ജനസംഖ്യാ അസന്തുലിതാവസ്ഥയ്ക്ക് പിന്നിൽ ആമിർഖാനെപ്പോലുള്ളവർ: കടന്നാക്രമിച്ച് ബിജെപി എംപി
മുംബൈ: ബോളിവുഡ് നടൻ ആമിർ ഖാനും കിരൺ റാവുവും വേർപിരിഞ്ഞതിന് പിന്നാലെ ആമിർ ഖാനെ കടന്നാക്രമിച്ച് ബിജെപി എംപി സുധീർ ഗുപ്ത. രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥയ്ക്ക് പിന്നിൽ ആമിർ ഖാനെപ്പോലെയുള്ളവരാണെന്നും മന്ദ്സൌറിൽ നിന്നുള്ള ബിജെപി എംപിയായ സുധീർ ഗുപ്ത അവകാശപ്പെടുന്നു. ഞായറാഴ്ച നടന്ന ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകരുമായി സംവദിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യത്തെ ജനസംഖ്യ 140 കോടിയിലെത്തിയപ്പോൾ ഒരു ഇഞ്ച് ഭൂമി വർദ്ധിക്കുന്നത് രാജ്യത്ത് കണ്ടിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇത് നല്ല വാർത്തയല്ലെന്നും ബിജെപി എംപി പറഞ്ഞു. വിഭജനകാലത്ത് പാകിസ്താനാണ് ഭൂപ്രദേശത്തിന്റെ ഏറിയ പങ്കും ലഭിച്ചതെങ്കിലും കുറച്ച് ജനങ്ങളാണ് പാകിസ്താന്റെ ഭാഗമായിരുന്നത്. വിഭജനത്തിന് ശേഷം വലിയൊരു ശതമാനം ജനങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചു പോരാൻ നിർബന്ധിതരായിട്ടുണ്ട്.

ബാലതാരത്തിൽ നിന്ന് നായികയിലേക്ക്? അനിഘ സുരേന്ദ്രന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു
"ഇന്ത്യൻ വീക്ഷണകോണിൽ പറഞ്ഞാൽ, ജനങ്ങളുടെ നായകൻ ആമിർ ഖാൻ (ബോളിവുഡ് താരം), അവരുടെ ആദ്യ ഭാര്യ റീനയെയും കുട്ടികളെയും രണ്ടാം ഭാര്യ കിരൺ റാവുവിനെയും മകനെയും ഉപേക്ഷിച്ച് മൂന്നാമതൊരു ഭാര്യയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോളിവുഡ് നടൻ ആമിർ ഖാനും കിരൺ റാവുവും തമ്മിൽ വേർപിരിഞ്ഞതായുള്ള പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെയാണ് സുധീർ ഗുപ്ത അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിട്ടുള്ളത്.
രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥയ്ക്ക് ആമിർ ഖാനെപ്പോലുള്ളവർക്ക് പങ്കുണ്ട്. ആമിർ ഖാനെപ്പോലുള്ളവർക്ക് മുട്ട വിൽക്കുന്നതിനല്ലാതെയുള്ള ജോലിക്ക് തലച്ചോറില്ലെന്നാണ് ചിലർ അവകാശപ്പെടുന്നത്. ഫരീദാബാദ് സ്വദേശിയായ ജോജോ മരിച്ചത് എട്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയതിന് ശേഷം സ്തനാർബുദം ബാധിച്ചാണ്. അവരുടെ എട്ട് കുഞ്ഞുങ്ങളും ലോകത്തിന് നല്ല സന്ദേശം നൽകുന്നത് കാണുമ്പോൾ അവർ സന്തോഷിക്കുന്നുണ്ടെന്നും ബിജെപി എംപി പറഞ്ഞു. നമുക്ക് ജനസംഖ്യാ നിയന്ത്രണത്തിനും ജനങ്ങളുടെ മാനസികാവസ്ഥ മാറ്റുന്നതിനുമുള്ള സമീപനങ്ങളും വേണമെന്നും അദ്ദേഹം പറഞ്ഞു.
ഇത് നമ്മുടെ മേരിയല്ലേ? അനുപമയുടെ ഫോട്ടോഷൂട്ടിന് കയ്യടിച്ച് ആരാധകർ
-
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
ഡൽഹിയും മുംബൈയും തകർക്കും; ഭീഷണി മുഴക്കി മുൻ പാകിസ്ഥാൻ ഹൈക്കമ്മീഷണർ. -
കിടിലൻ ഐഡിയ; ഇവി ചാർജിങ് സ്റ്റേഷൻ ബിസിനസ്സിലൂടെ ലക്ഷങ്ങൾ വരുമാനം -
ഉയർന്ന രക്തസമ്മർദ്ദം നിസാരക്കാരനല്ല; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും, ഈ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കൂ..! -
പാലക്കാട് ഐഐടിയില്‍ ഒഴിവുകള്‍; ശമ്പളം 1.12 ലക്ഷം വരെ, നിങ്ങള്‍ യോഗ്യരാണോ? -
റെയിൽടെൽ കോർപ്പറേഷനിൽ ഒഴിവുകൾ: ആർക്കൊക്കെ അപേക്ഷിക്കാം..അറിയാം












Click it and Unblock the Notifications