കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശുക്കടത്തിന്റെ പേരില്‍ മുസ്ലീങ്ങളെ കൊന്നവര്‍ക്ക് നിയമസഹായം, എന്തും ചെയ്യുമെന്ന് ബിജെപി എംപി!!

പശുക്കടത്തിന്റെ പേരില്‍ കൊല നടത്തിയവരെ സഹായിക്കുമെന്ന് ബിജെപി എംപി

Google Oneindia Malayalam News

റാഞ്ചി: പശുക്കടത്തിന്റെ പേരില്‍ ജാര്‍ഖണ്ഡില്‍ രണ്ട് മുസ്ലീം യുവാക്കളെ തല്ലിക്കൊന്നവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് പ്രഖ്യാപിച്ച് ബിജെപി എംപി. ഗൊഡയില്‍ നിന്നുള്ള നേതാവ് നിഷികാന്ത് ദുബെയാണ് വിവാദ പ്രസ്താവയുമായി രംഗത്തെത്തിയത്. ഇവരെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഏതറ്റം വരെയും പോകുമെന്നാണ് ദുബെയുടെ വീരവാദം. ഇവര്‍ ശരിക്കും പ്രതികളൊന്നുമല്ല. വെറും ആദിവാസികളാണ്. കോണ്‍ഗ്രസിന്റെ സമ്മര്‍ദം കൊണ്ടാണ് ഈ പാവങ്ങളെ അറസ്റ്റ് ചെയ്തതെന്നും ബിജെപി എംപി പറയുന്നു. പ്രസ്താവന വന്‍വിവാദമായിട്ടുണ്ടെങ്കിലും ബിജെപി നേതൃത്വം ഇതത്ര കാര്യമാക്കിയിട്ടില്ല.

1

മുസ്ലീങ്ങളെ തല്ലിക്കൊന്നെന്ന് ആരോപിക്കപ്പെട്ടവര്‍ക്ക് സഹായം നല്‍കേണ്ട തന്റെയും പാര്‍ട്ടിയുടെയും കടമയാണ്. സിബിഐ അന്വേഷണമാണ് കേസില്‍ വേണ്ടത്. ആദിവാസികള്‍ ആരെയും കൊല്ലില്ലെന്നാണ് കോണ്‍ഗ്രസ് എപ്പോഴും പറയാറുള്ളത്. എന്നാല്‍ ശരിക്കും അവര്‍ ആദിവാസികളെ അറസ്റ്റ് ചെയ്ത് ദ്രോഹിക്കുകയാണെന്ന് ദുബെ ആരോപിച്ചു. ആയിരക്കണക്കിന് പേര്‍ ച ചേര്‍ന്നാണ് ഈ കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. എങ്ങനെയാണ് അത്ര വലിയ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഈ നാലുപേരെ തിരിച്ചറിഞ്ഞതെന്ന് ബിജെപി എംപി ചോദിക്കുന്നു. ഇതില്‍ നിന്ന് തന്നെ കേസ് വ്യാജമാണെന്ന് ഉറപ്പാണ്. അതുകൊണ്ട് ഇവര്‍ക്ക് നിയമസഹായം നല്‍കേണ്ടതുണ്ട്. നിരപരാധികള്‍ ശിക്ഷിക്കാന്‍ പാടില്ലെന്നാണ് തന്റെ പാര്‍ട്ടിയുടെ നയമെന്നും എംപി പറഞ്ഞു.

ജാര്‍ഖണ്ഡിലെ ബാന്‍കതി ഗ്രാമത്തിലാണ് മുസ്ലീം യുവാക്കളെ തല്ലിക്കൊന്നത്. ഇവര്‍ തങ്ങളുടെ പശുക്കളെ കടത്താന്‍ വന്നവരാണെന്ന് ആരോപിച്ചായിരുന്നു തല്ലിക്കൊന്നത്. നേരത്തെ പോലീസ് ഇത് മോഷണത്തെ തുടര്‍ന്ന് നടന്ന കൊലപാതകമാണെന്ന് ആരോപിച്ചിരുന്നു. ഇതാണ് ബിജെപി എംപിയും ഇപ്പോള്‍ ഉന്നയിക്കുന്നത്. അതേസമയം കൊലപ്പെട്ട ചാരുകു എന്ന യുവാവിനെതിരെ ധുംക്ക ഗ്രാമത്തില്‍ പശുവിനെ കടത്തിയ കേസ് നിലവിലുണ്ട്. ബിജെപി എംപിയുടെ പ്രസ്താവന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് സൂചനയുണ്ട്. ഈ വിഭാഗത്തില്‍ നിന്ന് വോട്ട് കൂടുതല്‍ ലഭിക്കാന്‍ കേസ് വീണ്ടും കുത്തിപ്പൊക്കാനാണ് ബിജെപിയുടെ തീരുമാനം.

പ്രധാനമന്ത്രി വാഗ്ദാനം മറന്നു; ഒാർമിപ്പിക്കാൻ 1350 കിലോമീറ്റർ നടന്ന് മുക്തികാന്ത് എത്തി പ്രധാനമന്ത്രി വാഗ്ദാനം മറന്നു; ഒാർമിപ്പിക്കാൻ 1350 കിലോമീറ്റർ നടന്ന് മുക്തികാന്ത് എത്തി

യുവാവിനെ തല്ലിയ ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കെതിരെ കേസില്ല! തല്ല് കൊണ്ട യുവാവിന് ജാമ്യമില്ലാ കേസ്!!യുവാവിനെ തല്ലിയ ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കെതിരെ കേസില്ല! തല്ല് കൊണ്ട യുവാവിന് ജാമ്യമില്ലാ കേസ്!!

English summary
BJP MP says will pay legal bill for men accused of lynching on suspicion of cattle theft
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X