ഉസൈന്‍ ബോള്‍ട്ടും ബീഫും... ബിജെപിയിലെ ദളിത് നേതാവിന് ട്വിറ്ററില്‍ പറ്റിയ പറ്റ്!
ഉസൈന്‍ ബോള്‍ട്ടിന്റെ ഒളിംപിക്സ് പ്രകടനങ്ങള്‍ക്ക് പിന്നില്‍ ബീഫാണ് എന്ന തരത്തില്‍ ട്വീറ്റ് ചെയ്ത ബി ജെ പി എം പിക്ക് പണികിട്ടി. ദിവസത്തില്‍ രണ്ട് നേരം ബീഫ് കഴിച്ചത് കൊണ്ടാണ് പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ബോള്‍ട്ടിന് മിന്നുന്ന പ്രകടനം കാഴ്ചവെക്കാന്‍ പറ്റിയത് എന്നായിരുന്നു ദില്ലി എം പി ഡോ. ഉദിത് രാജ് ട്വിറ്ററില്‍ എഴുതിയത്. സ്വന്തം നാട്ടിലെ പട്ടിണികള്ക്കിടയിലും പൊരുതിക്കയറിയ ബോള്‍ട്ടിനെ അനുമോദിക്കാന്‍ വേണ്ടി എഴുതിയ ട്വീറ്റ് പക്ഷേ എം പിയെ തിരിച്ചുകടിച്ചു.
ബീഫ് കഴിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നു എന്നാണ് എം പിക്കെതിരെ ആക്ഷേപം ഉയര്‍ന്നത്. രാജ്യത്ത് ഗോവധ നിരോധനത്തിന് വേണ്ടി വാദിക്കുന്നവരില്‍ ഒരുപാട് ബി ജെ പി നേതാക്കളുണ്ട്. ബീഫ് കഴിക്കുന്നതിനെയും പരസ്യമായി അനുകൂലിക്കുന്ന പാര്‍ട്ടിയല്ല ബി ജെ പി. ഈ സാഹചര്യത്തിലാണ് ബീഫ് കഴിച്ചതാണ് ഉസൈന്‍ ബോള്‍ട്ടിന്റെ വിജയരഹസ്യമെന്ന് പറഞ്ഞ് ബി ജെ പി എം പി പണി വാങ്ങിയത്.

സംഭവം വിവാദമായതോടെ വിശദീകരണവുമായി ഡോ. ഉദിത് രാജ് രംഗത്തെത്തി. ബീഫ് കഴിക്കുന്നതിനെ താന്‍ ഒരുതരത്തിലും പ്രോത്സാഹിപ്പിച്ചിട്ടില്ല എന്നും പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും വന്ന് ഉസൈന്‍ ബോള്‍ട്ട് വിജയിയായത് എങ്ങനെയെന്ന് അദ്ദേഹത്തിന്റെ തന്നെ കോച്ചിനെ ഉദ്ധരിച്ച് പറഞ്ഞു എന്നേയുള്ളൂ എന്നുമായിരുന്നു ഉദിത് രാജിന്റെ ട്വീറ്റ്.
സര്‍ക്കാരിനെയും സാഹചര്യങ്ങളെയും കുറ്റം പറയുന്നതിന് പകരം കഠിനാധ്വാനമാണ് വേണ്ടതെന്നും രാജ് പറഞ്ഞു. എന്ത് കഴിക്കണം എന്നത് ആളുകളുടെ സ്വാതന്ത്ര്യമാണ്. ബി ജെ പിയിലെ ശക്തനായ ദളിത് നേതാക്കളില്‍ ഒരാളാണ് ദില്ലി എം പിയായ ഡോ. ഉദിത് രാജ്. ബി ജെ പി വിമര്‍ശകനായിരുന്ന രാജ് 2014 ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പായിട്ടാണ് പാര്‍ട്ടിയില്‍ എത്തിയത്.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല'












Click it and Unblock the Notifications