കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജീവ് ഗാന്ധിയല്ല.... രാജീവ് ഫിറോസ് ഖാന്‍, പാര്‍ലമെന്റില്‍ വിവാദ പ്രസ്താവനയുമായി ബിജെപി എംപി!!

Google Oneindia Malayalam News

ദില്ലി: ബിജെപി എംപി പര്‍വേശ് വര്‍മയുടെ വിവാദ പ്രസ്താവനകള്‍ അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം അരവിന്ദ് കെജ്‌രിവാളിനെ തീവ്രവാദിയെന്ന വിശേഷിപ്പിച്ച വര്‍മ, പാര്‍ലമെന്റില്‍ രാജീവ് ഗാന്ധിയെ രാജീവ് ഫിറോസ് ഖാന്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് വലിയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടത്. ഇന്ദിരാ ഗാന്ധി ഒരു മുസ്ലീമിനെയാണ് വിവാഹം ചെയ്തത്. അതുകൊണ്ട് ഗാന്ധി കുടുംബം മുസ്ലീങ്ങളാണ്. എന്നാല്‍ അവര്‍ മതത്തെ മറച്ചുവെക്കുകയാണെന്നും പര്‍വേശ് വര്‍മ പറഞ്ഞു.

1

ചരിത്രപരമായ സത്യത്തെ കോണ്‍ഗ്രസ് ഇല്ലാതാക്കുകയാണ് ചെയതതെന്ന വര്‍മ കുറ്റപ്പെടുത്തി. ഇന്ദിരാ ഗാന്ധി മുസ്ലീമായ ഫിറോസ് ഖാനെയാണ് വിവാഹം ചെയ്തത്. തുടര്‍ന്ന് അവര്‍ ഇസ്ലാമിലേക്ക് മതം മാറി മുസ്ലീം പേര സ്വീകരിച്ചു. എന്നാല്‍ ഇന്ദിരയുടെ പിതാവ് ജവഹര്‍ലാല്‍ നെഹ്‌റു ഗാന്ധിയെന്ന പേര് സ്വീകരിക്കാന്‍ ഫിറോസ് ഖാനെ നിര്‍ബന്ധിച്ചെന്നും പര്‍വേശ് വര്‍മ പറയുന്നു. അതേസമയം വര്‍ഗീയപരമായി ബിജെപി കാര്യങ്ങളെ മാറ്റുന്നുവെന്ന പരാതിയാണ് ഇതിലൂടെ ഉയര്‍ന്നിരിക്കുന്നത്.

പൗരത്വ നിയമത്തില്‍ നിന്ന് ബിജെപി ഒരിക്കലും പിന്നോട്ട് പോകില്ലെന്ന് പര്‍വേശ് വര്‍മ പറഞ്ഞു. ഇത് രാജീവ് ഫിറോസ് ഖാന്റെ സര്‍ക്കാരല്ല. ഇത് നരേന്ദ്ര മോദിയുടെ സര്‍ക്കാരാണ്. നേരത്തെ ഷാ ബാനോ കേസില്‍ സുപ്രീം കോടതി വിധിയെ മറികടക്കാന്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ ഇടപെട്ടിരുന്നുവെന്നും, അതിലൂടെയാണ് എല്ലാ കുഴപ്പങ്ങളും ഉണ്ടായതെന്നും വര്‍മ കുറ്റപ്പെടുത്തി. അതേസമയം പര്‍വേശ് വര്‍മയുടെ പ്രസ്താവനയെ ബിജെപി തള്ളിയിട്ടില്ല.

അതേസമയം പര്‍വേശ് വര്‍മ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ ലോക്‌സഭയില്‍ നിന്ന് ഇറങ്ങി പോയി. ജയ് ശ്രീറാം വിളികളോടെയാണ് വര്‍മ സംസാരം ആരംഭിച്ചത്. ജയ് ശ്രീറാം വിളി ജനങ്ങളുടെ പാപങ്ങള്‍ കഴുകി കളയുമെന്നും പര്‍വേശ് വര്‍മ പറഞ്ഞു. പശ്ചിമ ദില്ലിയില്‍ നിന്നുള്ള എംപിയാണ് അദ്ദേഹം. നേരത്തെ ദില്ലി പ്രചാരണത്തിലെ വിവാദ പ്രസ്താവനയെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നാല് ദിവസത്തെ പ്രചാരണ വിലക്കേര്‍പ്പെടുത്തിയിരുന്നു പര്‍വേശ് വര്‍മയ്ക്ക്.

ദില്ലിയില്‍ ആര്‍ക്ക് വോട്ടുചെയ്യും, മുസ്ലീങ്ങള്‍ പറയുന്നത് ഇങ്ങനെ, കെജ്‌രിവാളിന്റെ മൗനത്തിലും മറുപടിദില്ലിയില്‍ ആര്‍ക്ക് വോട്ടുചെയ്യും, മുസ്ലീങ്ങള്‍ പറയുന്നത് ഇങ്ങനെ, കെജ്‌രിവാളിന്റെ മൗനത്തിലും മറുപടി

English summary
bjp mp says rajiv gandhi is muslim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X