Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോദിയുടെ പേരിലും എന്തെങ്കിലും വേണം'; ജെഎന്‍യുവിന്‍റെ പേര് മാറ്റി മോദിയുടെ പേരിടണമെന്ന് ബിജെപി എംപി

ദില്ലി: കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും അധികാരത്തില്‍ വന്നതിന് പിന്നാലെ ചരിത്രപ്രാധാന്യമുള്ള നഗരങ്ങളുടേയും സ്ഥാപനങ്ങളുടേയും പേരുമാറ്റല്‍ ബിജെപി സജീവമായി നടത്തിയിരുന്നു. ഗുജറാത്തിലും യുപിയിലുമാണ് ഇത്തരം പേരുമാറ്റല്‍ പ്രക്രിയ സജീവമായി നടന്നത്. ഫൈസാബാദ് ശ്രീ അയോധ്യ എന്നായും അലഹബാദിനെ പ്രയാഗ‌്‌രാജായും കാൺപുരിലെ പാങ്കി റെയിൽവേസ‌്റ്റേഷൻ പാങ്കി ധാം എന്നും യുപിയിലെ ബിജെപി സർക്കാർ പുനർനാമകരണം ചെയ‌്തു.

ലഖ‌്നൗവിലെ ഇകാനാ രാജ്യാന്തര സ്റ്റേഡിയം അടൽ ബിഹാരി വാജ്പേയ് രാജ്യാന്തര സ്റ്റേഡിയമെന്നാക്കി. മുഗൾ സാരായ് റെയിൽവേ സ്റ്റേഷൻ ദീൻദയാൽ ഉപാധ്യായ ജങ്ഷനാക്കി. താജ് മഹലിന്റെ പേര് രാംമഹൽ എന്നാക്കുമെന്നും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട‌്. അഹമ്മദാബാദിന്റെ പേര‌് കർണാവതി എന്നാക്കുമെന്ന‌ായിരുന്നു ഗുജറാത്ത‌് മുഖ്യമന്ത്രി വിജയ‌് രൂപാനിയുടെ പ്രഖ്യാപനം. ഇപ്പോഴിതാ ജെഎന്‍യുവിന്‍റെ പേര് മാറ്റണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി എംപിയായ ഹാന്‍സ് രാജ്.

ഹാന്‍സ് രാജ് ഹാന്‍സ്

ഹാന്‍സ് രാജ് ഹാന്‍സ്

ജെഎന്‍യു എന്ന ചുരക്കപ്പേരില്‍ അറിയപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയുടെ പേര് മാറ്റി നരേന്ദ്ര മോദി യൂണിവേഴ്സിറ്റി എന്നാക്കണമെന്നാണ് ബിജെപി എംപിയായ ഹാന്‍സ് രാജ് ഹാന്‍സ് ആവശ്യപ്പെട്ടത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത നടപടി, സംസ്ഥാനത്തെ വിഭജിക്കാനുള്ള തീരുമാനം എന്നീ കാര്യങ്ങളില്‍ നരേന്ദ്രമോദിയെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു ഹാന്‍സ് രാജ്.

മോദിയുടെ പേരിലും ചിലത്

മോദിയുടെ പേരിലും ചിലത്

എല്ലാവരും സമാധാനമായിരിക്കാന്‍ പ്രാര്‍ത്ഥിക്കുക. പൂര്‍വികര്‍ ചെയ്തുപൊയ തെറ്റുകള്‍ ഓരോന്നായി തിരുത്തുകയാണ് നമ്മള്‍. ജെ.എന്‍.യു വിന്റെ പേര് മാറ്റി എംഎന്‍യു എന്നാക്കി മാറ്റണമെന്ന നിര്‍ദ്ദേശം ഞാന്‍ മുന്നോട്ടുവക്കുകയാണ്. മോദിയുടെ പേരിലും ചിലത് ഉണ്ടാവേണ്ടുണ്ടെന്ന് ഹാന്‍സ് രാജ് പറഞ്ഞു. അസാധ്യമായതെല്ലാം യാഥാർത്ഥ്യമാക്കാൻ പ്രധാനമന്ത്രി മോദിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നോർത്ത് വെസ്റ്റ് ദില്ലിയില്‍ നിന്നുള്ള പാർലമെന്റംഗമാണ് ഇദ്ദേഹം.

മൂന്നാമത്തെ പാര്‍ട്ടി

മൂന്നാമത്തെ പാര്‍ട്ടി

പ്രമുഖ പഞ്ചാബി ഗായകന്‍ കൂടിയായ ഹാന്‍സ് രാജിന്‍റെ മൂന്നാമത്തെ പാര്‍ട്ടിയാണ് ബിജെപി. 2009 ല്‍ ശിരോമണി അകാലി ദളിലൂടെയായിരുന്നു അദ്ദേഹം രാഷ്ട്രീയത്തില്‍ എത്തിയത്. പിന്നീട് 2016 ഫെബ്രുവരി മാസത്തില്‍ കോൺഗ്രസ്സിൽ ചേർന്നു. 11 മാസങ്ങള്‍ക്ക് കോണ്‍ഗ്രസ് വിട്ട ഹാന്‍സ് രാജ് പിന്നീട് ബിജെപിയിലേക്കാണ് ചേക്കേറിയത്.

നോർത്ത് വെസ്റ്റ് ദില്ലി

നോർത്ത് വെസ്റ്റ് ദില്ലി

ബിജെപി വിട്ട് കോൺഗ്രസ്സിലേക്ക് പോയ ഉദിത് രാജിനു പകരമായി ലോക്സഭ തിരഞ്ഞെടുപ്പില്‍ നോർത്ത് വെസ്റ്റ് ദില്ലി സീറ്റില്‍ പാര്‍ട്ടി ഇദ്ദേഹത്തെ മത്സരിപ്പിക്കുകയായിരുന്നു. 5 ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു മണ്ഡലത്തില്‍ നിന്ന് ഹാന്‍സ് രാജി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 60 ശതമാനത്തിലേറെ വോട്ടുവിഹിതം ഹാന്‍സ് രാജിന് ലഭിച്ചപ്പോള്‍ രണ്ടാംസ്ഥാനത്ത് എത്തിയ ആംആദ്മിക്ക് 21 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.

1969 ല്‍

1969 ല്‍

ദില്ലിയില്‍ സ്ഥിതിചെയ്യുന്ന ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമാണ്. 1969 ല്‍ സ്ഥാപിക്കപ്പെട്ട സര്‍വ്വകലാശാലക്ക് രാജ്യത്തിന്‍റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ പേര് നല്‍കുകയായിരുന്നു. പ്രധാനമായും ഗവേഷണ കേന്ദ്രീകൃതമായ ബിരുദാനന്തരബിരുദം നൽകുന്ന ഈ സർ‌വകലാശാലയിൽ 5,500 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. അദ്ധ്യാപകർ ഏകദേശം 550 പേർ വരും.

ആരോപണം

ആരോപണം

ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ശക്തമായ വേരോട്ടമുള്ള ജെഎന്‍യുവില്‍ നിന്ന് സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരായി പലപ്പോഴും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇതിന് പ്രതിരോധം തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംഘപരിവാർ അനുകൂലികളെ സർവ്വകലാശാലയുടെ നേത‍ൃസ്ഥാനങ്ങളിൽ എത്തിച്ചുവെന്നും ആരോപണവും ശക്തമാണ്.

ട്വീറ്റ്

ഹാന്‍സ് രാജ് സംസാരിക്കുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+