കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ബിജെപിയുടെ അടിവേരിളക്കി രാഹുല്‍; ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചൗക്കിദാര്‍ ഇല്ല

Google Oneindia Malayalam News

Recommended Video

cmsvideo
ദില്ലിയില്‍ ബിജെപിയുടെ അടിവേരിളക്കി രാഹുല്‍

ദില്ലി: കോണ്‍ഗ്രസ്-എഎപി സഖ്യസാധ്യതകള്‍ പൂര്‍ണമായി അടച്ചിടാത്ത രാഹുല്‍ ഗാന്ധി തലസ്ഥാനത്ത് ആധിപത്യമുറപ്പിക്കാനുള്ള നീക്കങ്ങള്‍ തകൃതിയാക്കി. എഎപിയുമായി സഖ്യത്തിന് ഇപ്പോഴും തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതിന് പിന്നാലെ ബിജെപി എംപി രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്ററില്‍ പുറത്തുവിട്ടു.

നോര്‍ത്ത് വെസ്റ്റ് ദില്ലിയിലെ ബിജെപി എംപി ഉദിത് രാജ് ആണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിജെപിയുടെ സീറ്റ് വിഭജനത്തില്‍ പ്രതിഷേധിച്ചാണ് എംപി രാജിവെച്ചത്. ബിജെപി കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട് സിറ്റിങ് എംപിയുടെ രാജി. ഇദ്ദേഹം കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇതിലൂടെ ദില്ലിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. വിവരങ്ങള്‍ ഇങ്ങനെ...

 ഉദിത് രാജ് എംപി

ഉദിത് രാജ് എംപി

ഉദിത് രാജ് എംപിക്ക് ബിജെപി ഇത്തവണ ദില്ലിയില്‍ സീറ്റ് നല്‍കിയില്ല. ബിജെപി വിടുമെന്ന് കഴിഞ്ഞദിവസം ഉദിത് രാജ് സൂചന നല്‍കിയിരുന്നു. സീറ്റ് നിഷേധിക്കുക കൂടി ചെയ്തതോടെ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു.

രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം

രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം

രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ഉദിത് രാജ് കോണ്‍ഗ്രസ് അംഗത്വമെടുത്തത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഉദിത് രാജ് രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവിട്ടു. തൊട്ടുപിന്നാലെ ഉദിത് രാജിന്റെ ട്വിറ്ററിലും മാറ്റം പ്രകടമായി.

 ചൗക്കിദാര്‍ എടുത്തുമാറ്റി

ചൗക്കിദാര്‍ എടുത്തുമാറ്റി

ബിജെപിയിലായിരുന്ന വേളയില്‍ ട്വിറ്റര്‍ പേജില്‍ ചൗക്കിദാര്‍ എന്ന് നല്‍കിയിരുന്നു. കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ ചൗക്കിദാര്‍ ഒഴിവാക്കി. ഗായകന്‍ ഹാന്‍സ് രാജ് ഹാന്‍സിനെയാണ് ബിജെപി നോര്‍ത്ത് വെസ്റ്റ് ദില്ലിയില്‍ സ്ഥാനാര്‍ഥിയാക്കിയത്.

 കോണ്‍ഗ്രസിലേക്ക് സ്വാഗതം

കോണ്‍ഗ്രസിലേക്ക് സ്വാഗതം

നോര്‍ത്ത് വെസ്റ്റ് ദില്ലിയിലെ ബിജെപി എംപിയായിരുന്നു ഉദിത് രാജ്. അദ്ദേഹത്തിന് സീറ്റ് നല്‍കാന്‍ സാധ്യതയില്ലെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഉദിത് രാജിന് കോണ്‍ഗ്രസിലേക്ക് സ്വാഗതം എന്ന് കോണ്‍ഗ്രസ് ട്വിറ്റര്‍ പേജില്‍ ട്വീറ്റ് വന്നു.

 ജാതീയമായ വേര്‍ത്തിരിവ്

ജാതീയമായ വേര്‍ത്തിരിവ്

ജാതീയമായ വേര്‍ത്തിരിവാണ് ബിജെപി വിടാന്‍ കാരണമെന്ന് ഉദിത് രാജ് സൂചിപ്പിച്ചു. ബിജെപിയുടെ ദില്ലിയിലെ മികച്ച എംപിമാരില്‍ ഒരാളാണ് ഞാന്‍. നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷേ, ദലിതുകളെ സ്വാധീനിക്കുന്നുവെന്നാണ് തനിക്കെതിരായ കുറ്റപ്പെടുത്തലെന്ന് ഉദിത് രാജ് പറഞ്ഞു.

