തേജസ്വി സൂര്യയെ തേച്ചൊട്ടിച്ച് അറബ് രാജകുമാരി: അറബ് മണ്ണിൽ കാലുകുത്തരുതെന്ന് താക്കീത്!
ദില്ലി: അറബ് വനിതകളെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ബിജെപി എംപിയ്ക്ക് മുന്നറിയിപ്പുമായി യുഎഇ രാജകൂടുംബം. ഷാർജ രാജകുടുംബാംഗമായ ഹെൻഡ് അൽ ഖസിമി രാജകുമാരിയാണ് ബിജെപി എംപി തേജസ്വി സൂര്യക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. നിന്ദയും അവഹേളനവും ശ്രദ്ധിക്കപ്പെടാതെ പോകില്ലെന്നാണ് ഖസിമിയുടെ പ്രതികരണം. അറബ് വനിതകളെക്കുറിച്ചുള്ള പരാമർശം ഗൾഫ് രാജ്യങ്ങളിലെ സോഷ്യൽ മീഡിയകളിൽ വൻ വിമർശനത്തിന് ഇടയാക്കിയതോടെ അഞ്ച് വർഷം മുമ്പുള്ള ട്വീറ്റ് ബിജെപി എംപി ഡിലീറ്റ് ചെയ്യുകയായിരുന്നു. അതേ സമയം തേജസ്വി സൂര്യയുടെ വിവാദ ട്വീറ്റിൽ ഇന്ത്യ ലജ്ജിക്കുന്നുവെന്നും അപമാനം നേരിടുന്നുവെന്നുമാണ് കോൺഗ്രസ് നേതാവ് സഞ്ജയ് ധാ പ്രതികരിച്ചത്.
ചൈന കൂടുതല്‍ സത്യസന്ധരാവണം, എങ്കില്‍ മാത്രമേ.....മെര്‍ക്കല്‍ പറയുന്നു, ജര്‍മനി സൂചിപ്പിക്കുന്നത്
|
പരിഹാസവും നിന്ദയും ശ്രദ്ധിക്കപ്പെടാതെ പോകില്ലെന്നും
ത്യാഗം ചെയ്ത ഗാന്ധിയുടെ നാടായ ഇന്ത്യയെ എനിക്കറിയാം. ലോകം മുഴുവൻ കൊവിഡ് 19ന്റെ ദുരിതം അനുഭവിക്കുമ്പോൾ വിദ്വേഷം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഹെൻഡ് അൽ ഖസിമി രാജകുമാരി ട്വിറ്ററിൽ കുറിച്ചു. രാജ്യത്ത് അധികാരത്തിലിരിക്കുന്ന രാജകുടുംബം ഇന്ത്യയുമായി സൌഹൃദത്തിലാണ്. എന്നാൽ നിങ്ങളുടെ പരുഷമായ സ്വഭാവം അംഗീകരിക്കാൻ കഴിയില്ല. ജോലി ചെയ്യുന്ന എല്ലാവർക്കും ശമ്പളം നൽകുന്നുണ്ട്. ആരും സൌജന്യത്തിനായി ഇങ്ങോട്ട് വരുന്നില്ല. ഈ മണ്ണിൽ നിന്ന് നിങ്ങൾ ആഹാരത്തിനുള്ള വഴി കണ്ടെത്തുമ്പോൾ നിങ്ങളുടെ പരിഹാസവും നിന്ദയും ശ്രദ്ധിക്കപ്പെടാതെ പോകില്ലെന്നും അവർ ട്വിറ്ററിൽ കുറിച്ചു.

