കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവധം നടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ബിജെപി നേതാവ്

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ഗോമാതാവിനെ രക്ഷിക്കാന്‍ കൊല്ലാനും മരിക്കാനും തയ്യാറെന്ന് പറഞ്ഞ ബിജെപി എംപി സാക്ഷി മഹാരാജ് വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്. പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് സാക്ഷി മഹാരാജ് ആവശ്യപ്പെടുന്നത്. ഗോവധത്തിനെതിരെ പ്രത്യേക നിയമം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

ഭുവനശ്വറില്‍ വിദേശ ഇന്ത്യക്കാരുടെ ഹിന്ദുമഹാസഭാ യോഗത്തില്‍ സംസാരിക്കവെയാണ് സാക്ഷിയുടെ വിവാദ പ്രസ്താവന. ബീഫ് ഫെസ്റ്റ് നടത്തിയ എംഎല്‍എയെ കാശ്മീര്‍ നിയമസഭയില്‍ ബിജെപി അംഗങ്ങള്‍ മര്‍ദ്ദിച്ച സംഭവത്തെ സാക്ഷി ന്യായീകരിച്ചു. ജനങ്ങള്‍ അവര്‍ക്കിഷ്ടമുള്ളത് കഴിക്കുന്നത് തടയാനാകില്ല എന്ന് പ്രസ്താവിച്ചാണ് റാഷിദ് ബീഫ് പാര്‍ട്ടി നടത്തിയത്. ഇതിനെത്തുടര്‍ന്നാണ് മര്‍ദ്ദനം ഉണ്ടായത്.

sakshi-maharaj

എന്നാല്‍ എംഎല്‍എയെ മര്‍ദ്ദിച്ച സംഭവം സ്വാഭാവിക പ്രതികരണമാണെന്നാണ് സാക്ഷി പറയുന്നത്. നേതാക്കള്‍ ഇതേ മനോഭാവം തുടര്‍ന്നാല്‍ ജനങ്ങളുടെ തല്ലു കൊണ്ട് മരിക്കേണ്ടി വരുമെന്നും സാക്ഷി മുന്നറിയിപ്പ് നല്‍കി.

ഗോമാംസം ഉപേക്ഷിച്ചാല്‍ മുസ്ലീങ്ങള്‍ക്ക് ഇന്ത്യയില്‍ കഴിയാമെന്ന് പ്രസ്താവന നടത്തിയ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെ സാക്ഷി അനുകൂലിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞത് ശരിയാണെന്നാണ് സാക്ഷി പറയുന്നത്. അയോധ്യയില്‍ ശ്രീരാമ ക്ഷേത്രം ഉടന്‍ തന്നെ നിര്‍മ്മിക്കുമെന്നും സാക്ഷി വ്യക്തമാക്കി.

English summary
Sakshi Maharaj says a law that provides for death penalty for cow slaughter and defended his party MLAs beating up Sheikh Abdul Rashid in the Jammu and Kashmir assembly as a “natural reaction” to the independent legislator’s action.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X