ഗുഡ് ബൈ ബിജെപി

ഗുഡ് ബൈ ബിജെപി

ഹാന്‍സ് രാജ് ഹാന്‍സിനെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ഉദിത് രാജ് രാജിവെക്കുമെന്ന് സൂചന നല്‍കിയിരുന്നു. ഗുഡ് ബൈ ബിജെപി എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു. തനിക്ക് സീറ്റില്ലെങ്കില്‍ ബിജെപിയില്‍ ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ ജസ്റ്റിസ് പാര്‍ട്ടി

ഇന്ത്യന്‍ ജസ്റ്റിസ് പാര്‍ട്ടി

ഇന്ത്യന്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാപകനാണ് ഉദിത് രാജ്. 2014ലാണ് ഇദ്ദേഹം തന്റെ പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചത്. പിന്നീട് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. എന്നാല്‍ ഉന്നത നേതൃത്വങ്ങളുമായി പലപ്പോഴും ഉടക്കായിരുന്നു.

വന്‍ ഭൂരിപക്ഷത്തില്‍ ജയം

വന്‍ ഭൂരിപക്ഷത്തില്‍ ജയം

ഇന്ത്യന്‍ ജസ്റ്റിസ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചതിന് പിന്നാലെ അദ്ദേഹത്തെ ബിജെപി നോര്‍ത്ത് വെസ്റ്റ് ദില്ലി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കി. വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തു. ദില്ലിയിലെ ഏഴ് മണ്ഡലങ്ങളിലും ബിജെപി ജയിച്ച തിരഞ്ഞെടുപ്പായിരുന്നു 2014ലേത്.

ലയിപ്പിക്കേണ്ടതില്ലായിരുന്നു

ലയിപ്പിക്കേണ്ടതില്ലായിരുന്നു

ഇന്ത്യന്‍ ജസ്റ്റിസ് പാര്‍ട്ടി ബിജെപിയില്‍ ലയിപ്പിക്കേണ്ടതില്ലായിരുന്നുവെന്ന് ഉദിത് രാജ് മാധ്യമങ്ങളോട് പറഞ്ഞു. ഞാന്‍ ബിജെപിയില്‍ നിന്ന് രാജിവെക്കുകയല്ല, ബിജെപി എന്നെയാണ് ഒഴിവാക്കിയത്. പാര്‍ട്ടി വിടാന്‍ താന്‍ നിര്‍ബന്ധിതനായി എന്നും ഉദിത് രാജ് പറഞ്ഞു.

നേതാക്കള്‍ ഉപദേശിച്ചു

നേതാക്കള്‍ ഉപദേശിച്ചു

ബിജെപിയില്‍ ചേര്‍ന്നതില്‍ നിന്നു പിന്‍മാറണമെന്ന് പല പ്രമുഖ നേതാക്കള്‍ തന്നെ ഉപദേശിച്ചിരുന്നു. താങ്കളെ ബിജെപി ഒഴിവാക്കുമെന്ന് കെജ്രിവാള്‍ സൂചന നല്‍കിയിരുന്നു. താങ്കള്‍ നല്ല വ്യക്തിയാണ്, പക്ഷേ തെറ്റായ പാര്‍ട്ടിയിലാണ് താങ്കള്‍ നില്‍ക്കുന്നതെന്നു രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നുവെന്നും ഉദിത് രാജ് പറഞ്ഞു.

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി താന്‍ വാദിച്ചു. അതാണ് തനിക്ക് ടിക്കറ്റ് നിഷേധിക്കപ്പെട്ടത്. ദളിതുകള്‍ക്ക് വേണ്ടി വാദിച്ചതാണ് തനിക്ക് തിരിച്ചടിയായത്. എന്നാല്‍ ദളിതുകള്‍ക്ക് വേണ്ടി ഇനിയും സംസാരിക്കുമെന്നും ഉദിത് രാജ് പ്രഖ്യാപിച്ചു.

 ഭാരത് ബന്ദിനെ അനുകൂലിച്ചു

ഭാരത് ബന്ദിനെ അനുകൂലിച്ചു

ദളിതുകളുടെ മുന്നേറ്റത്തിന് വേണ്ടി വാദിക്കുന്ന ബിജെപി നേതാവായിരുന്നു ഉദിത് രാജ്. ബിജെപി നിലപാടിനെ പോലും പലപ്പോഴും തള്ളിപ്പറഞ്ഞു. ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദിനെ ഉദിത് രാജ് അനുകൂലിച്ചിരുന്നു. ഇതും തനിക്ക് തിരിച്ചടിയായെന്ന് ഉദിത് രാജ് പറഞ്ഞു.

ദില്ലിയില്‍ അവസാന നിമിഷം വീണ്ടും ട്വിസ്റ്റ്; സഖ്യത്തിന് തയ്യാറെന്ന് രാഹുല്‍, ഒരു ഉപാധി മാറ്റണംദില്ലിയില്‍ അവസാന നിമിഷം വീണ്ടും ട്വിസ്റ്റ്; സഖ്യത്തിന് തയ്യാറെന്ന് രാഹുല്‍, ഒരു ഉപാധി മാറ്റണം

English summary
BJP MP Udit Raj Joins Congress After Being Denied Ticket from North West Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X