കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോഡ്‌സെ രാജ്യസ്‌നേഹിയെന്ന് ബിജെപി എംപി, പിന്നീട് തിരുത്തി

Google Oneindia Malayalam News

ദില്ലി: നാഥുറാം വിനായക ഗോഡ്‌സെ രാജ്യസ്‌നേഹിയെന്ന് ബി ജെ പി എം സാക്ഷി മഹാരാജ്. ഗോഡ്‌സെ മാത്രമല്ല, മഹാത്മാ ഗാന്ധിയും രാജ്യത്തിന് വേണ്ടി ഒരുപാട് ചെയ്തിട്ടുണ്ട്. മഹാത്മാ ഗാന്ധിയോട് ചിലപ്പോള്‍ ഗോഡ്‌സെയ്ക്ക് ദേഷ്യം തോന്നിയിരിക്കാം. എന്നാല്‍ ഗോഡ്‌സെ ഒരിക്കലും ഒരു ചതിയനല്ല - രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന ഗോഡ്‌സെയെക്കുറിച്ച് മഹാരാജ് പറഞ്ഞു.

എന്നാല്‍ തന്റെ വാക്കുകള്‍ വിവാദമായി എന്നറിഞ്ഞതോടെ സാക്ഷി മഹാരാജ് സ്വയം തിരുത്തി. ഗോഡ്‌സെ രാജ്യസ്‌നേഹിയാണ് എന്ന് ഞാന്‍ കരുതുന്നില്ല. അറിയാതെ ഞാനെന്തെങ്കിലും പറഞ്ഞുപോയിട്ടുണ്ടെങ്കില്‍ അത് തിരിച്ചെടുക്കുന്നു. ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണ്. ആളുകള്‍ക്ക് ഒരു കല്ലിനെ വേണമെങ്കിലും ദൈവമായി കരുതാം. ഞാനെന്ത് ചെയ്യാനാണ്.

sakshi-maharaj

അതുപോലെ തന്നെ ആര്‍ക്കെങ്കിലും ഗോഡ്‌സെ ശൗര്യദിവസം ആഘോഷിക്കുന്നുണ്ടെങ്കില്‍ അതിലും എനിക്കൊന്നും ചെയ്യാനില്ല - സാക്ഷി മഹാരാജ് പറഞ്ഞു. മഹാരാഷ്ട്രയില്‍ ഒരു സംഘം ആളുകള്‍ നാഥുറാം വിനായക് ഗോഡ്‌സെ ശൗര്യദിവസം ആഘോഷിക്കുന്നത് രാജ്യസഭയില്‍ ബഹളങ്ങള്‍ക്ക് കാരണമായി.

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഈ പരിപാടി തടയാന്‍ ഒരു ശ്രമവും നടത്തിയില്ല എന്ന് കോണ്‍ഗ്രസ് എം പി ഹുസൈന്‍ ദല്‍വായി പറഞ്ഞു. പരിപാടിയിലെ ക്ഷണിതാക്കളുടെ പട്ടികയില്‍ രണ്ട് എം എല്‍ എമാരും ഉണ്ടെന്നും ഇദ്ദേഹം സഭയെ അറിയിച്ചു. 1948 ജനുവരി 30 നാണ് നാഥുറാം വിനായക് ഗോഡ്‌സെ മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്നത്. ഗോഡ്‌സെയെ പിന്നെ വധശിക്ഷയ്ക്ക് വിധേയനാക്കി.

English summary
BJP MP Sakshi Maharaj takes back his words, says he doesn’t consider Nathuram Godse a patriot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X