ്ഘാടനം ചെയ്യാനെത്തിയ എം പിയെ കർഷകർ തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു.
ഇതിനിടെ എം .പിയുടെ കാറിന്റെ ചില്ലുകളും കർഷകർ അടിച്ച് തകർത്തു. പ്രതിഷേധത്തിന്റെ ഭാഗമായി കർഷകർ സംഭവ സ്ഥലത്ത് മുദ്രാവാക്യം വിളികളുമായി ഒത്ത് കൂടുകയും കരിങ്കൊടി ഉയർത്തുകയുമായിരുന്നു ചെയ്തത്.. പരിപാടിക്കിടെ കർഷക സമരത്തെക്കുറിച്ച് എംപി നടത്തിയ പരാമർശമാണ് പ്രതിഷേധത്തിന് കാരണമായത്.
"കർഷകസമരം നടത്തുന്നത് തൊഴിൽ ഇല്ലാത്ത മദ്യപന്മാരായണെന്ന" എം പിയുടെ പരാമർശത്തിനെതിരെയായിരുന്നു പ്രതിഷേധം നടന്നത്. കാർ തകർത്ത കർഷകർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് എം പി ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസ് ചില കർഷകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവം നടന്ന സ്ഥലത്ത് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കർഷകരെ തടയാൻ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചെങ്കിലും ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസിന് കഴിഞ്ഞില്ല. തുടർന്ന് കർഷകർ മുദ്രാവാക്യം വിളികളുമായി ഉദ്ഘാടന വേദിക്ക് സമീപത്തേക്ക് പ്രവേശിക്കുകയായിരുന്നു. എംപിയുടെ അനുയായികളും സംഭവ സ്ഥലത്ത് തടിച്ച് കൂടിയിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം രോഹ്തകിലും എം പിക്ക് നേരെ കർഷകർ പ്രതിഷേധിച്ചിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഹരിയാനയിൽ കർഷക പ്രതിഷേധം സംഘർഷത്തിലെത്തുന്നത്. എന്നാൽ, ഇതിനിടെ കേദാർനാഥിലെ പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ബി ജെ പി പരിപാടിക്കിടെയാണ് മറ്റൊരു സംഘർഷമുണ്ടായത്. പരിപാടിക്കായി കഴിഞ്ഞ ദിവസം ഇവിടുത്തെ ക്ഷേത്രത്തിൽ എത്തിയ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ മനീഷ് ഗ്രോവർ ഉൾപ്പെടെ നേതാക്കളെ കർഷകർ തടഞ്ഞുവെക്കുകയായിരുന്നു.












Click it and Unblock the Notifications