കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താജ്മഹല്‍ ശിവക്ഷേത്രമായിരുന്നു; ഷാജഹാന്‍ പിടിച്ചെടുത്തത്, വിവാദത്തിന് തിരികൊളുത്തി ബിജെപി

  • By Ashif
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ പ്രേമത്തിന്റെ പ്രതീകവും പൈതൃക കേന്ദ്രവുമായി താജ്മഹല്‍ ശിവ ക്ഷേത്രമായിരുന്നുവത്രെ. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ ക്ഷേത്രം പിടിച്ചെടുക്കുകയായിരുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാവും എംപിയുമായ വിനയ് കത്യാരാണ് വിവാദമായ പ്രസ്താവ നടത്തിയത്.

Tajmahal

സിഎന്‍എന്‍-ന്യൂസ് 18ക്ക് അനുവദിച്ച അഭിമുഖത്തിലാണ് വിനയ് കത്യാരുടെ വിവാദ പരാമര്‍ശം. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കവെയാണ് വിനയ് കത്യാര്‍ ശിവക്ഷേത്രം പിടിച്ചെടുത്ത കാര്യം വിശദീകരിച്ചത്.

എന്നെയും പീഡിപ്പിച്ചു; കാര്‍ യാത്രക്കിടെ അനുഭവിച്ചത്... അയാളുടെ കൈകള്‍ എന്റെ അടിവസ്ത്രം തേടിഎന്നെയും പീഡിപ്പിച്ചു; കാര്‍ യാത്രക്കിടെ അനുഭവിച്ചത്... അയാളുടെ കൈകള്‍ എന്റെ അടിവസ്ത്രം തേടി

അത് താജ് മഹല്‍ അല്ല. തേജോ മഹല്‍ ആണ്. ശിവക്ഷേത്രമായിരുന്നു. ഷാജഹാന്‍ അദ്ദേഹത്തിന്റെ പത്‌നിയെ സംസ്‌കരിച്ചത് അവിടെയാണ്. ഹിന്ദു രാജാവാണ് തേജോ മഹല്‍ നിര്‍മിച്ചത്- വിനയ് കത്യാര്‍ പറഞ്ഞു.

വീട്ടമ്മയുടെ സ്തനം മുറിച്ച് കൊന്ന കേസ്; മൊബൈല്‍ തട്ടിയെടുത്തത് പ്രതി, രണ്ടുപേര്‍ സംശയമുനയില്‍വീട്ടമ്മയുടെ സ്തനം മുറിച്ച് കൊന്ന കേസ്; മൊബൈല്‍ തട്ടിയെടുത്തത് പ്രതി, രണ്ടുപേര്‍ സംശയമുനയില്‍

താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിനേറ്റ തീരാ കളങ്കമാണെന്ന് കഴിഞ്ഞദിവസം ബിജെപി എംഎല്‍എ സംഗീത് സോം പറഞ്ഞിരുന്നു. രാജ്യദ്രോഹികളാണ് അത് നിര്‍മിച്ചതെന്നായിരുന്നു സോമിന്റെ വാക്കുകള്‍. താജ് മഹല്‍ നിര്‍മിച്ച വ്യക്തി ഹിന്ദുക്കളെ ഇല്ലാതാക്കാന്‍ നോക്കിയ ആളാണെന്നും സോം പറഞ്ഞു.

സൗദിയില്‍ ദുരൂഹത പടര്‍ത്തി 2000 ഇന്ത്യക്കാര്‍; പോലീസ് പിന്നാലെ, നാട്ടിലേക്ക് ഒഴുകിയത് കോടികള്‍സൗദിയില്‍ ദുരൂഹത പടര്‍ത്തി 2000 ഇന്ത്യക്കാര്‍; പോലീസ് പിന്നാലെ, നാട്ടിലേക്ക് ഒഴുകിയത് കോടികള്‍

എന്നാല്‍ സോമിനെ തള്ളിയാണ് മുഖ്യമന്ത്രി യോഗി രംഗത്തെത്തിയത്. താജ്മഹലും ചെങ്കോട്ടയും ഇന്ത്യന്‍ പൈതൃകത്തിന്റെ ഭാഗമാണന്ന് പറഞ്ഞ യോഗി, അത് സംരക്ഷിക്കപ്പെടണമന്നും കാരണം ഇന്ത്യന്‍ തൊഴിലാളികളുടെ രക്തം കൊണ്ടാണത് നിര്‍മിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.

English summary
BJP MP Vinay Katiyar claims Taj Mahal was a temple of Lord Shiva which was captured by Shah Jahan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X