ബിജെപിക്കെതിരെ വീണ്ടും വിമര്‍ശനവുമായി വരുണ്‍ ഗാന്ധി; ഇത്തവണയെത്തിയത് വാജ്‌പേയിയുടെ വീഡിയോയുമായി
ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് നേരെ നടന്ന അക്രമണത്തിനെതിരെ കേന്ദ്ര സര്‍ക്കാറിനെതിരെ വീണ്ടും വിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. ലാഖിപൂര്‍ ഖേരി സംഭവത്തില്‍ പ്രതിഷേധിച്ച ഏക ബിജെപി എംപിയായിരുന്നു വരുണ്‍ ഗാന്ധി. ബാക്കിയെല്ലാ നേതാക്കന്മാരും സംഭവത്തില്‍ പ്രതിയായ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ തള്ളി പറഞ്ഞിരുന്നുവെങ്കിലും വരുണ്‍ ഗാന്ധി മാത്രമാണ് സര്ഡക്കാരിനെതിരെ രംഗത്ത് വന്നത്. ഈ പ്രതിഷേധത്തിന്റെ പേരില്‍ വരുണ്‍ ഗാന്ധിയെ ബിജെപി ദേശീയ നേതൃത്വ സ്ഥാനത്തേക്കുള്ള പട്ടികയില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം തന്റെ പ്രതിഷേധം കൂടുതല്‍ ശക്തമാക്കിയത്. ഇത്തവണ മുന്‍ പ്രധാനമന്ത്രി വാജ്‌പേയ് കര്‍ഷകര്‍കക്ക് വേണ്ടി ംസസാരിക്കുന്ന ഒരു വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് കൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് രാവിലെയാണ് അദ്ദേഹം വീഡിയോ തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

1980ലെ വീഡിയോ ആണിതെന്നാണ് ന്യൂസ് ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട്‌ചെയ്യുന്നത്. അന്നത്തെ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ കര്‍ഷകരെ അടിച്ചമര്‍ത്തുന്നതിനെതിരെ സംസാരിക്കുന്ന വാജ്‌പേയുടെ വീഡിയോയാണിത്. 'കര്‍ഷകരെ ഭായപ്പെടുത്താനാണ് സര്‍ക്കാരിന്റെ ശ്രമമെങ്കില്‍ കര്‍ഷകര്‍ ഭയപ്പെടില്ല. കര്‍ഷക പ്രതിഷേധങ്ങളെ രാഷ്ട്രീയത്തിന് ഉപയോഗിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല' ഇതാണ് വരുണ്‍ ഗാന്ധി പങ്കുവെച്ച വീഡിയോയില്‍ വാജ്‌പേയ് പറയുന്നത്. ഞങ്ങളവരുടെ യഥാരത്ഥ അവകാശത്തെ പിന്താങ്ങുന്നു. എന്നാല്‍ സര്‍ക്കാര്‍ ഞങ്ങളെ ഭയപ്പെടുത്താനാണ് ശ്രമിക്കുന്നത്. നിയമത്തെ ദുരുപയോഗം ചെയ്യുകയാണ്. സമാധാനപരമായ കര്‍ഷകരുടെ പ്രതിഷേധത്തെ അവഗണിക്കുകയാണ്. ഞങ്ങളും ഈ പ്രതിഷേധത്തിന്റെ ഭാഗമാണ് വാജ്‌പേയ് വിഡിയോയിലൂടെ പറയുന്നു.
വലിയ മനസുള്ള നേതാവിന്റെ വാക്കുകള്‍ എന്ന് പറഞ്ഞ്‌കൊണ്ടാണ് അദ്ദേഹം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകര്‍ക്കെതിരെയുള്ള നിയമത്തിനെതിരെ കര്‍ഷകര്‍ക്ക് അനുകൂല നിലപാടെടുത്ത വരുണ്‍ഗാന്ധി, മേനക ഗാന്ധി, മുന്‍ കേന്ദ്ര മന്ത്രി ബിരേന്ദര്‍ സിംഗ് എന്നിവരെ ബിജെപി ദേശീയ നേതൃത്വത്തിലേക്കുള്‍പ്പെടുത്തിയവരുടെ പേരില്‍ നിന്നും നീക്കം ചെയ്തിരുന്നു. ലഖിംപൂര്‍ ഖെരിയില്‍ കര്‍ഷകര്‍ക്കിടയിലേക്ക്് കാര്‍ പാഞ്ഞ്കയറി കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനെതിരെയും അദ്ദേഹത്തിനെതിരെയും സംസാരിച്ച ഏക എംപിയാണ് വരുണ്‍ ഗാന്ധി. 'ഈ പിലിബിത്ത് എംപിക്ക് ഉത്തര്‍ പ്രദേശ് ഭരിക്കുന്ന യോഗീ ആദിത്യമാഥിനോട് ഒന്നേ പറയാനുള്ളു. ലഖിംപൂര്‍ ഖേരിയില്‍ നടന്ന സംഭവം സിബിഐയെകൊണ്ട് അന്വേഷിപ്പിക്കണമെന്നും കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ സര്‍ക്കാര്‍ നല്‍കണമെന്നുമാണ് വരുണ്‍ ഗാന്ധി പ്രതകിരിച്ചത്'. ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കലിസ്ഥാനികള്‍ ഉണ്ട് എന്ന അജയ് മിശ്രയുടെപ്രസ്ഥാവനക്കെതിരെയും വരുണ്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. ലഖിംപൂര്‍ ഖേരി സംഭവത്തില്‍ വര്‍ഗീയതയുടെ നിറം ചേര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഉത്തര്‍ പ്രദേശിലെ പിലിബിത്ത് എന്ന സ്ഥലത്തെ ബിജെപി എംപിയാണ് വരുണ്‍ ഗാന്ധി.
പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ഇടയിലേക്ക് ഒരു കാര്‍ പാഞ്ഞ് കയറി പൊട്ടി തെറിക്കുന്ന വീഡിയോ പങ്കുവെച്ച്‌കൊണ്ടാണ് അദ്ദേഹം ഈ സംഭവത്തിനെതിരെ പ്രതിഷേധിച്ചത്. കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം ഭരണ പ്രതിപക്ഷ അംഗങ്ങളുടെ ഏറ്റുമുട്ടലുകള്‍ക്ക് പശ്ചാത്തലമായി. കര്‍ശക പ്രതിഷേധം വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടുന്ന സ്ഥിതിയായി. പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന ഹരിയാനയില്‍. അക്രമങ്ങത്തില്‍ ഇരുകൂട്ടര്‍ക്കും പരിക്കേറ്റിരുന്നു. കര്‍ഷകരെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ക്രൂരമായ നടപടികള്‍ സ്വീകരിക്കുന്നുവെന്നാണ് പ്രതിപക്ഷം ആരോപിച്ചത്.
വീണ്ടും ഹോട്ട് ലുക്കില്‍ പ്രത്യക്ഷപ്പെട്ട് ഷാലിന്‍ സോയ; കിടിലം ഫോട്ടോഷൂട്ടെന്ന് ആരാധകര്‍












Click it and Unblock the Notifications