ദളിതര്‍ക്കൊപ്പം ക്ഷേത്രത്തില്‍ പ്രവേശിച്ച എംപിക്ക് നേരെ കല്ലേറ്
ഡെറാഡൂണ്‍: ബിജെപി എംപി തരുണ്‍ വിജയ്‌ക്കെതിരെ കല്ലേറ്. പിന്നോക്ക ജാതികാര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രത്തില്‍ ദളിതര്‍കൊപ്പം സന്ദര്‍ശനം നടത്തിയതിനാണ് ബിജെപി എംപിക്കെതിരെ കല്ലേറ് ഉണ്ടായത്.
ഉത്തരാഖണ്ഡിലെ ചക്രാതയിലാണ് സംഭവം. തലസ്ഥാന നഗരമായ ഡെറാഡൂണില്‍ നിന്നും 180 കിലോമീറ്റര്‍ അകലെ പുനാ ഗ്രാമത്തിലുള്ള സില്‍ഗുര്‍ ദേവത ക്ഷേത്രത്തില്‍ വെച്ചാണ് മേല്‍ജാതിക്കാര്‍ എംപിയെയും ദളിതരെയും ആക്രമിച്ചത്.

എംപിയുടെ കാറും ആക്രമികള്‍ തകര്‍ത്തു. കല്ലേറില്‍ പരിക്കറ്റ എംപിയെ അടുത്തുള്ള സൈനീക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് അപലപിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications