കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റ - ഇരട്ട നമ്പര്‍ പദ്ധതി; ബിജെപി എംപിക്ക് പണികിട്ടി

  • By Muralidharan
Google Oneindia Malayalam News

ദില്ലി: 2106 ജനുവരി ഒന്നുമുതല്‍ സ്വകാര്യ വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം റോഡില്‍ ഇറങ്ങിയാല്‍ മതി എന്നാണ് ദില്ലിയില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം. അന്തരീക്ഷ മലിനീകരണം കുറക്കാന്‍ വേണ്ടിയാണ് ഒറ്റ, ഇരട്ട നമ്പര്‍ പദ്ധതി. ദില്ലി സര്‍ക്കാരിന്റെ വിപ്ലവകരമായ ഈ പദ്ധതി തുടങ്ങിയ പുതുവത്സര ദിനത്തില്‍ വിലക്ക് ലംഘിച്ച് റോഡിലിറങ്ങിയ പലര്‍ക്കും പണി കിട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ. കൂട്ടത്തില്‍ ഒരു പാര്‍ലമെന്റ് അംഗവുമുണ്ട്.

<strong> ഒറ്റ - ഇരട്ട നമ്പര്‍ വിപ്ലവം ദില്ലിയില്‍ വിജയമായത് ഇങ്ങനെ...</strong> ഒറ്റ - ഇരട്ട നമ്പര്‍ വിപ്ലവം ദില്ലിയില്‍ വിജയമായത് ഇങ്ങനെ...

കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ എം പിയായ സത്യപാല്‍ സിങിനാണ് പുതിയ ട്രാഫിക് പരിഷ്‌കാരത്തില്‍ വണ്ടി നിര്‍ത്തേണ്ടി വന്നത്. ഇരട്ട അക്കത്തില്‍ അവസാനിക്കുന്നതായിരുന്നു എം പിയുടെ കാര്‍. ഇന്ത്യ ഗേറ്റിന് സമീപമെത്തിയപ്പോഴാണ് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ ഭാഗ്പാട് എം പിയായ സത്യപാല്‍ സിങിന്റെ വെള്ള എസ് യു വി കാറിന് കൈ കാണിച്ചത്.

delhi.

കാറിന്റെ പിന്നിലെ സീറ്റിലായിരുന്നു എം പി. പദ്ധതിയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തിയാണ് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ എം പിയെ പോകാന്‍ അനുവദിച്ചത്. നിയന്ത്രണം തെറ്റിച്ചതിനുള്ള 2000 രൂപയുടെ പിഴ എം പി അടച്ചോ എന്നത് വ്യക്തമല്ല. മുന്‍ മുംബൈ പോലീസ് കമ്മീഷണറെയും ഒറ്റ, ഇരട്ട നമ്പര്‍ പദ്ധതി തെറ്റിച്ചതിന് ട്രാഫിക് പോലീസ് പിടിച്ചുനിര്‍ത്തി.

മുഖ്യമന്ത്രി കെജ്രിവാളിന് ഒന്നാം തീയതി എന്തായാലും പ്രശ്‌നമൊന്നും ഉണ്ടായില്ല. കാരണം കെജ്രിവാളിന്റെ കാറിന്റെ നമ്പര്‍ ഒറ്റയക്കത്തിലാണ് അവസാനിക്കുന്നത്. ഒറ്റയക്കത്തില്‍ അവസാനിക്കുന്ന നമ്പറായതിനാല്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും പ്രശ്‌നമുണ്ടായില്ല. പൊതുഗതാഗതത്തെ ആശ്രയിച്ചും കാര്‍ പൂളിങ് നടത്തിയും മറ്റുമാണ് മറ്റ് ആപ്പ് മന്ത്രിമാര്‍ ഒറ്റ, ഇരട്ട നമ്പര്‍ പദ്ധതിയുടെ ഒന്നാം ദിവസം യാത്ര ചെയ്തത്.

English summary
BJP MP Satyapal Singh was today stopped while he traveling in his car, bearing an even registration number, in violation of the Odd-Even scheme implemented in the national capital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X