കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറ്റലിക്കാരിയും മക്കളും നാട് വിടട്ടെ.. മമത യുണൈറ്റഡ് കൊങ്ങി അധ്യക്ഷയാവട്ടെ, പരിഹസിച്ച് സ്വാമി

Google Oneindia Malayalam News

ദില്ലി: കര്‍ണാടകത്തിലേയും ഗോവയിലെയും പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് ബിജെപിയുടെ രാജ്യസഭാ എംപി സുബ്രമണ്യന്‍ സ്വാമി. ട്വിറ്ററിലാണ് സ്വാമിയുടെ പരിഹാസം. ''ഗോവയിലേയും കര്‍ണാടകത്തിലേയും കാര്യങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ തനിക്ക് തോന്നുന്നത് ബിജെപി മാത്രമായി രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ ചുരുങ്ങുകയാണെങ്കില്‍ ജനാധിപത്യം അപകടത്തിലാവും. അങ്ങനെ സംഭവിക്കാതിരിക്കാനുളള പരിഹാരം ഇറ്റലിക്കാരി അമ്മയും മക്കളും രാജ്യം വിടുക എന്നതാണ്.

ഗോവയ്ക്കും കർണാടകയ്ക്കും ശേഷം മഹാരാഷ്ട്ര! കുത്തഴിഞ്ഞ് കോൺഗ്രസ്, ബിജെപിക്ക് കാര്യങ്ങൾ എളുപ്പം!ഗോവയ്ക്കും കർണാടകയ്ക്കും ശേഷം മഹാരാഷ്ട്ര! കുത്തഴിഞ്ഞ് കോൺഗ്രസ്, ബിജെപിക്ക് കാര്യങ്ങൾ എളുപ്പം!

യുണൈറ്റ് കൊങ്ങികളുടെ അധ്യക്ഷ സ്ഥാനത്തേക്ക് മമത ബാനര്‍ജി വരണം. മാത്രമല്ല എന്‍സിപി ഈ പാത പിന്തുടര്‍ന്ന് കോണ്‍ഗ്രസില്‍ ലയിക്കണം'' എന്നാണ് സുബ്രമണ്യന്‍ സ്വാമിയുടെ ട്വീറ്റ്. രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസിന്റെയും നിശിത വിമര്‍ശകനാണ് സുബ്രമണ്യന്‍ സ്വാമി.

bjp

ഗോവയിലും കര്‍ണാടകത്തിലും കോണ്‍ഗ്രസ് വന്‍ പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധി രാജി വെച്ചത് മൂലമുണ്ടായ നേതൃപ്രതിസന്ധി പരിഹരിക്കും മുന്‍പേയാണ് ഗോവയിലും കര്‍ണാടകത്തിലും കോണ്‍ഗ്രസിന് പണി കിട്ടിയിരിക്കുന്നത്. ഗോവയില്‍ ആകെയുളള 15 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ പത്ത് പേരും പാര്‍ട്ടിയെ ഉപേക്ഷിച്ചു. ബിജെപിയില്‍ ചേര്‍ന്ന ഇവര്‍ മന്ത്രിസഭയുടെ ഭാഗമാകാന്‍ പോവുകയുമാണ്.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ ത്രിശങ്കുവിലാക്കി 16 ഭരണകക്ഷി എംഎല്‍എമാരാണ് രാജി വെച്ചത്. കേസ് സുപ്രീം കോടതിക്ക് മുന്നിലെത്തി നില്‍ക്കുകയാണ്. വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണ് എന്നാണ് മുഖ്യമന്ത്രി കുമാരസ്വാമിയുടെ നിലപാട്. ചൊവ്വാഴ്ച വരെ സുപ്രീം കോടതി കുമാരസ്വാമി സര്‍ക്കാരിന് സാവകാശം നല്‍കിയിരിക്കുകയാണ്.

English summary
BJP MP Subramanian Swamy makes fun of Congress amid Goa and Karnataka crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X