കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിപിൻ റാവത്ത് കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടം: ചൈനയുടെ പങ്ക് സംശയിക്കുന്നെന്ന് സുബ്രഹ്മണ്യൻ സ്വാമി

Google Oneindia Malayalam News

ദില്ലി: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും അടക്കം 13 പേർ കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിന് പിന്നിൽ ചൈനയുടെ പങ്ക് സംശയിക്കുന്നതായി ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി. ചൈന ഇന്ത്യയുടെ അതിർത്തി കടന്നതായുളള റിപ്പോർട്ടുകൾ കേന്ദ്ര സർക്കാർ നിഷേധിച്ചിരുന്നപ്പോൾ അക്കാര്യം തുറന്ന് പറഞ്ഞ വ്യക്തിയാണ് ജനറൽ ബിപിൻ റാവത്ത് എന്ന് സുബ്രഹ്മണ്യൻ സ്വാമി ഒരു അഭിമുഖത്തിൽ ചൂണ്ടിക്കാട്ടുന്നു.

ജനറല്‍ ബിപിന്‍ റാവത്ത്: വിടപറഞ്ഞത് യുദ്ധതന്ത്രങ്ങളിലെ അഗ്രഗണ്യന്‍, മലനിരകളിലെ പോരാളിജനറല്‍ ബിപിന്‍ റാവത്ത്: വിടപറഞ്ഞത് യുദ്ധതന്ത്രങ്ങളിലെ അഗ്രഗണ്യന്‍, മലനിരകളിലെ പോരാളി

ഈ അപകടം രാജ്യത്തിന് വലിയ തിരിച്ചടിയാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിനെ ഭയക്കാത്ത സൈന്യത്തിലെ ചുരക്കം ചില ഓഫീസര്‍മാരില്‍ ഒരാളാണ് ജനറല്‍ ബിപിന്‍ റാവത്തെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു. ''ചൈന ഒരു ഭീഷണിയാണ് എന്ന് പറയാന്‍ തയ്യാറായ വ്യക്തിയാണ് ബിപിന്‍ റാവത്ത്. ചൈന നമ്മുടെ അതിര്‍ത്തി കൈയേറിയെന്നും അദ്ദേഹം പറയുകയുണ്ടായി''.

77

തമിഴ്‌നാട്ടില്‍ വെച്ച് അദ്ദേഹം സഞ്ചരിച്ച ഹെലികോപ്റ്റര്‍ ടേക്ക് ഓഫിന് ശേഷം തീപിടിച്ചത് ചില സംശയങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ലേസര്‍ ഉപയോഗിച്ചുള്ള സൈബര്‍ ആക്രമണം ഹെലികോപ്റ്ററിന് നേര്‍ക്ക് നടന്നോ എന്ന് താന്‍ സംശയിക്കുന്നു. ചൈനയുടെ ഭീഷണി നാം നിസ്സാരമായി കണ്ടോ എന്നാണ് താന്‍ ആശങ്കപ്പെടുന്നത് എന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. നമ്മുടെ ആഭ്യന്തര-ബാഹ്യ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് ഒരു പുനര്‍ചിന്ത ആവശ്യമാണെന്നാണ് തനിക്ക് തോന്നുന്നത് എന്നും സുബ്രഹ്മണ്യന്‍ സ്വാമി കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
രാജ്യത്തെ ആദ്യ സംയുക്ത സേനാ മേധാവിക്ക് വിട...ബിബിന്‍ റാവത്ത് അന്തരിച്ചു

ഊട്ടിയില്‍ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടതിന്റെ ചിത്രങ്ങള്‍

English summary
BJP MP Subrahmanian Swamy says he doubts Cyber warfare of China behind the Helicopter Crash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X