താജ്മഹല്‍ ശിവക്ഷേത്രമായിരുന്നു; ഷാജഹാന് പിടിച്ചെടുത്തത്, വിവാദത്തിന് തിരികൊളുത്തി ബിജെപി
ദില്ലി: ഇന്ത്യയുടെ പ്രേമത്തിന്റെ പ്രതീകവും പൈതൃക കേന്ദ്രവുമായി താജ്മഹല്‍ ശിവ ക്ഷേത്രമായിരുന്നുവത്രെ. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന് ക്ഷേത്രം പിടിച്ചെടുക്കുകയായിരുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാവും എംപിയുമായ വിനയ് കത്യാരാണ് വിവാദമായ പ്രസ്താവ നടത്തിയത്.

സിഎന്‍എന്‍-ന്യൂസ് 18ക്ക് അനുവദിച്ച അഭിമുഖത്തിലാണ് വിനയ് കത്യാരുടെ വിവാദ പരാമര്‍ശം. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കവെയാണ് വിനയ് കത്യാര്‍ ശിവക്ഷേത്രം പിടിച്ചെടുത്ത കാര്യം വിശദീകരിച്ചത്.
അത് താജ് മഹല്‍ അല്ല. തേജോ മഹല്‍ ആണ്. ശിവക്ഷേത്രമായിരുന്നു. ഷാജഹാന് അദ്ദേഹത്തിന്റെ പത്നിയെ സംസ്കരിച്ചത് അവിടെയാണ്. ഹിന്ദു രാജാവാണ് തേജോ മഹല്‍ നിര്‍മിച്ചത്- വിനയ് കത്യാര്‍ പറഞ്ഞു.
താജ്മഹല്‍ ഇന്ത്യന്‍ സംസ്കാരത്തിനേറ്റ തീരാ കളങ്കമാണെന്ന് കഴിഞ്ഞദിവസം ബിജെപി എംഎല്‍എ സംഗീത് സോം പറഞ്ഞിരുന്നു. രാജ്യദ്രോഹികളാണ് അത് നിര്‍മിച്ചതെന്നായിരുന്നു സോമിന്റെ വാക്കുകള്‍. താജ് മഹല്‍ നിര്‍മിച്ച വ്യക്തി ഹിന്ദുക്കളെ ഇല്ലാതാക്കാന്‍ നോക്കിയ ആളാണെന്നും സോം പറഞ്ഞു.
എന്നാല്‍ സോമിനെ തള്ളിയാണ് മുഖ്യമന്ത്രി യോഗി രംഗത്തെത്തിയത്. താജ്മഹലും ചെങ്കോട്ടയും ഇന്ത്യന്‍ പൈതൃകത്തിന്റെ ഭാഗമാണന്ന് പറഞ്ഞ യോഗി, അത് സംരക്ഷിക്കപ്പെടണമന്നും കാരണം ഇന്ത്യന്‍ തൊഴിലാളികളുടെ രക്തം കൊണ്ടാണത് നിര്‍മിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.
-
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ്












Click it and Unblock the Notifications