പഴി അഭിമുഖത്തിന്
2015ൽ പാകിസ്താനി- കനേഡിയൻ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ തരേക്ക് ഫത്താഹിന്റെ അഭിമുഖത്തെ ഉദ്ധരിച്ചുള്ള ട്വീറ്റാണ് വിവാദത്തിനിടയാക്കിയത്. അറബ് രാജ്യങ്ങളിൽ ലൈംഗികതയ്ക്കും മാതൃത്വത്തിലും സ്വാതന്ത്ര്യമില്ലെന്നായിരുന്നു മാധ്യപ്രവർത്തക വിമർശിച്ചത്. എന്നാൽ കഴിഞ്ഞ നൂറ് വർഷമായി 95 ശതമാനത്തോളം അറബ് വനിതകൾക്കും രതിമൂർച്ഛ സംഭവിക്കുന്നില്ല. എല്ലാ അമ്മമാരും സ്നേഹനത്തിലുപരി ലൈംഗികതയുടെ ഫലമായി മാത്രമാണ് മക്കളെ പ്രസവിക്കുന്നത് എന്നായിരുന്നു ബെംഗളൂരു ബിജെപി എംപിയുടെ ട്വീറ്റ്.
|
മനുഷ്യാവകാശ ലംഘനങ്ങൾ
തരേക്ക് ഫത്താഹിന്റെ പ്രസ്താവനയിൽ മനുഷ്യാവകാശ ലംഘനങ്ങളെയാണ് ഉയർത്തിക്കാണിച്ചതെന്നാണ് എഴുത്തുകാരിയും സാമ്പത്തിക വിദഗ്ധയുമായ രൂപ സുബ്രഹ്മണ്യ ചൂണ്ടിക്കാണിക്കുന്നത്. കെയ്റോയിൽ സ്ത്രീകളെ പുരുഷന്മാർ ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന വസ്തുുതയെ ഉദ്ധരിച്ച് ഉടലെടുത്ത മുല്ലപ്പൂ വിപ്ലവത്തെക്കുറിച്ചും തരേക്ക് ഫത്താഹ് പരാർമശം നടത്തിയിരുന്നുവെന്നും രൂപ ചൂണ്ടിക്കാണിക്കുന്നു. ഇസ്ലാമോഫാസിസം നാഗരികരതയ്ക്ക് ഭീഷണിയാണെന്നാണ് ഫത്താഹിന്റെ അഭിപ്രായത്തോട് യോജിക്കുന്നുവെന്ന് വ്യക്തമാക്കിയ മാധ്യമപ്രവർത്തകൻ സുബൈർ വ്യക്തമാക്കിയത്.

സ്ക്രീൻഷോട്ട് പണി കൊടുത്തു
കൊറോണ വൈസ് മതമോ ജാതിയോ വംശമോ ഭാഷയോ അതിർത്തിയോ ഭാഷകളോ കാണുന്നില്ല പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന പുറത്ത് വന്ന് മണിക്കൂറുകൾക്ക് ശേഷമാണ് തേജസ്വി സൂര്യയുടെ വിവാദ ട്വീറ്റിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. ദുബായി കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന ബിസിനസുകാരി നൂറ അൽഗുറൈറാണ് ആദ്യം സൂര്യക്കെതിരെ രംഗത്തെത്തിയത്. സ്ത്രീകളോട് അനാദരവ് കാണിക്കാൻ എപിയെ പഠിപ്പിച്ച ശിക്ഷണത്തോട് ഖേദം തോന്നുവെന്നായിരുന്നു അവരുടെ പ്രതികരണം. എപ്പോഴെങ്കിലും അറബ് രാഷ്ട്രങ്ങളിലേക്ക് യാത്ര ചെയ്യുകയാണെങ്കിൽ വിദേശകാര്യ മന്ത്രാലയം തന്നെ നൽകുമെന്നും അവർ ട്വിറ്ററിൽ കുറിച്ചു. അതുകൊണ്ട് അറബ് മണ്ണിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കുക. നിങ്ങളെ ഇങ്ങോട്ട് സ്വാഗതം ചെയ്യുന്നേയില്ല. ഇത് ഓർത്തിരിക്കണമെന്നും നൂറ കൂട്ടിച്ചേർത്തു.
