മതപരമായ ചടങ്ങില്‍ പങ്കെടുക്കുന്ന വ്യക്തിയെ പരസ്യമായി ചവിട്ടുന്ന ബിജെപി എംപി...വീഡിയോ
അഹമദാബാദ്: ബിജെപി എംപി വിത്തല്‍ റദാദിയ വീണ്ടും ആരോപണങ്ങള്‍ക്ക് നടുവില്‍. മതപരമായ ചടങ്ങില്‍ പങ്കെടുക്കുന്ന വ്യക്തിയെ പരസ്യമായി കാല് കൊണ്ട് ചവിട്ടി പുറത്താക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ചടങ്ങില്‍ കുനിഞ്ഞിരിക്കുന്ന ആളെ എംപി അടുത്തെത്തി കാല് കൊണ്ട് ഉപദ്രവിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇയാള്‍ വേദിയില്‍ നിന്നും പുറത്ത് കടക്കുന്നത് വരെ ചവിട്ടുയായിരുന്നു. എംപിയുടെ അടുത്തുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ഇയാളെ പിടിച്ച് വേഗത്തില്‍ പുറത്താക്കി.
ഗുജറാത്തിലെ പോര്‍ബന്ധര്‍ മണ്ഡലത്തിലെ എംപിയാണ് വിത്തല്‍ റദാദിയ. സംഭവത്തിന് പുറകിലുള്ള കാരണമെന്താണെന്ന് ഇത് വരെയും പുറത്ത് വന്നിട്ടില്ല. വീഡിയോ വൈറലായതോടെ എംപിക്കെതിരെ കടുത്ത പ്രതിഷേധങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.












Click it and Unblock the Notifications