കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലുപിടിക്കാന്‍ വരുമെന്ന് കരുതേണ്ട, ബിജെപിയെ വെല്ലുവിളിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ബിജെപി എംപി കീര്‍ത്തി ആസാദിനു പിന്നാലെ ശത്രുഘ്‌നന്‍ സിന്‍ഹയെ പുറത്താക്കാനുള്ള നീക്കം നടക്കാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. ഇതിനെതിരെ പ്രതികരിച്ചാണ് ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തിയിരിക്കുന്നത്. ധൈര്യമുണ്ടെങ്കില്‍ തന്നെ പുറത്താക്കൂവെന്ന് ബിജെപിയെ വെല്ലുവിളിച്ചാണ് ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തിയത്.

കീര്‍ത്തി ആസാദിനെ പോലെ പാര്‍ട്ടി വിരുദ്ധ പ്രസ്താവന നടത്തിയെന്നാണ് ശത്രുഘ്‌നന്‍ സിന്‍ഹയുടെ മേലുള്ള പരാതി. കീര്‍ത്തി ആസാദിനെ പോലെ ശത്രുഘ്‌നന്‍ സിന്‍ഹയെയും സസ്‌പെന്‍ഡ് ചെയ്യാനുള്ള നീക്കം ബിജെപി ദേശീയ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം പ്രതികരിച്ചത്.

shatrughan

പാര്‍ട്ടിയെ പരസ്യമായി വെല്ലുവിളിച്ചാണ് ശത്രുഘ്‌നന്‍ സിന്‍ഹ എത്തിയത്. കാലുപിടിക്കാന്‍ വരുമെന്ന് കരുതേണ്ട, വേണമെങ്കില്‍ തന്നെ പുറത്താക്കാമെന്നാണ് അദ്ദേഹം വെല്ലുവിളിച്ചത്. പാര്‍ട്ടിക്ക് വിരുദ്ധമായി താനിതുവരെ പ്രവര്‍ത്തിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.

പാര്‍ട്ടി തന്നെ പുറത്താക്കുകയാണെങ്കില്‍ ന്യൂട്ടന്റെ മൂന്നാം നിയമം അവരെ ഓര്‍മ്മിപ്പിക്കുമെന്നും സിന്‍ഹ വെല്ലുവിളിച്ചു. ഏത് പ്രവര്‍ത്തിക്കും സമാനമായ എതിര്‍ പ്രവൃത്തിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

English summary
BJP hijacked by some people in Bihar who played deaf-mute saya Shatrughan Sinha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X