|
മോദിയ്ക്കും പരാമർശം
കുവൈത്തിലെ അറിയപ്പെടുന്ന അഭിഭാഷകനും രാജ്യാന്തര മനുഷ്യാവകാശ ഡയറക്ടറുമായ മജ്ബൽ ഷരീകയും തേജസ്വി സൂര്യയുടെ ട്വീറ്റ് ഷെയർ ചെയ്തുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇന്ത്യയും അറബ് രാഷ്ട്രങ്ങളുമായുള്ള ബന്ധം പരസ്പര ബഹുമാനത്തിലാണ്. ഞങ്ങളുടെ സ്ത്രീകളെ പരസ്യമായി അവഹേളിക്കാൻ ഈ പാർലമെന്റ് അംഗത്തിന് നിങ്ങൾ പോലും അനുവാദം നൽകുകയാണോ? എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്ത ട്വീറ്റിൽ അഭിഭാഷകൻ ഉന്നയിച്ച ചോദ്യം. സ്ത്രീകളെ അവഹേളിച്ചു കൊണ്ടുള്ള ഈ ട്വീറ്റിന്റെ പശ്ചാത്തലച്ചിൽ തേജസ്വി സൂര്യയ്ക്ക് അർഹമായ ശിക്ഷ നൽകണമെന്ന് അഭ്യർത്ഥിയ്ക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. നയങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും എന്തുകൊണ്ട് ഈ അക്കൌണ്ട് നിലനിർത്തുന്നുവെന്നാണ് ട്വിറ്റിനെ ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റിൽ ഉന്നയിക്കുന്ന ചോദ്യം. കുവൈത്തിലെ ബുദ്ധിജീവിയായ അബ്ദുർ റഹ്മാനും പ്രധാനമന്ത്രിയെ ടാഗ് ചെയ്തുകൊണ്ട് ഇത്തരത്തിൽ പ്രതികരിച്ചിട്ടുണ്ട്. സൂര്യയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കാനും അദ്ദേഹം മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആഹ്വാനം ഇന്ത്യക്കാരോട്
ബിജെപി എംപിയുടെ ട്വീറ്റിന്റെ ട്വിറ്ററിൽ പോര് തുടങ്ങിയതോടെ ഇന്ത്യയും യുഎഇയും ഒരു കാര്യത്തിലും വിവേചനമില്ലെന്ന് ഉറപ്പാക്കുന്നതായി യുഎഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ ട്വീറ്റിൽ കുറിച്ചു. വിവേചനം ഞങ്ങളുടെ നിയമവാഴ്ചയ്ക്കും ധാർമിക ഘടനയ്ക്കും എതിരാണെന്നും യുഎഇയിലെ ഇന്ത്യൻ പൌരന്മാർ ഇതെപ്പോഴും ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവാദങ്ങൾ വേറെയും
കഴിഞ്ഞ ബിജെപി എംപി 2014ലുള്ള ഒരു ട്വീറ്റും ഇത്തരത്തിൽ ഡിലീറ്റ് ചെയ്തിരുന്നു. പാർലമെന്റിൽ സ്ത്രീ സംവരണത്തെ എതിർത്തുകൊണ്ടുള്ളതായിരുന്നു പ്രസ്തുുത ട്വീറ്റ്. പാർലമെന്റിലെ സ്ത്രീ സംവരണം ഒഴികെ മോദി സർക്കാരിന്റെ അജൻഡകളെല്ലാം പ്രചോനാത്മകമാണ്. സ്ത്രീ സംവരണം സാധ്യമാകുന്ന ആ ഭയാനകമായ ദിവസം. എന്നായിരുന്നു വ്യാപകമായി ഷെയർ ചെയ്യപ്പെട്ട തേജസ്വി സൂര്യയുടെ മറ്റൊരു ട്വീറ്റ്. വിവാദമായതോടെ പിന്നീട് പിൻവലിച്ച് എംപി തടിതപ്പുകയായിരുന്നു.