• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിയിലെ പ്രബലനായ എംപി കോണ്‍ഗ്രസിലേക്ക്! രാഹുല്‍ ഗാന്ധിയില്‍ വിശ്വസിക്കുന്നു

  • By Aami Madhu

പൂനെ: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ട്രെന്‍റിന് അനുസരിച്ച് നേതാക്കള്‍ കൂടു വിട്ട് കൂടുമാറ്റം നടത്തുകയാണ്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച പിറകെ മഹാരാഷ്ട്രയില്‍ മറ്റൊരു ബിജെപി നേതാവ് കൂടി കോണ്‍ഗ്രസില്‍ ചേര്‍ന്നു.പൂനെ എംപിയായ സഞ്ജയ് കാക്കഡെ ആണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നേരത്തേ തന്നെ കാക്കഡെ കോണ്‍ഗ്രസില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

പൂന ലോക്സഭാ സീറ്റിലേക്ക് മത്സരിക്കാന്‍ കാക്കഡെ ആഗ്രഹം പ്രകടിപ്പിച്ചടിരുന്നു. ഇത് നേതൃത്വം അംഗീകരിച്ചില്ല. ഇതോടെയാണ് കാക്കഡെ പാര്‍ട്ടി വിട്ടത്. താന്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തിരുമാനിച്ചുവെന്ന് കാക്കാഡെ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വത്തിന് തന്നില്‍ വിശ്വാസമുണ്ടെങ്കില്‍ പൂനെയില്‍ താന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ തയ്യാറാണ്. ഇനി സീറ്റ് നല്‍കില്ലേങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വാസ്തനായി പാര്‍ട്ടിയുടെ തിരുമാനത്തിന് വിധേയനായി പ്രവര്‍ത്തിക്കാന്‍ ഒരുക്കമാണെന്നും കാക്കഡെ പറഞ്ഞു.

അതേസമയം കാക്കഡെയെ കോണ്‍ഗ്രസില്‍ ചേര്‍ക്കാനുള്ള പാര്‍ട്ടി തിരുമാനത്തിനെതിരെ നേതാക്കള്‍ രംഗത്തെത്തി കഴിഞ്ഞു. മുന്‍ നാഷണ്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗമായിരുന്ന കാക്കഡെ പിന്നൂട് രാജ്യസഭയിലേക്ക് മത്സരിക്കാന്‍ ബിജെപിയില്‍ ചേക്കേറുകയായിരുന്നു. അതേസമയം കാക്കഡൈയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചെങ്കിലും മത്സരിപ്പിക്കാന്‍ സാധ്യത ഇല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

English summary
BJP MP Sanjay Kakade set to join Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X