കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രയാഗ് രാജിലെ എംപി ശ്യാം ചരണ്‍ ഗുപ്ത ബിജെപി വിട്ടു, ഇത്തവണ സമാജ് വാദി പാര്‍ട്ടിയിലേക്ക്!

  • By Desk
Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശിലെ ബിജെപി നേതാവ് പാര്‍ട്ടി വിട്ടു, മത്സരിക്കാന്‍ സീറ്റ് തേടി സമാജ് വാദി പാര്‍ട്ടിയിലെത്തി. ഉത്തര്‍പ്രദേശിലെ ബിജെപി എംപിയായ പ്രധാന ശ്യാം ചരണ്‍ ഗുപ്തയാണ് പാര്‍ട്ടി വിട്ട് അഖിലേഷ് യാദവിന്റെ പാളയത്ത് ചേക്കെറിയത്. ഇതോടെ ഇദ്ദേഹം ബാന്ദയില്‍ നിന്ന് ലോകസഭയിലേക്ക് മത്സരിക്കും. ബിജെപിയുടെ അലഹബാദ് സിറ്റിങ് എംഎല്‍എയായ ഗുപ്ത ശനിയാഴ്ച്ചയാണ് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

<strong>ജെഡിഎസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി പാര്‍ട്ടി വിട്ടു, ബിഎസ്പിയില്‍ ചേര്‍ന്നു!!</strong>ജെഡിഎസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി പാര്‍ട്ടി വിട്ടു, ബിഎസ്പിയില്‍ ചേര്‍ന്നു!!

ബിസിനസുകാരനായ ഗുപ്ത മുന്‍പ് സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു. 1999 ല്‍ സമാദ് വാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച ഗുപ്ത മായാവതിയുടെ ബിഎസ്പി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നു. എന്നാല്‍ 2004ല്‍ വീണ്ടും മത്സരിച്ച ഗുപ്ത വിജയം നേടിയിരുന്നു. 2014ലാണ് ബിജെപിയിലെത്തിയത്. അലഹബാദ് എന്ന പ്രയാഗ് രാജില്‍ നിന്ന് ലോകസഭയിലെത്തിയ ശ്യാം ചരണ്‍ ഗുപ്ത വീണ്ടും സമാജ് വാദി പാര്‍ട്ടിയിലെത്തിയിരിക്കയാണ്.

shyam-charan-gupta-

ബിജെപി ഉത്തര്‍പ്രദേശില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്റെ ആദ്യ ലിസ്റ്റ് പുറത്ത് വിട്ട ഉടനാണ് ഗുപ്ത പാര്‍ട്ടി വിട്ടത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബാന്ദ എസ്പിയുടെയും ബിഎസ്പിയുടെയും കടുത്ത മത്സരം നിലനില്‍ക്കുന്ന മണ്ഡലമാണ്. എന്നാല്‍ 2014 ബിജെപി ജയിച്ച മണ്ഡലമാണിത്. ഇത്തവണ എസ്പി ബിഎസ്പി സഖ്യമുള്ളതിനാലും സീറ്റ് ധാരണ നിലനില്‍ക്കുന്നതിനാലും ബന്ദ നിര്‍ണായകമായ മണ്ഡലമാണ്. തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് കിട്ടാത്തതോടെ നിരവധി നേതാക്കളാണ് ഇത്തരത്തില്‍ പാര്‍ട്ടിയില്‍ നിന്നും മറ്റ് പാര്‍ട്ടിയിലേക്ക് ചേക്കേറുന്നത്.

English summary
BJP MP Shyam Charan Gupta quit from BJP and rejoin Smajvadi Party and he contest from Banda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X