നമ്മുടെ രാഷ്ട്രപിതാവ് നരേന്ദ്രമോദിയെന്ന് ബിജെപി എംപി വിജയ് ഗോയല്‍, അപ്പോ ഗാന്ധിജി ആരാ?
ദില്ലി: ഗാന്ധിജിയും നരേന്ദ്രമോദിയും തന്നില്‍ എന്തെങ്കിലും വ്യാത്യാസമുണ്ടോ? ഇല്ലെന്നാണ് ബിജെപി എംപി വിജയ് ഗോയലിന്റെ അഭിപ്രായം. നമ്മുടെ രാഷ്ട്രത്തിന്റെ പിതാവാണ് മോദി എന്നാണ് എംപി പ്രസ്താവിച്ചിരിക്കുന്നത്.
രാജസ്ഥാന്‍ പാര്‍ലമെന്റ് അംഗമായ വിജയ് ഗോയലിന്റെ വീടിനു മുന്നില്‍ പുതിയൊരു പോസ്റ്ററും ഉയര്‍ത്തിയിട്ടുണ്ട്. മോദിയെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള പോസ്റ്ററില്‍ 'സെയ്ന്റ് ഓഫ് സബര്‍മതി' എന്നാണ് ഉള്ളടക്കം ചെയ്തിരിക്കുന്നത്.

'ദെ ഡി ദുനിയാ മി പന്‍ചാന്‍ നയി, ഉന്‍ചാ കിയാ ബാല്‍ , സബര്‍മതി കെ സന്ത് ട്യൂണ്‍ കര്‍സേവകര്‍ ദിയ കമല്‍' എന്ന വരികളിലൂടെയാണ് പ്രശംസിച്ചിരിക്കുന്നത്. ഈ വരികള്‍ അങ്ങനെ ആര്‍ക്കും മറക്കാന്‍ കഴിയാത്തതാണ് കാരണം ഗാന്ധിയുടെ വരികളില്‍ നിന്നും കടമെടുത്തവയാണ്.
അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് മോദി തിരിച്ചെത്തുന്ന ദിവസമാണ് എംപി ഇത്തരത്തില്‍ ഒരു പോസ്റ്റര്‍ അടിച്ചിറക്കിയത്. ഗാന്ധി ജയന്തി ദിവസമായ നാളെ ഇതൊരു ചര്‍ച്ചാ വിഷയമാക്കാനാണ് ഉദേശമെന്നും പറയപ്പെടുന്നു.












Click it and Unblock the Notifications