മുസ്ലീം വിരുദ്ധ പരാമര്‍ശം; എംപി ആനന്ദ്കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി
മംഗലൂരു: മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയ ഉത്തര കന്നട എംപി ആനന്ദ് കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടയിലാണ് ആനന്ദ് കുമാര്‍ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയത്.

ആനന്ദ് കുമാര്‍ മുസ്ലീം മതവികാരത്തെ വ്രണപ്പെടുത്തിയെന്നും അതിനാലാണ് പരാതി കൊടുക്കേണ്ടി വന്നതെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്റ് ലുക്മാന്‍ ബെന്റെല്‍ പറഞ്ഞു. വിവാദ പ്രസ്താവന നടത്തിയ എംപിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണം എന്നാവശ്യപെട്ട് ദക്ഷിണ കന്നട ഖാസി ത്വാക്ക അഹ്മദ് മുസ്ല്യാര്‍ പറഞ്ഞു.
ആരോഗ്യമന്ത്രി യുടി ഖാദര്‍ എംപി അനന്ദ് കുമാറിനെതിരെ സ്വമേധയാ കേസെടുക്കണമെന്ന് അപേക്ഷിച്ചിട്ടുണ്ട്. എബിനിപിയിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന വ്യക്തിയാണ് ആനന്ദ് കുമാര്‍. എബിവിപിയുടെ കര്‍ണ്ണാടക സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1985 ല്‍ ദേശീയ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2014 ല്‍ രാസകീടനാശിനി വകുപ്പ് മന്ത്രിയായിരുന്നു ആനന്ദ് കുമാര്‍












Click it and Unblock the Notifications