Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി എംപിയും നടനുമായ സണ്ണി ഡിയോളിന്‌ കോവിഡ്‌

ന്യൂ ഡല്‍ഹി: നടനും എംപിയുമായ സണ്ണി ഡിയോളിന്‌ കോവിഡ്‌. ട്വിറ്ററിലൂടെയാണ്‌ 64കാരനായ സണ്ണിഡിയോള്‍ തനിക്ക്‌ കോവിഡ്‌ ബാധിച്ചതായി സ്ഥിരീകരിച്ചത്‌. താനുമായി ബന്ധപ്പെട്ട എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും സണ്ണി ഡിയോള്‍ അഭ്യര്‍ഥിച്ചു.

എനിക്ക്‌ കൊറോണ പോസിറ്റീവ്‌ ആയി. ക്വാറന്റൈനില്‍ പ്രവേശിച്ചു കഴിഞ്ഞു. ആരോഗ്യം സുഖമായിരിക്കുന്നു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഞാനുമായി ബന്ധപ്പെട്ട എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോവുകയും കോവിഡ്‌ ടെസ്‌റ്റ്‌ നടത്തുകയും വേണം എന്നിങ്ങനെയായിരുന്നു ഇന്ന്‌ രാവിലെ സണ്ണി ഡിയോള്‍ ട്വീറ്റ്‌ ചെയ്‌തത്‌.

sunny

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലാണ്‌ ഡിയോള്‍ ഉള്ളതെന്ന്‌ പിടിഐ റിപ്പോര്‍ട്ട്‌ ചെയ്‌തു.കുളുവില്‍ നിന്നും മുംബൈയിലേക്ക്‌ പോരാന്‍ തായാറെടുക്കുന്നതിനിടെയാണ്‌ സണ്ണി ഡിയോളിന്‌ ഇന്നലെ കോവിഡ്‌ സ്ഥിരീകരിച്ചത്‌.
നേരത്തെ തോളില്‍ പരിക്കേറ്റതിനെ തുടര്‍ന്ന്‌ സര്‍ജറി നടത്തിയ സണ്ണി ഡിയോള്‍ തന്റെ കുളുവിലെ ഫാം ഹൗസില്‍ വിശ്രമത്തിലായിരുന്നു.

2091ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ഗര്‍ദസ്‌പൂര്‍ മണ്ഡലത്തില്‍ നിന്നാണ്‌ സണ്ണിഡിയോള്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്‌. മുന്‍ കോണ്‍ഗ്രസ്‌ എംപി സുനില്‍ ജാക്കറിനെ തോല്‍പ്പിച്ചായിരുന്നു സണ്ണി ഡിയോളിന്റെ വിജയം. ആദ്ദഹത്തിന്റെ പിതവും നടനുമായിരുന്ന ധര്‍മേന്ദ്രയും നേരത്തെ ബിജെപി എംപിയായിരുന്നു.
കഴിഞ്ഞ ദിവസം ഗുജറാത്തില്‍ നിന്നുള്ള രാജ്യ സഭാ എംപിയായ അഭയ്‌ ഭരദ്വാജ്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചിരുന്നു. കോവിഡ്‌ ബാധിച്ചതു മൂലം രണ്ട്‌ വൃക്കകളും തകരാറിലായതിനെ തുടര്‍ന്നായിരുന്നു ബിജെപി എംപിയുടെ മരണം. മരണത്തില്‍ രാഷ്ട്രപതി രാം നാഥ്‌ കോവിന്ദും.പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം അറിയിച്ചു.

Recommended Video

cmsvideo
    Pfizer Vaccine to get approval for emergency use very soon | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+