കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ മന്ത്രി വീരേന്ദ്ര കുമാര്‍ പ്രോടേം സ്പീക്കര്‍; മധ്യപ്രദേശിലെ ബിജെപിയുടെ ശക്തനായ നേതാവ്

Google Oneindia Malayalam News

ദില്ലി: ബിജെപി എംപി ഡോ. വീരേന്ദ്ര കുമാര്‍ 17ാം ലോക്‌സഭയില്‍ പ്രോടേം സ്പീക്കറാകും. മധ്യപ്രദേശിലെ തികാംഗഡ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ ഏഴ് തവണയായി തിരഞ്ഞെടുക്കപ്പെടുന്ന ബിജെപി നേതാവാണ് ഇദ്ദേഹം. കഴിഞ്ഞ മോദി സര്‍ക്കാരില്‍ വനിതാ ശിശു ക്ഷേമ സഹമന്ത്രിയായിരുന്നു. കൂടാതെ ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന്റെ സഹ മന്ത്രി പദവിയും ഉണ്ടായിരുന്നു.

15

പ്രോടേം സ്പീക്കറായി ഇദ്ദേഹത്തിന്റെ പേര് പാര്‍ലമെന്ററി കാര്യ മന്ത്രാലയം തീരുമാനിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. കുട്ടികാലം മുതലേ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. എബിവിപിയിലും സജീവമായിരുന്നു. സാമ്പത്തിക ശാത്രത്തില്‍ മാസ്റ്റര്‍ ഡിഗ്രിയുള്ള ഇദ്ദേഹം ബാലവേല വിഷയത്തില്‍ പിഎച്ച്ഡിയും എടുത്തിട്ടുണ്ട്.

അടിയന്തരാവസ്ഥാ കാലത്ത് ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. പശുക്കളുടെ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. മധ്യപ്രദേശ് ബിജെപിയിലെ പ്രമുഖ ദളിത് നേതാവ് കൂടിയാണ് വീരേന്ദ്ര കുമാര്‍. ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് അധ്യക്ഷത വഹിക്കല്‍ പ്രോടേം സ്പീക്കറായിരിക്കും. മാത്രമല്ല, പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് മേല്‍നോട്ടം വഹിക്കുന്നതും പ്രോ ടേം സ്പീക്കറാണ്.

ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി; കലാപഭീതി... കൈവിട്ട കളിആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി; കലാപഭീതി... കൈവിട്ട കളി

സ്പീക്കറെ ലോക്‌സഭ വരുന്ന സമ്മേളനത്തില്‍ തിരഞ്ഞെടുക്കും. കഴിഞ്ഞ മോദി സര്‍ക്കാരില്‍ വനിതാ - ശിശു ക്ഷേമ മന്ത്രിയായിരുന്ന മേനക ഗാന്ധിയുടെ പേരാണ് സ്പീക്കര്‍ പദവിയിലേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്.

English summary
BJP MP from Madhya Pradesh, Virendra Kumar to be the protem speaker of 17th Lok Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X