ഗാന്ധിയുടെ സ്വാതന്ത്ര്യ സമരം വെറും നാടകം, എല്ലാം ബ്രിട്ടീഷുകാരുടെ അറിവോടെയെന്ന് ബിജെപി എംപി!!
ബംഗളൂരു: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കെതിരെ വിവാദ പ്രസ്താവനയുമായി ബിജെപി എംപി അനന്ത് കുമാര്‍ ഹെഗ്ഡെ. ഗാന്ധിയുടെ സ്വാതന്ത്ര്യ സമരങ്ങളെല്ലാം വെറും നാടകമായിരുന്നുവെന്ന് ഹെഗ്ഡെ പറഞ്ഞു. ഗാന്ധിയുടേത് മാത്രമല്ല, സ്വാതന്ത്ര്യ സമരം പൂര്‍ണമായും നാടകമായിരുന്നുവെന്നും, ബ്രിട്ടീഷുകാരുടെ അറിവോടെയാണ് എല്ലാം നടന്നതെന്നും ഹെഗ്ഡെ ആരോപിച്ചു. അതേസമയം ആര്‍എസ്എസ് ചരിത്രത്തെ വളച്ചൊടിക്കുന്നു എന്ന് ആരോപണം ഉയരുന്നതിനിടെയാണ് ഇത്തരമൊരു വിവാദ പ്രസ്താവന വന്നിരിക്കുന്നത്.

മുമ്പും പലതവണ ഇത്തരം പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട് ഹെഗ്ഡെ. നമ്മള് പാടി പുകഴ്ത്തുന്ന ഒരു സ്വാതന്ത്ര്യ സമരം നേതാക്കള്‍ പോലും പോലീസിന്റെ മര്‍ദനമേറ്റിട്ടില്ല. ലാത്തിച്ചാര്‍ജ് ഒരിക്കല്‍ പോലും ഇവര്‍ക്ക് നേരെ ഉണ്ടായിട്ടില്ല. ഗാന്ധി അടക്കമുള്ളവരുടെ സ്വാതന്ത്ര്യ സമരം വലിയ നാടകമാണ്. ബ്രിട്ടീഷുകാര്‍ അനുമതി പ്രകാരം ഈ നേതാക്കള്‍ തന്നെയാണ് ഈ സമരം നടത്തിയത്. യഥാര്‍ത്ഥ സമരമായിരുന്നില്ല അതെന്നും ഹെഗ്ഡെ ആരോപിച്ചു.
നമ്മുടെ സ്വാതന്ത്ര്യ സമരം വെറും അഡ്ജസ്റ്റ്മെന്റായിരുന്നു. ഗാന്ധിയുടെ നിരാഹാര സമരവും സത്യഗ്രഹവും ഏറ്റവും വലിയ നാടകമാണ്. കോണ്‍ഗ്രസിലെ ഈ നേതാക്കള്‍ ആവര്‍ത്തിച്ച് പറയുന്നത്, നമുക്ക് സ്വാതന്ത്ര്യം കിട്ടിയത് ഗാന്ധിയുടെ നിരാഹാര, സത്യഗ്രഹം കൊണ്ടാണെന്നാണ്. എന്നാല്‍ ഇത് സത്യമല്ല. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ട് പോയത് സത്യഗ്രഹം കൊണ്ടല്ലെന്നും ഹെഗ്ഡെ ആരോപിച്ചു.
ആര്‍എസ്എസും ഗാന്ധി വധവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും ഹെഗ്ഡെ പറഞ്ഞു. അതേസമയം കര്‍ണാടക ബിജെപി ഹെഗ്ഡെയുടെ പ്രസ്താവനകളെ തള്ളി. ഒരിക്കലും അനന്ത്കുമാറിന്റെ വാദത്തെ അംഗീകരിക്കില്ലെന്നും കര്‍ണാടക ബിജെപി പറഞ്ഞു. ആര്‍എസ്എസ് മഹാത്മാ ഗാന്ധിയെ ഉന്നത നേതാവായിട്ടാണ് കാണുന്നതെന്നും, ഇത്തരം വിലകുറഞ്ഞ പരാമര്‍ശങ്ങളെ പിന്തുണയ്ക്കില്ലെന്നും ബിജെപി വക്താവ ജി മധുസൂദന്‍ പറഞ്ഞു. ഹെഗ്ഡെ ജനശ്രദ്ധ പിടിച്ച് പറ്റുന്നതിനാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക് ഗാര്‍ഗെ പറഞ്ഞു. അനന്ത്കുമാര്‍ ഇപ്പോള്‍ മന്ത്രിയല്ല. അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധ പിടിച്ച് പറ്റാന്‍ വേണ്ടിയാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നതെന്നും ഗാര്‍ഗെ പറഞ്ഞു.
അനന്ത്കുമാറിനെ ഭ്രാന്താലയത്തില്‍ കൊണ്ടുപോയി അഡ്മിറ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് വക്താവ് വിഎസ് ഉഗ്രപ്പ പറഞ്ഞു. നേരത്തെ രാഹുല്‍ ഗാന്ധി സങ്കരയിനമാണെന്നും, കോണ്‍ഗ്രസ് ലബോറട്ടറിയില്‍ മാത്രമേ അതിനെ കാണാന്‍ സാധിക്കൂ എന്നും അനന്ത്കുമാര്‍ പറഞ്ഞിരുന്നു. രാഹുല്‍ ബ്രാഹ്മണനാണെന്ന് പറയുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ പിതാവ് മുസ്ലീമും മാതാവ് ക്രിസ്ത്യനുമാണെന്നും അനന്ത്കുമാര്‍ ആരോപിച്ചിരുന്നു.
-
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications