കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യ മമതാ ബാനര്‍ജിക്കൊപ്പം; വിവാഹ മോചനം തേടാന്‍ ബിജെപി എംപി, ബംഗാളില്‍ രാഷ്ട്രീയപ്പോര്

Google Oneindia Malayalam News

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കുന്ന പശ്ചിമ ബംഗാളില്‍ വന്‍ രാഷ്ട്രീയ പോര്. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പ് കുടുംബ കലഹത്തിലേക്ക് വരെ നയിക്കുന്നു എന്നാണ് പുതിയ വിവരം. ബിജെപി എംപിയുടെ ഭാര്യ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതോടെ ഭാര്യയ്ക്ക് വിവാഹ മോചന നോട്ടീസ് അയക്കാന്‍ ഒരുങ്ങുകയാണ് ബിജെപി എംപി സൗമിത്ര ഖാന്‍. ഭാര്യ സുജാത മൊണ്ടാല്‍ തൃണമൂലില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ പിന്നിടുന്നതേയുള്ളൂ. വിവാഹ മോചന നോട്ടീസ് അയക്കാന്‍ എംപി തീരുമാനിച്ചു എന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ അറിയിച്ചു.

b

യുവമോര്‍ച്ച അധ്യക്ഷനും ബിഷ്ണുപൂരില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവുമാണ് സൗമിത്ര ഖാന്‍. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തിന്റെ ഭാര്യ സുജാത തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അവര്‍ ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ല എന്നാണ് വിവരം. തൃണമൂലില്‍ ചേര്‍ന്നതിന് പിന്നാലെ സുജാതയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ സൗമിത്ര ഖാന്‍ തീരുമാനിച്ചു. അവിടെയും തീര്‍ന്നില്ല അരിശം. ബിഷ്ണുപൂരിലെ സുജാത താമസിക്കുന്ന വീടിനുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിച്ചു. സുജാതയുടെ കാര്‍ തിരുച്ചുവാങ്ങുകയും ചെയ്തു. ബിജെപി ജനങ്ങള്‍ക്ക് ആദരവ് നല്‍കുന്നില്ലെന്ന് സുജാത പറഞ്ഞു. അവസരവാദികളാണ് ബിജെപിയുടെ നേതൃത്വത്തിലുള്ളത്. തന്നെ അവര്‍ ഗൗനിച്ചതേയില്ലെന്നും സുജാത പറയുന്നു.

കോട്ടയത്തിന് പിന്നാലെ ഏറ്റുമാനൂരും; സ്വതന്ത്രരുടെ പിന്തുണ യുഡിഎഫിന്, വാഗ്ദാനം അധ്യക്ഷ പദവികോട്ടയത്തിന് പിന്നാലെ ഏറ്റുമാനൂരും; സ്വതന്ത്രരുടെ പിന്തുണ യുഡിഎഫിന്, വാഗ്ദാനം അധ്യക്ഷ പദവി

ബിജെപിയുടെ ജയത്തിന് വേണ്ടി ഞാന്‍ ഏറെ ശ്രമിച്ചിരുന്നു. എന്നാല്‍ അവര്‍ തന്നെ പരിഗണിച്ചില്ല. ബിജെപിയില്‍ ആറ് മുഖ്യമന്ത്രി സ്ഥാനാര്‍ഥികളുണ്ട്. ഉപമുഖ്യമന്ത്രി പദവി ആഗ്രഹിക്കുന്ന 13 പേരുമുണ്ട്. നേതൃത്വത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ബിജെപിക്ക് കൃത്യമായ മറുപടിയില്ല. നേതൃത്വത്തെ അറിയാത്തവര്‍ എങ്ങെയാണ് ജനങ്ങള്‍ക്ക് മാതൃകയാകുക എന്നും സുജാത ചോദിക്കുന്നു. അതേസമയം, ഭാര്യയുടെ കളംമാറ്റം തൃണമൂലിന്റെ വൃത്തിക്കെട്ട രാഷ്ട്രീയത്തിന് ഉദാഹരണമാണെന്ന് സൗമിത്ര ഖാന്‍ പറഞ്ഞു. കുടുംബത്തെ തകര്‍ത്താണ് തൃണമൂല്‍ വളരാന്‍ ശ്രമിക്കുന്നത്. തന്റെ ഭാര്യയ്ക്ക് എംപിയുടെ പത്‌നി എന്ന നിലയില്‍ എല്ലാ പദവിയും ലഭിച്ചിരുന്നുവെന്നും സൗമിത്ര ഖാന്‍ പറഞ്ഞു.

അടുത്തത് തൂക്കുസഭ; ഏറിയാല്‍ 4 സീറ്റ് അധികം... തന്റെ പാര്‍ട്ടി 6 സീറ്റില്‍ ജയിക്കുമെന്ന് ദേവന്‍അടുത്തത് തൂക്കുസഭ; ഏറിയാല്‍ 4 സീറ്റ് അധികം... തന്റെ പാര്‍ട്ടി 6 സീറ്റില്‍ ജയിക്കുമെന്ന് ദേവന്‍

Recommended Video

cmsvideo
Shobha Surendran slaps k surendran after local body election failure

English summary
BJP MP Saumitra Khan's wife Sujata Mondal joins TMC; MP will send divorce notice to Her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X