കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉസൈന്‍ ബോള്‍ട്ടും ബീഫും... ബിജെപിയിലെ ദളിത് നേതാവിന് ട്വിറ്ററില്‍ പറ്റിയ പറ്റ്!

  • By Kishor
Google Oneindia Malayalam News

ഉസൈന്‍ ബോള്‍ട്ടിന്റെ ഒളിംപിക്‌സ് പ്രകടനങ്ങള്‍ക്ക് പിന്നില്‍ ബീഫാണ് എന്ന തരത്തില്‍ ട്വീറ്റ് ചെയ്ത ബി ജെ പി എം പിക്ക് പണികിട്ടി. ദിവസത്തില്‍ രണ്ട് നേരം ബീഫ് കഴിച്ചത് കൊണ്ടാണ് പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ബോള്‍ട്ടിന് മിന്നുന്ന പ്രകടനം കാഴ്ചവെക്കാന്‍ പറ്റിയത് എന്നായിരുന്നു ദില്ലി എം പി ഡോ. ഉദിത് രാജ് ട്വിറ്ററില്‍ എഴുതിയത്. സ്വന്തം നാട്ടിലെ പട്ടിണികള്‍ക്കിടയിലും പൊരുതിക്കയറിയ ബോള്‍ട്ടിനെ അനുമോദിക്കാന്‍ വേണ്ടി എഴുതിയ ട്വീറ്റ് പക്ഷേ എം പിയെ തിരിച്ചുകടിച്ചു.

ഒളിംപിക്‌സിലെ ഏറ്റവും മോശം രാജ്യം ഇന്ത്യ? വിദേശ പത്രക്കാര്‍ പറയുന്നത്... പൊങ്കാല കൊണ്ട് കാര്യമില്ല!

ബീഫ് കഴിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നു എന്നാണ് എം പിക്കെതിരെ ആക്ഷേപം ഉയര്‍ന്നത്. രാജ്യത്ത് ഗോവധ നിരോധനത്തിന് വേണ്ടി വാദിക്കുന്നവരില്‍ ഒരുപാട് ബി ജെ പി നേതാക്കളുണ്ട്. ബീഫ് കഴിക്കുന്നതിനെയും പരസ്യമായി അനുകൂലിക്കുന്ന പാര്‍ട്ടിയല്ല ബി ജെ പി. ഈ സാഹചര്യത്തിലാണ് ബീഫ് കഴിച്ചതാണ് ഉസൈന്‍ ബോള്‍ട്ടിന്റെ വിജയരഹസ്യമെന്ന് പറഞ്ഞ് ബി ജെ പി എം പി പണി വാങ്ങിയത്.

bolt-raj-

സംഭവം വിവാദമായതോടെ വിശദീകരണവുമായി ഡോ. ഉദിത് രാജ് രംഗത്തെത്തി. ബീഫ് കഴിക്കുന്നതിനെ താന്‍ ഒരുതരത്തിലും പ്രോത്സാഹിപ്പിച്ചിട്ടില്ല എന്നും പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും വന്ന് ഉസൈന്‍ ബോള്‍ട്ട് വിജയിയായത് എങ്ങനെയെന്ന് അദ്ദേഹത്തിന്റെ തന്നെ കോച്ചിനെ ഉദ്ധരിച്ച് പറഞ്ഞു എന്നേയുള്ളൂ എന്നുമായിരുന്നു ഉദിത് രാജിന്റെ ട്വീറ്റ്.

ഉസൈന്‍ ബോള്‍ട്ട് ഒളിംപിക് സ്വര്‍ണം ആഘോഷിച്ചത് 10 സുന്ദരികള്‍ക്കൊപ്പം?

സര്‍ക്കാരിനെയും സാഹചര്യങ്ങളെയും കുറ്റം പറയുന്നതിന് പകരം കഠിനാധ്വാനമാണ് വേണ്ടതെന്നും രാജ് പറഞ്ഞു. എന്ത് കഴിക്കണം എന്നത് ആളുകളുടെ സ്വാതന്ത്ര്യമാണ്. ബി ജെ പിയിലെ ശക്തനായ ദളിത് നേതാക്കളില്‍ ഒരാളാണ് ദില്ലി എം പിയായ ഡോ. ഉദിത് രാജ്. ബി ജെ പി വിമര്‍ശകനായിരുന്ന രാജ് 2014 ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായിട്ടാണ് പാര്‍ട്ടിയില്‍ എത്തിയത്.

English summary
Usain Bolt was advised to eat beef, BJP MP Udit Raj's comment irks controversy in Twitter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X