കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന് ബിജെപി എംപി; കേസെടുത്ത് കേരള പോലീസ്

Google Oneindia Malayalam News

Recommended Video

cmsvideo
Kerala Police charged case against Karnataka MP Shobha Karandlaje | Oneindia Malayalam

മലപ്പുറം: മതസ്പര്‍ദ്ദ വളര്‍ത്താന്‍ ശ്രമിച്ചതിന് ബിജെപി നേതാവും കര്‍ണാടക എംപിയുമായ ശോഭ കരന്തലജെയ്ക്കെതിരെ കേരള പോലീസ് കേസെടുത്തു. 153 (എ) വകുപ്പ് പ്രകാരമാണ് കേസ്. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് പൗരത്വ നിയമത്തെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന തെറ്റിധരിപ്പിക്കുന്ന വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് നടപടി.

കുറ്റിപ്പുറം പഞ്ചായത്തിലെ ചെറുകുന്ന് കോളനിയിലെ നിവാസികള്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്നും അതിനാല്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്നുവെന്നുമായിരുന്നു ശോഭ കരന്തലജെയുടെ ട്വീറ്റ്.
ഇതിനെതിരെ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ കെആര്‍ സുഭാഷ് ചന്ദ്രന്‍ കുറ്റിപ്പുറം പോലീസില്‍ പരാതി നല്‍കിയിരുന്നു.

 shobha-karandlaje

കുറ്റിപ്പുറം പ്രദേശത്തെ മതസാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന തരത്തില്‍ എംപി വ്യാജപ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
ഹിന്ദു- മുസ്‌ലിം വിഭാഗങ്ങള്‍ ഐക്യത്തോടും സൗഹാര്‍ദത്തോടും താമസിക്കുന്ന കുറ്റിപ്പുറത്തെയും മലപ്പുറം ജില്ലയിലെയും മതസൗഹാര്‍ദം തകര്‍ക്കുന്നതിനും വര്‍ഗീയകലാപത്തിനും സാധാരണക്കാരുടെ സൈ്വര്യജീവിതം തകര്‍ക്കുന്നതിനുമായി ബോധപൂര്‍വമായ ശ്രമമാണ് എംപി നടത്തിയതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ദിവസമാണ് സംഘപരിവാറിന്‍റെ നേതൃത്വത്തില്‍ വ്യാജപ്രചരണം നടന്നത്. സംഭവം വിവാദമായയോടെ വിശദീകരണവുമായി പഞ്ചായത്ത് അധികൃതരും നാട്ടുകാരും പോലീസും രംഗത്തെത്തിയിരുന്നു. മോട്ടോര്‍ തകരാറിലായതിനാല്‍ എട്ട് മാസത്തോളമായി ചെറുകുന്ന് കോളനി അടക്കമുള്ള പ്രദേശങ്ങളില്‍ കുടിവെള്ളം മുടങ്ങിക്കിടക്കുകയാണ്. അത് പരിഹരിക്കാനുള്ള നടപടികള്‍ പഞ്ചായത്ത് സ്വീകരിച്ച് വരികയാണ്. അതിനിടയിലാണ് ജനങ്ങളെ തമ്മില്‍ തെറ്റിക്കാന്‍ വ്യാജ പ്രചരണങ്ങളുമായി ഒരുവിഭാഗം രംഗത്ത് ഇറങ്ങിയതെന്നായിരുന്നു കുറ്റിപ്പുറം പഞ്ചായത്ത് മെമ്പറും വനിതാ ലീഗ് നേതാവുമായ വസീമ വാളേരി പറഞ്ഞത്.

സംഭവം വ്യാജ വാര്‍ത്തയാണെന്ന് പോലീസും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വേനല്‍ക്കാലത്തെ കുടിവെള്ള വിതരണത്തിന്‍റെ ചിത്രമുപയോഗിച്ചാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.

English summary
BJP MP Shobha Karandlaje booked by kerala police for spreading fake report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X