സാക്ഷി മഹാരാജിന് വിവാദം പുത്തരിയില്ല; രാജ്യത്തെ ജനസംഖ്യാ വർധനയ്ക്ക് കാരണം മുസ്ലീങ്ങളത്രേ...

  • Posted By: Deepa
Subscribe to Oneindia Malayalam

മീററ്റ് : വിവാദങ്ങളുടെ തോഴനാണ് ബിജെപി എം പി സാക്ഷി മഹാരാജ്. മുസ്ലീങ്ങള്‍ക്കെതിരായ സാക്ഷി മഹാരാജിന്‌റെ പുതിയ പരാമര്‍ശം വിവാദമായിരിക്കുകയാണ്. സാക്ഷിയ്‌ക്കെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എന്നാല്ർ സാക്ഷി മഹാരാജ് പറഞ്ഞത് പാർട്ടിയുടെ അഭിപ്രായമല്ലെന്ന് ബിജെപിയും വ്യക്തമാക്കി.

അത് മുസ്ലീങ്ങളെ കുറിച്ചോ...?

ജനസംഖ്യാവര്‍ധനവിന് കാരണം ഹിന്ദുക്കളല്ല, അത് നാല് ഭാര്യമാരും 40 മക്കളും വേണമെന്ന സങ്കല്‍പത്തെ പിന്തുണയ്ക്കുന്നവരാണെന്ന സാക്ഷി മഹാരാജിന്‌റെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ മീററ്റില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംപി.

ആളിക്കത്തിക്കാന്‍ കോണ്‍ഗ്രസ്

ജാതിയുടേയോ മതത്തിന്‌റേയോ പേര് പറഞ്ഞ് വോട്ട് പിടിയ്ക്കരുതെന്ന സുപ്രീംകോടതി വിധി വന്നതിന് പുറകേയുള്ള സാക്ഷി മഹാരാജിന്‌റെ പരമാര്‍ശത്തെ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് കോൺഗ്രസ്. സാക്ഷിക്കെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.പരാതിയിന്മേല്‍ തെരഞ്ഞെടുപ്പ് ക്മ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

തന്നെ ബലിയാടാക്കുന്നു

തന്‌റെ പ്രസ്താവനകള്‍ വളച്ചൊടിയ്ക്കുകയാണെന്നാണ് സാക്ഷി മഹാരാജിന്‌റെ പരാതി. മുസ്ലീങ്ങളെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പില്‍ ഹാജരാകാന്‍ തയ്യാറാണെന്നും എംപി വ്യക്തമാക്കി

സാക്ഷിയെ തള്ളി ബിജെപി

എന്നാല്‍ സാക്ഷി മഹാരാജ് പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്ന് വ്യക്തമാക്കി ബിജെപി രംഗത്തെത്തി. ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് എത്തി നില്‍ക്കെ ന്യൂനപക്ഷങ്ങളെ ചൊടിപ്പിയ്ക്കുന്ന ഒന്നിനും പാര്‍ട്ടി കൂട്ടുനില്‍ക്കില്ല. സംസ്ഥാനത്തെ പ്രധാന വോട്ട് ബാങ്കാണ് മുസ്ലീങ്ങള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എഎപിയാണ് ഇവര്‍ സഹായിച്ചത്. എന്നാല്‍ ഇത്തവണ മുസ്ലീം വോട്ടുകളില്‍ ഭിന്നിപ്പ് ഉണ്ടാക്കാനാണ് ബിജെപിയുടെയും എസ്പിയുടെയും ബിഎസ്പിയുടെയും ശ്രമം.

സാക്ഷിയ്ക്ക് വിവാദം 'പുത്തരിയല്ല'

നേരത്തെയും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ള ആളാണ് സാക്ഷി മഹാരാജ്. മുസ്ലീം സ്ത്രീകള്‍ സ്വന്തം സമുദായത്തില്‍ സ്ത്രീകള്‍ക്ക് സമമാണെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു.പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമില്ല, ഇതിന് ജുഡീഷ്യറിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നും എം പി പറഞ്ഞത് വിവാദമായിരുന്നു.

'എല്ലാ ഹിന്ദു സ്ത്രീകളും 4 പ്രസവിക്കണം'.

രാജ്യത്തെ ഹിന്ദു ജനസംഖ്യ വര്‍ധിപ്പിക്കാൻ സാക്ഷി മഹാരാജ് കണ്ടെത്തിയ വഴിയാണിത് . രാജ്യത്തെ എല്ലാ സ്ത്രീകളോട് 4 പ്രസവിയ്ക്കാന്‍ ആയിരുന്നു അദ്ദേഹത്തിന്‌റെ ആഹ്വാനം. രാജ്യത്തെ മദ്രസകളില്‍ തീവ്രവാദം പഠിപ്പിക്കുന്നെന്ന് പറഞ്ഞ് വിവാദം വിളിച്ചു വരുത്തിയത് സാക്ഷിയാണ്.

പെണ്‍കുട്ടിയുടെ ജീന്‍സ് അഴിച്ച് പരിശോധിച്ചു

ആള്‍കൂട്ടത്തിനിടയില്‍ വെച്ച് പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ ജീന്‍സ് എംപി അഴിച്ച് പരിശോധിച്ചതും വിവാദമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിലും പ്രതിയാണ് ഇദ്ദേഹം.

English summary
while speaking about India’s population explosion in what many say is an indirect jibe at the Muslim community. He says that men with 4 wives and 40 children are responsible for population explosion.
Please Wait while comments are loading...